സാംസങ് ഗാലക്‌സി എം 02 എസ് ബജറ്റ് സ്മാർട്ട്‌ഫോൺ ജനുവരി 19 മുതൽ വിൽപ്പനയ്ക്കെത്തും

|

ആമസോൺ ലിസ്റ്റിംഗ് പ്രകാരം, സാംസങ് ഗാലക്‌സി എം 02 എസ് (Samsung Galaxy M02s) സ്മാർട്ട്ഫോൺ ജനുവരി 19 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞയാഴ്ചയാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഗാലക്സി എം 02 എസ് കമ്പനിയിൽ നിന്നുള്ള ഒരു പുതിയ ബജറ്റ് സ്മാർട്ഫോണാണ്. കൂടാതെ, രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ, കൂടാതെ മൂന്ന് കളർ ഓപ്ഷനുകൾ എന്നിവയിൽ ഇത് വരുന്നു. ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 5,000 എംഎഎച്ച് ബാറ്ററി വരുന്ന ഈ ഡിവൈസിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഒരു നോച്ചിനുള്ളിൽ സെൽഫി ഷൂട്ടറും നൽകിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എം 02 എസ്: വിലയും, വിൽപ്പനയും
 

സാംസങ് ഗാലക്‌സി എം 02 എസ്: വിലയും, വിൽപ്പനയും

സാംസങ് ഗാലക്‌സി എം 02 എസ് ഹാൻഡ്‌സെറ്റിൻറെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 8,999 രൂപയും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയുമാണ് വില വരുന്നത്. ആമസോൺ, സാംസങ്.കോം, ഇന്ത്യയിലുടനീളമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകൾ വഴി ജനുവരി 19 ന് ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തുന്നു. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ വിപണിയിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗാലക്‌സി എം 02 എസ് സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി എം 02 എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസ്: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐയിലാണ് സാംസങ് ഗാലക്‌സി എം 02 പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് (720x1,560 പിക്‌സൽ) എച്ച്ഡി + ടിഎഫ്ടി എൽസിഡി 20: 9 ആസ്പെക്റ്റ് റേഷിയോയും വാട്ടർഡ്രോപ്പ് രൂപകൽപ്പനയിൽ വരുന്ന നോച്ചും ഉൾപ്പെടുന്നു. ഒക്റ്റാ-കോർ സ്നാപ്ഡ്രാഗൺ 450 SoC പ്രോസസർ, അഡ്രിനോ 506 ജിപിയു എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിന് ശക്തി നൽകുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വരുന്ന ഈ ഹാൻഡ്‌സെറ്റിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും.

സാംസങ് ഗാലക്‌സി എം 02 എസ്: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസ്: ക്യാമറ സവിശേഷതകൾ

13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എം 02 എസിന് വരുന്നത്. മുൻവശത്ത്, എഫ് / 2.2 അപ്പർച്ചർ വരുന്ന 5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഇത് ഒരു ചെറിയ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. വോളിയവും പവർ ബട്ടണുകളും ഹാൻഡ്‌സെറ്റിൻറെ വലതുവശത്ത് നൽകിയിരിക്കുന്നു. ഈ സ്മാർട്ട്ഫോണിൻറെ പുറകിലത്തെ പാനലിൽ ക്യാമറകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒക്റ്റാ-കോർ സ്നാപ്ഡ്രാഗൺ 450 SoC പ്രോസസർ
 

ഈ ക്യാമറ സെറ്റപ്പിൽ ഐ‌എസ്ഒ കൺട്രോൾ, ഓട്ടോ ഫ്ലാഷ്, ഡിജിറ്റൽ സൂം, എച്ച്ഡിആർ, എക്‌സ്‌പോഷർ കോംമ്പൻസേഷൻ തുടങ്ങിയ മാനുവൽ ഓപ്ഷനുകളും ലഭ്യമാണ്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 02 എസിൽ വരുന്നത്. 9.1 മില്ലിമീറ്റർ കട്ടിയുള്ള ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം 196 ഗ്രാം ആണ്.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

Most Read Articles
Best Mobiles in India

English summary
As per its Amazon page, the Samsung Galaxy M02s will go on sale in India on January 19. The phone was introduced last week and was teased that "soon" will go on sale. The Galaxy M02s is a company-friendly budget offering and comes in two configurations for RAM and storage, as well as three color options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X