സാംസങ് ഗ്യാലക്‌സി എം 01, ഗ്യാലക്സി എം 01 എന്നിവ ഇപ്പോൾ നിങ്ങൾക്ക് വിലകുറവിൽ സ്വന്തമാക്കാം
സാംസങ് ഗ്യാലക്‌സി എം 01, ഗ്യാലക്സി എം 01 (Samsung Galaxy M01, Galaxy M01s) എന്നിവ ഇന്ത്യയിൽ നിന്നും ഇപ്പോൾ നിങ്ങൾക്ക് 500 രൂപ വിലകുറവിൽ സ്വന്തമാക്കാവുന്നതാണ്. ഗ്യാലക്‌സി എ 31 ന്റെ പുതുക്കിയ വിലയ്‌ക്കൊപ്പം പുതിയ വിലക്കുറവും ഇതോടപ്പം വരുന്നു. ഗ്യാലക്സി എം 01, ഗ്യാലക്സി എം 01 എന്നിവ പുതിയ വിലകളോടെ രാജ്യത്തെ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി ഇപ്പോൾ ലഭ്യമാണ്. ഗാലക്‌സി എം സീരീസ് ഫോണുകൾക്കൊപ്പം രാജ്യത്ത് ഗ്യാലക്സി ബഡ്‌സ് +, ഗ്യാലക്സി ബഡ്‌സ് ലൈവ് ഇയർബഡുകളുടെ വിലയും സാംസങ് കുറച്ചിട്ടുണ്ട്. ഗാലക്സി ബഡ്സ് പ്രോ എന്ന് വിളിക്കപ്പെടുന്ന പുതിയ ഗ്യാലക്സി ബഡ്സ് മോഡലിന് വേദിയൊരുക്കാനുള്ള നീക്കമായാണ് ഈ പുനരവലോകനം കണക്കാക്കുന്നത്.

സാംസങ് ഗ്യാലക്‌സി എം 01, ഗ്യാലക്സി എം 01: വില ഇന്ത്യയിൽ
സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലെ ലിസ്റ്റിംഗ് അനുസരിച്ച്, 7,999 രൂപ വിലവരുന്ന സാംസങ് ഗാലക്സി എം 01 7,499 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. അടുത്ത കാലം വരെ 9,499 രൂപയ്ക്ക് ലഭ്യമായിരുന്ന സാംസങ് ഗാലക്സി എം 01 ന് ഇപ്പോൾ 8,999 രൂപ എന്ന പുതിയ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. പുതുക്കിയ വിലകൾ ആമസോൺ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു.

ഗ്യാലക്സി എം 01, ഗ്യാലക്സി എം 01 എന്നിവയുടെ പുതിയ വിലകളും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി ബാധകമാണെന്ന് മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലർ മഹേഷ് ടെലികോം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. 2,000 രൂപ വിലക്കുറവിൽ വരുന്ന സാംസങ് ഗ്യാലക്സി എ 31 ന്റെ വില ചൊവ്വാഴ്ച കുറച്ചിരുന്നു. ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിന് 17,999 രൂപ മുതൽ വിലയാരംഭിക്കുന്നു.

സാംസങ് ഗ്യാലക്സി ബഡ്‌സ് +, ഗ്യാലക്സി ബഡ്‌സ്: ഇന്ത്യയിലെ വില
ഗ്യാലക്‌സി സ്മാർട്ട്‌ഫോണുകളുടെ പുതുക്കിയ വിലയ്‌ക്കൊപ്പം രാജ്യത്ത് ഗാലക്‌സി ബഡ്‌സ് +, ഗാലക്‌സി ബഡ്‌സ് ലൈവ് വിലകളും സാംസങ് അപ്‌ഡേറ്റ് ചെയ്യ്തു. 11,990 രൂപ വിലവരുന്ന ഗ്യാലക്സി ബഡ്സ് + ഇപ്പോൾ 3,000 രൂപ വിലക്കുറവിൽ 8,990 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, 14,990 രൂപ വിലവരുന്ന ഗ്യാലക്സി ബഡ്സ് ഇപ്പോൾ വിലക്കുറവിൽ 11,990 രൂപയ്ക്ക് ലഭ്യമാണ്. ഗ്യാലക്സി ബഡ്‌സ് +, ഗ്യാലക്സി ബഡ്‌സ് എന്നിവയുടെ പുതുക്കിയ വില സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും പുതിയ വില ബാധകമാണെന്ന് മഹേഷ് ടെലികോം അഭിപ്രായപ്പെട്ടു. ഗ്യാലക്സി ബഡ്‌സ് + എന്നതിലേക്കുള്ള അപ്‌ഗ്രേഡായി സാംസങ്ങിന് ഗാലക്‌സി ബഡ്സ് പ്രോ ഉണ്ടെന്ന് അഭ്യുഹങ്ങളുണ്ട്. ഈ പുതിയ ഇയർബഡുകൾ അടുത്ത മാസം ഗ്യാലക്സി എസ് 21 സീരീസിനൊപ്പം അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








