ട്രിപ്പിൾ റിയർ ക്യാമറകളുമായി സാംസങ് ഗാലക്‌സി എം 02 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

നേപ്പാളിൽ പുതിയതായി അവതരിപ്പിച്ച സാംസങ് ഗാലക്‌സി എം 02 എസ് (Samsung Galaxy M02s) ഹാൻഡ്‌സെറ്റ് ജനുവരി 7ന് ഇന്ത്യയിൽ എത്തും. എന്നാൽ, അതിന് മുൻപായി സാംസങ് ഗാലക്‌സി എം 02 എസ് അയൽരാജ്യത്ത് ഇതിനോടകം വിപണിയിലെത്തി കഴിഞ്ഞു. 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് സാംസങ് ഗാലക്‌സി എം 02 എസിൽ വരുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിൻറെ കരുത്ത്. 5 മെഗാപിക്സൽ സെൽഫി ഫ്രണ്ട് ക്യാമറ ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എം 02 എസ്: വിലയും, ലഭ്യതയും

സാംസങ് ഗാലക്‌സി എം 02 എസ്: വിലയും, ലഭ്യതയും

പുതിയ സാംസങ് ഗാലക്‌സി എം 02 എസ് ഹാൻഡ്‌സെറ്റിൻറെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് എൻ‌പി‌ആർ 15,999 (ഏകദേശം 9,900 രൂപ) ആണ് വില വരുന്നത്. ഡാർസസ്.കോം പോലുള്ള മേഖലയിലെ ഓൺലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തിക്കുന്നു. ബ്ലാക്ക്, ബ്ലൂ, റെഡ് നിറങ്ങളിൽ ഇത് ലഭ്യമാണ്. ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം 02 എസ് ജനുവരി 7 വ്യാഴാഴ്ച അവതരിപ്പിക്കും. 10,000 രൂപ വിലവിഭാഗത്തിൽ വരുന്നതാണ് ഈ പുതിയ സ്മാർട്ഫോൺ.

സാംസങ് ഗാലക്‌സി എം 02 എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് (720x1,560 പിക്‌സൽ) ടിഎഫ്ടി വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് ഇത് വിപണിയിൽ വരുന്നത്. അഡ്രിനോ 506 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 450 ഒക്ടാകോർ SoC പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. 4 ജിബി റാം ഓൺ‌ബോർഡും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് സാംസങ് ഗാലക്‌സി എം 02 വിപണിയിൽ വരുന്നത്.

സാംസങ് ഗാലക്‌സി എം 02 എസ്: ക്യാമറ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 02 എസ്: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുണ്ട്. മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഐ‌എസ്ഒ നിയന്ത്രണം, ഓട്ടോ ഫ്ലാഷ്, ഡിജിറ്റൽ സൂം, എച്ച്ഡിആർ, എക്‌സ്‌പോഷർ കോമ്പൻസേഷൻ തുടങ്ങിയ സവിശേഷതകളും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. 15W ഫാസ്റ്റ് ചാർജ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 02 എസിൽ വരുന്നത്. ഡിസ്പ്ലേയുടെ അടിയിൽ ഒരു ചെറിയ ച്ചിനും ചതുരാകൃതിയിലുള്ള ഒരു മൊഡ്യൂളും വരുന്നു. ഈ ഹാൻഡ്സെറ്റിൻറെ പിന്നിലായി മൂന്ന് സെൻസറുകളും ഒരു നേർരേഖയിൽ സ്ഥാപിച്ചിരിക്കുന്നു.

Best Mobiles in India

English summary
The Samsung Galaxy M02s were launched in the neighboring country before that. With a 13-megapixel primary sensor, the Samsung Galaxy M02s offers a triple camera setup on the back and has a huge 5,000mAh battery inside.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X