സാംസങ് ഗാലക്‌സി എം 02 സ്മാർട്ഫോണിൻറെ വില 500 രൂപ വർദ്ധിപ്പിച്ചു
സാംസങ് ഗാലക്‌സി എം 02 കഴിഞ്ഞ മാസം രാജ്യത്ത് അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിൻറെ വില ആരംഭിക്കുന്നത് 6,999 രൂപ മുതലാണ്. ഇപ്പോൾ, 91 മൊബൈൽ വഴിയുള്ള ഒരു റീട്ടെയിൽ റിപ്പോർട്ട് അനുസരിച്ച്, ഗാലക്‌സി എം 02 ൻറെ വില 500 രൂപ കൂടി വർദ്ധിച്ചിരിക്കുകയാണ്. സാംസങ് ഗാലക്‌സി എം 02 ൻറെ രണ്ട് വേരിയന്റുകളും ആമസോണിലും കമ്പനിയുടെ വെബ്‌സൈറ്റിലും പുതിയ വിലയുമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ വില ഓഫ്‌ലൈൻ സ്റ്റോറുകൾക്കും ബാധകമാണ്.

അതിനാൽ, നിങ്ങൾ ഗാലക്‌സി എം 02 ൻറെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയും, 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് ഇപ്പോൾ വില വരുന്നത്. കറുപ്പ്, നീല, ചുവപ്പ്, ഗ്രേ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നു. 6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി വി ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി എം02 മികച്ച കാഴ്ച്ചാനുഭവം ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത് എൻട്രി ലെവൽ മീഡിയാടെക് MT6739 ക്വാഡ് കോർ SoC 1.5GHz ക്ലോക്ക് ചെയ്യ്ത പ്രോസസറാണ്. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ വരുന്നത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിൽ നൽകിയിട്ടില്ല.

ഗാലക്‌സി എം02 സ്മാർട്ട്ഫോണിനറെ പിൻവശത്ത് രണ്ട് ക്യാമറകളാണ് വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം നൽകിയിരിക്കുന്നത് 2 മെഗാപിക്സൽ സെൻസറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ഫോണിൽ 5 മെഗാപിക്സൽ സെൽഫി ഷൂട്ടറും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

10W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് വരുന്നത്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.


Click it and Unblock the Notifications








