Just In
- 2 hrs ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 4 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 6 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 8 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- News
ഗ്രേറ്റ തുൻബർഗ് ടൈംസ് മാഗസിൻ 'പേഴ്സൺ ഓഫ് ദ ഇയർ', യുവശക്തി
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
സാംസംഗ് ഗ്യാലക്സി ജെ6 വമ്പന്‍ വിലക്കുറവില്‍; 10,490 രൂപ മുതല്‍ വാങ്ങാം
വമ്പന്‍ വിലക്കുറവിലേക്ക് സാംസംഗ് സ്മാര്‍ട്ട്ഫോണുകള്‍ വീണ്ടും കടക്കുകയാണ്. ജെ6 വേരിയന്റിന് വില കുറച്ചതായുള്ള അറിയിപ്പാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്നത്. ജെ6ന് ഇത് മൂന്നാം തവണയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 3ജി.ബി റാം വേരിയന്റിന് 10,490 രൂപയാണ് നിലവിലെ വില.4ജി.ബി റാമുള്ള മോഡല്‍ 11,990 രൂപയ്ക്കും ഇനി വാങ്ങാം.
മുംബൈ അസ്ഥാനമായി പ്രവര്‍ത്തിക്കന്ന മൊബൈല്‍ റീടെയ്ലറായ മഹേഷ് ടെലികോം തങ്ങളുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്. ജെ6 ന്റെ രണ്ടു വേരിയന്റുകള്‍ക്കും വില കുറച്ചതായി ട്വീറ്റില്‍ പറയുന്നു. എന്നാല്‍ സാംസംഗ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
രണ്ടു വേരിയന്റുകളായാണ് ജെ6 നെ സാംസംഗ് വിപണിയിലെത്തിച്ചത്. 3/32 ജി.ബി മോഡലിന് 13,990 രൂപയും 4/64 ജി.ബി മോഡലിന് 16,490 രൂപയുമായിരുന്നു വിപണിയിലെത്തിയ സമയത്തുള്ള വില. കഴിഞ്ഞ വര്‍ഷം മേയ് മാസമായിരുന്നു വിപണിയിലെത്തിയത്.
ഇത് മൂന്നാം തവണയാണ് ഫോണിന് വില കുറയ്ക്കുന്നത്. ആദ്യം 3ജി.ബി വേരിയന്റിന് 1000 രൂപയും 4 ജി.ബി വേരിയന്റിന് 1,500 രൂപയുമാണ് കുറച്ചത്. പിന്നീടുണ്ടായ വിലക്കുറവു പ്രകാരം ഇരു മോഡലുകള്‍ക്കും 12,490, 13,990 രൂപയുമായി. ഇപ്പോഴിതാ മൂന്നാമതും വിലക്കുറവ് നിങ്ങളെ തേടിയെത്തുകയാണ്.
സവിശേഷതകള്‍ അറിയാം
5.6 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 18:5:9 ആണ് ആസ്പെക്ട് റേഷ്യോ. സാംസംഗിന്റെ സ്വന്തം എക്സിനോസ് 7870 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. 3,000 മില്ലീ ആംപയറിന്റെ സാമാന്യം ഭേദപ്പെട്ട ബാറ്ററി ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
എല്‍.ഇ.ഡി ഫ്ളാഷോടു കൂടിയ 13 മെഗാപിക്സലിന്റെ ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന്നിലുള്ളത്. മുന്നിലും ഫ്ളാഷ് ഘടിപ്പിച്ച 8 മെഗാപിക്സല്‍ ക്യാമറയുണ്ട്. സുരക്ഷ വര്‍ദ്ധിപ്പിക്കാനെന്നോണം ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ പിന്‍ഭാഗത്ത് ഇടംപിടിച്ചിരിക്കുന്നു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090