3 ജി.ബി. റാമുള്ള സാംസങ്ങ് ഗാലക്‌സി ജെ ലോഞ്ച് ചെയ്തു

By Bijesh
|

സാംസങ്ങ് പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി ജെ ലോഞ്ച് ചെയ്തു. ഗാലക്‌സി നോട് 3-ക്കു ശേഷം 3 ജി.ബി. റാമുമായി ഇറങ്ങുന്ന സാംസങ്ങ് ഫോണാണ് ഗാലക്‌സി ജെ. നേരത്തെ ഇറങ്ങിയ ഗാലക്‌സി S4-ന്റെ പരിഷ്‌കരിച്ച പതിപ്പ് എന്നാണ് പുതിയ ഫോണ്‍ പൊതുവെ വിലയിരുത്തപ്പെടുന്നത്.

 
3 ജി.ബി. റാമുള്ള സാംസങ്ങ് ഗാലക്‌സി ജെ ലോഞ്ച് ചെയ്തു

ചിത്രത്തിന് കടപ്പാട്: www.gadgets.ndtv.com

നിലവില്‍ തായ്‌വാനിലും ജപ്പാനിലും മാത്രമെ ഫോണ്‍ ലഭ്യമാവുകയുള്ളു. ഗാലക്‌സി S4-ന്റെ ജപ്പാനീസ് വേരിയന്റ് ആണെങ്കിലും സോഫ്റ്റ്‌വെയറും ഹാര്‍ഡ് വെയറും ഗാലക്‌സി നോട് 3-ക്കു സമാനമാണ്. 21,900 തായ്‌വാനീസ് ഡോളറാണ് വില. രൂപയിലേക്കു മാറ്റുമ്പോള്‍ ഏകദേശം 45,356 രൂപയായിരിക്കും.

ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം

5 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്., 13.2 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 32 ജി.ബി. ഇന്‍ബില്‍റ്റ് സ്‌റ്റോറേജും 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടുമുണ്ട്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, GPS/A_GPS, NFC എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 2600 mAh ബാറ്ററിയാണ് ഉള്ളത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X