ചെറിയ വിലയില്‍ സാംസംഗ് ഗാലക്‌സി എം സ്‌റ്റൈല്‍ എത്തുന്നു

Posted By:

ചെറിയ വിലയില്‍ സാംസംഗ് ഗാലക്‌സി എം സ്‌റ്റൈല്‍ എത്തുന്നു

കോണ്‍ഫിഗറേഷനില്‍ വിട്ടുവീഴ്ച വരുത്താതെ തന്നെ ചെറിയ വിലയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്നതിലാണ് സാംസംഗ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  സാംസംഗ് ഗാലക്‌സി എം സ്‌റ്റൈല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റവും പുതുതായി സാംസംഗ് പുറത്തിറക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് ആണ്.

പ്രതീക്ഷിക്കപ്പെട്ടതിലും കൂടുതല്‍ ഫീച്ചറുകളുമായാണ് ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന്റെ വരവ്.

ഫീച്ചറുകള്‍:

 • 4 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 640 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ് ഉള്ള 3 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗിന് വിജിഎ സെക്കന്റി ക്യാമറ

 • 4 ജിബി ഇന്റേണല്‍ മെമ്മറി

 • 8 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ സപ്പോര്‍ട്ട് ഉള്ള 3ജി കണക്റ്റിവിറ്റി

 • വൈഫൈ കണക്റ്റിവിറ്റി

 • എ2ഡിപി ഉള്ള വി3.0 ബ്ലൂടൂത്ത്

 • മൈക്രോയുഎസ്ബി 2.0 പോര്‍ട്ട്

 • ജിപിഎസ് സൗകര്യം

 • ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ

 • 1650 mAh ലിഥിയം അയണ്‍ ബാറ്ററി

 • ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • വാപ് 2.0 / എച്ച്ടിഎംഎല്‍ ബ്രൗസര്‍
സാംസംഗ് ഗാലക്‌സി സീരീസില്‍ ഇതുവരെ ഇറങ്ങിയവയില്‍ ഏറ്റവും മികച്ചതായിരിക്കും സാംസംഗ് ഗാലക്‌സി എം സ്റ്റൈല്‍.  ചെറി വിലയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും എത്രയായിരിക്കും ഈ വില എന്ന് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot