സാംസങ്ങ് ഗാലക്‌സി കെ സൂം യാദാര്‍ഥ്യമായി; നാല് പ്രധാന സവിശേഷതകള്‍

By Bijesh
|

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കും ഉഹാപോഹങ്ങള്‍ക്കും വിരാമമിട്ട് സാംസങ്ങ് ഗാലക്‌സി കെ സും സ്മാര്‍ട്‌ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ക്യാമറയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന ഹാന്‍ഡ്‌സെറ്റ് കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത് ഗാലക്‌സി എസ് 4 സൂമിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എന്നു വേണമെങ്കില്‍ പറയാം. സിംഗപ്പൂരില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് കമ്പനി ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഗാലക്‌സി കെ സൂം എന്നുമുതലാണ് വിപണിയിലെത്തുക എന്നോ വില എത്രയായിരിക്കുമെന്നോ ഇതുവരെ സാംസങ്ങ് വ്യക്തമാക്കിയിട്ടില്ല. അതേസമയം മെയ് മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാക്കാനാണ് സാംസങ്ങ് പദ്ധതിയിടുന്നതെന്ന് സൂചനയുണ്ട്.

ഗാലക്‌സി കെ സൂമിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം

4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ HD റെസല്യൂഷന്‍, ഹെക്‌സ കോര്‍ (1.7 GHz ഡ്യുവല്‍ കോര്‍ + 1.3 GHz ക്വാഡ്‌കോര്‍) പ്രൊസസര്‍, Mali- T624 ജി.പി.യു, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, സിനോണ്‍ ഫ് ളാഷ്, BSI സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നിവയോടു കൂടിയ 20.7 എം.പി. പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ.

ഇനി ഫോണിന്റെ പ്രധാനപ്പെട്ട 5 സവിശേഷതകള്‍ പരിശോധിക്കാം..

#1

#1

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് തന്നെയാണ് ഗാലക്‌സി K സൂമില്‍ ഉള്ളത്. ഹെക്‌സ കോര്‍ പ്രൊസസര്‍ ഉള്‍പ്പെടെ മികച്ച നിലവാരമുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് കൂടെ വരുന്നതോടെ ഗാലക്‌സി കെ സൂം മികച്ച അനുഭവമായിരിക്കും നല്‍കുക.

 

#2

#2

പേരുപോലെ തന്നെ ക്യാമറയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 20.7 എം.പി. ക്യാമറയാണ് ഫോണിലുള്ളത്. ഇതേ മെഗാപിക്‌സല്‍ ഉള്ള ക്യാമറാ ഫോണുകള്‍ വേറെയും ഉണ്ടെങ്കിലും വ്യത്യസ്തമായ നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉണ്ട്.
സിനോണ്‍ ഫ് ളാഷ്, BSI സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, 10 X ഒപ്റ്റിക്കല്‍ സൂം എന്നിവ ഗാലക്‌സി കെ സൂമിന്റെ പ്രത്യേകതകളാണ്. 60 fps-ല്‍ 1080 പിക്‌സല്‍ വീഡിയോ ഷൂട് ചെയ്യാനും ഇത് സഹായിക്കും.

 

#3
 

#3

2430 mAh ബാറ്ററിയാണ് ഗാലക്‌സി കെ സൂമില്‍ ഉള്ളത്. സാമാന്യം തരക്കേടില്ലാത്ത ബാക്അപ് ഇത് നല്‍കും. അള്‍ട്ര പവര്‍ സേവിംഗ് മോഡ് ഉള്‍പ്പെടെ ചാര്‍ജ് ലാഭിക്കാനുള്ള സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ബാറ്ററി കൂടുതല്‍ ചാര്‍ജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

 

#4

#4

4 ജി/LTE, 3 ജി HSPA+, വൈ-ഫൈ, വൈ-ഫൈ ഡയരക്റ്റ്, DLNA, ബ്ലുടൂത്ത്, aGPS+GLONASS, NFC എന്നിവ സപ്പോര്‍ട് ചെയ്യും.

 

#5

#5

എക്‌സിനോസ് (5260) ഹെക്‌സകോര്‍ (1.7 GHz ഡ്യുവല്‍ കോര്‍+ 1.3 GHz ക്വാഡ്‌കോര്‍) ശപ്രാസസറാണ് പുതിയ ഗാലക്‌സി ഫോണില്‍ ഉള്ളത്. അതോടൊപ്പം Mali-- T624 ജി.പി.യു, 2 ജി.ബി. റാം എന്നിവയുമുണ്ട്. മികച്ച പെര്‍ഫോമന്‍സിന് ഇത് സഹായിക്കും.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X