സാംസങ് ഗാലക്‌സി എം 02 സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
സാംസങ് ഗാലക്‌സി എം 02 സ്മാർട്ഫോണിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും മറ്റും കുറച്ചുകാലമായി റിപ്പോർട്ടുകളിൽ നിറഞ്ഞുനിൽക്കുന്നു. ഈ ഹാൻഡ്‌സെറ്റ് എപ്പോൾ പുറത്തിറക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും സാംസങ് സ്മാർട്ട്‌ഫോണിൻറെ ലോഞ്ച് ഇന്ത്യയിൽ അടുത്തുതന്നെ നടക്കുമെന്ന് പറയുന്നു. ആമസോൺ ഇന്ത്യയിൽ ഗാലക്‌സി എം 02 ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷതകളും ലോഞ്ച് തീയതിയും വെളിപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എം 02 ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതിയും സവിശേഷതകളും സ്ഥിരീകരിക്കുന്ന ഓൺലൈൻ റീട്ടെയിലറിലെ ലിസ്റ്റിംഗ് സപ്പോർട്ട് പേജ് ഇന്ത്യയിൽ തത്സമയമായതിന് തൊട്ടുപിന്നാലെയാണ് വരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അവയെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗാലക്‌സി എം 02 ലോഞ്ച് ഇന്ത്യയിൽ
ആമസോൺ ഇന്ത്യയിലെ ലിസ്റ്റിംഗ് അനുസരിച്ച്, സാംസങ് ഗാലക്‌സി എം 02 2021 ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 1 മണിക്ക് അവതരിപ്പിക്കും. എന്നാൽ, വരാനിരിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണിൻറെ കൃത്യമായ വിലയെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. ആമസോൺ ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഗാലക്സി എം 02 ന് 7,000 രൂപയ്ക്ക് താഴെ വില വരുമെന്നാണ്. അതിനാൽ തന്നെ, സാംസങ് ഗാലക്‌സി എം 02 കമ്പനിയിൽ നിന്ന് വരുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും.

സാംസങ് ഗാലക്‌സി എം 02: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 SoC പ്രോസസറായിരിക്കും സാംസങ് ഗാലക്‌സി എം 02 ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകും. ആൻഡ്രോയിഡ് 10 വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എം 02 ന്ബ്ലൂ ടൂത്ത്, വൈ-ഫൈ, ഡ്യുവൽ സിം സപ്പോർട്ട്, 4 ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കുമെന്ന് പറയുന്നു.

സാംസങ് ഗാലക്‌സി എം 02: ക്യാമറ സവിശേഷതകൾ
സാംസങിൽ നിന്ന് വരാനിരിക്കുന്ന ബജറ്റ് സ്മാർട്ഫോണിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും പിൻവശത്തായി സ്‌പോർട്ട് ഡ്യുവൽ ക്യാമറകളും വരുന്നു. മുൻവശത്ത് 5 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ടാകും. 5000 എംഎഎച്ച് ബാറ്ററിയായിരിക്കും സാംസങ് ഗാലക്‌സി എം 02 ന് ലഭിക്കുന്നത്. പക്ഷേ, അതിന്റെ വിലനിലവാരം കണക്കിലെടുക്കുമ്പോൾ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നഷ്‌ടമായേക്കാം. ആമസോൺ ലിസ്റ്റിംഗ് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്തയാഴ്ച തന്നെ ഈ ഹാൻഡ്‌സെറ്റിൻറെ എല്ലാ സവിശേഷതകളും അറിയുവാൻ സാധിക്കും.


Click it and Unblock the Notifications








