സാംസങ് ഗാലക്‌സി എം 02 എസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി എം 02 എസ് (Samsung Galaxy M02s) സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തും. ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് വഴി ഉച്ചയ്ക്ക് 1 മണിക്കാണ് ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിന് മുന്നോടിയായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് സാംസങ് സ്മാർട്ട്‌ഫോണിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി എം 20 എസിൽ എത്തുമെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ഇത് ഉപയോക്താക്കൾക്ക് മികച്ച കാഴ്ച അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സാംസങ് ഗാലക്‌സി എം 02 എസ്

4 ജിബി റാം മെമ്മറിയുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിനുള്ളതെന്ന് ആമസോൺ ലിസ്റ്റിംഗ് പേജ് എടുത്തുകാണിക്കുന്നു. 5000 എംഎഎച്ച് ബാറ്ററി സാംസങ് ഗാലക്‌സി എം സീരീസ് സ്മാർട്ട്‌ഫോണിൽ എത്തുമെന്ന് ലിസ്റ്റിംഗ് വ്യക്തമാക്കുന്നു. ഒരൊറ്റ തവണ ചാർജ് ചെയ്യ്താൽ ഒരു ദിവസം മുഴുവൻ ഈ ബാറ്ററിയിൽ ചാർജ് നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സാംസങ് ഗാലക്‌സി എം 02 എസ്: വില ഇന്ത്യയിൽ

സാംസങ് ഗാലക്‌സി എം 02 എസ്: വില ഇന്ത്യയിൽ

4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് മോഡലിനും 15,999 എൻ‌പി‌ആർ (ഏകദേശം 10,000 രൂപ) വിലയിലാണ് സാംസങ് ഗാലക്‌സി എം 02 എസ് ഈ ആഴ്ച ആദ്യം നേപ്പാളിൽ അവതരിപ്പിച്ചത്. ഈ സ്മാർട്ട്‌ഫോണിന്റെ ഒരു മോഡൽ മാത്രമേ ഇന്ത്യൻ വിപണിയിൽ ലഭിക്കുകയുള്ളൂവെന്ന് ആമസോൺ ലിസ്റ്റിംഗ് പേജ് വെളിപ്പെടുത്തുന്നു. സാംസങ് ഗാലക്‌സി എം 02 എസ് സ്മാർട്ഫോണിൻറെ വില നേപ്പാളിൽ വരുന്ന വിലയേക്കാൾ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ സാംസങ് സ്മാർട്ട്‌ഫോണിന്റെ വില 10,000 രൂപയിൽ താഴെയാകുമെന്നാണ് അഭ്യൂഹങ്ങൾ. ഇന്ത്യയിൽ, റെഡ്മി 9 സീരീസ്, റിയൽ‌മി 7 തുടങ്ങിയ സ്മാർട്ട്‌ഫോണുകളുമായി പുതിയ ഗാലക്‌സി സ്മാർട്ട്‌ഫോൺ മത്സരിക്കും.

 പോക്കോ എം 2, പോക്കോ സി 3 സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലകുറവിൽ പോക്കോ എം 2, പോക്കോ സി 3 സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലകുറവിൽ

സാംസങ് ഗാലക്‌സി എം 02 എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 ഇന്ത്യൻ എഡിഷൻ നേപ്പാൾ മോഡലിന് സമാനമായിരിക്കും. 6.5 ഇഞ്ച് ഡിസ്‌പ്ലേ, 720 × 1560 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷൻ, ടിഎഫ്ടി വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് എന്നിവയാണ് ഈ സ്മാർട്ഫോണിൻറെ പ്രധനപ്പെട്ട സവിശേഷതകൾ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ചേർത്ത അഡ്രിനോ 506 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 ഒക്ടാകോർ SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്.

സാംസങ് ഗാലക്‌സി എം 02 എസ്: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 02 എസ്: ക്യാമറ സവിശേഷതകൾ

13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പുതിയ സാംസങ് സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷത. മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു. 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്.

 ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിലിലൂടെ സ്മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിലിലൂടെ സ്മാർട്ട് ടിവികൾ 60 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
A lot was revealed about the Samsung smartphone via the e-commerce website before the launch. The listing shows that a 6.5-inch HD+ infinity-V display will be packed with the Samsung Galaxy M20s, which the company claims will give users a great viewing experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X