ചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തി

|

ഇന്ത്യക്കാർക്ക് എക്കാലത്തും ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്. അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്. ചൈനീസ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കാത്തവർ നിരവധി ആളുകൾ നമ്മുടെ രാജ്യത്തുണ്ടെന്നതാണ് അതിൽ ഒന്ന്. ഇന്ത്യൻ ബ്രാൻഡ് അല്ലെങ്കിലും ചൈനീസ് അല്ലല്ലോ എന്നൊരു ആശ്വാസമാണ് ഇത്തരക്കാർക്ക്. ബജറ്റ് സെഗ്മെന്റിൽ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നൊരു പരാതി അടുത്ത കാലം വരെ കമ്പനിക്കെതിരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ Samsung Galaxy M04 ലോഞ്ച് ചെയ്ത് ആ പരാതി അങ്ങ് അവസാനിപ്പിച്ചിരിക്കുകയാണ് സാംസങ്.

 

ചൈനാ വിരുദ്ധർ

ബജറ്റ് സെഗ്മെന്റിലെ ചൈനീസ് അപ്രമാദിത്തം ചൈനാ വിരുദ്ധർക്ക് മാത്രമല്ല, സാംസങിനും അത്ര പിടിച്ചിട്ടില്ല. അതും Samsung Galaxy M04 ലോഞ്ചിന് പിന്നിലെ കാരണങ്ങളിൽ ഒന്നാണ്. മിഡ് റേഞ്ചിലും ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് കൂടുതൽ ഇറങ്ങിക്കളിക്കാൻ തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണാം. Samsung Galaxy M04 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സുമറിയാൻ തുടർന്ന് വായിക്കുക.

Samsung Galaxy M04: ഫീച്ചറുകളും സ്പെക്സും

Samsung Galaxy M04: ഫീച്ചറുകളും സ്പെക്സും

പൂർണമായും പോളി കാർബണേറ്റ് കൊണ്ടാണ് Samsung Galaxy M04 സ്മാർട്ട്ഫോണിന്റെ ഔട്ടർ പാനലുകൾ നിർമിച്ചിരിക്കുന്നു. ഡിവൈസിൽ യുണിബോഡി ഡിസൈനും നൽകിയിട്ടുണ്ട്. റിയർ പാനലിന്റെ മുകളിലത്തെ മൂലയ്ക്കായി രണ്ട് ക്യാമറ റിംഗുകളും എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയ്ക്ക് ചുറ്റുമുള്ള ബെസലുകൾക്ക് അൽപ്പം വലിപ്പമുണ്ട്.

Infinix Hot 20 5G: ബജറ്റ് 5ജി ഫോണുകളിലെ ഇളമുറക്കാരൻ: ഇൻഫിനിക്സിന്റെ നിരക്ക് കുറഞ്ഞ 5ജി ഫോൺ ഇപ്പോൾ ലഭ്യംInfinix Hot 20 5G: ബജറ്റ് 5ജി ഫോണുകളിലെ ഇളമുറക്കാരൻ: ഇൻഫിനിക്സിന്റെ നിരക്ക് കുറഞ്ഞ 5ജി ഫോൺ ഇപ്പോൾ ലഭ്യം

6.5 ഇഞ്ച് എച്ച്ഡി പ്ലസ് പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
 

6.5 ഇഞ്ച് എച്ച്ഡി പ്ലസ് പിഎൽഎസ് എൽസിഡി ഡിസ്പ്ലെ

6.5 ഇഞ്ച് എച്ച്ഡി പ്ലസ് പിഎൽഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസ് ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും Samsung Galaxy M04 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് Samsung Galaxy M04 ലെ സെൽഫി ക്യാം പ്ലേസ് ചെയ്തിരിക്കുന്നത്.

മീഡിയടെക് ഹീലിയോ പി35

ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 ചിപ്പ്‌സെറ്റാണ് Samsung Galaxy M04 സ്മാ‍‍‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നത്. ഐഎംജി പവ‍ർവിആ‍ർ ജിഇ8320 ജിപിയു, എആ‍എം കോ‍ർട്ടക്സ് എ53 കോറുകൾ എന്നിവയെല്ലാം ഈ മീഡിയടെക്ക് ചിപ്പ്സെറ്റിന്റെ സവിശേഷതകളാണ്. 8 ജിബി വരെയായി റാം കപ്പാസിറ്റി ഉയർത്താൻ കഴിയുമെന്നത് ഡിവൈസിന്റെ എടുത്ത് പറയേണ്ട ഫീച്ചറാണ്.

കൈയ്യിലൊതുങ്ങും കിടിലങ്ങൾ; 40,000 രൂപയിൽ താഴെ വിലയുള്ള അഫോർഡബിൾ ഫ്ലാഗ്ഷിപ്പ്സിനേക്കുറിച്ചറിയാംകൈയ്യിലൊതുങ്ങും കിടിലങ്ങൾ; 40,000 രൂപയിൽ താഴെ വിലയുള്ള അഫോർഡബിൾ ഫ്ലാഗ്ഷിപ്പ്സിനേക്കുറിച്ചറിയാം

Samsung Galaxy M04

128 ജിബി ഇന്റേണൽ സ്റ്റോറേജും Samsung Galaxy M04 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെയായി ഉയർത്താൻ സാധിക്കും. ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് ആയിട്ടുള്ള വൺ യുഐ സ്കിന്നിലാണ് Samsung Galaxy M04 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ ക്യാമറ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

സ്മാർട്ട്ഫോൺ

Samsung Galaxy M04 സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫീച്ചർ ചെയ്യുന്നത്. 13 എംപി പ്രൈമറി സെൻസറിന് ഒപ്പം 2 എംപി ഡെപ്ത് സെൻസറുമാണ് ഈ ഡ്യുവൽ റിയർ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും Samsung Galaxy M04 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

Smartphones Under 30000 | മോട്ടോ മുതൽ നോക്കിയ വരെ; ഇപ്പോൾ വാങ്ങാൻ കിടിലൻ സ്മാർട്ട്ഫോണുകൾSmartphones Under 30000 | മോട്ടോ മുതൽ നോക്കിയ വരെ; ഇപ്പോൾ വാങ്ങാൻ കിടിലൻ സ്മാർട്ട്ഫോണുകൾ

ഫീച്ചറുകൾ

4ജി എൽടിഇ, ഡ്യുവൽ സിം, വൈഫൈ, ബ്ലൂടൂത്ത് 5.0, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് , യുഎസ്ബി ടൈപ്പ് സി 2.0 പോർട്ട്, എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഈ ഡിവൈസിൽ ഇനിയുമുണ്ട്. 5000 mAh ബാറ്ററിയാണ് Samsung Galaxy M04 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

ആൻഡ്രോയിഡ്

രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു. രാജ്യത്ത് വെറും 8,499 രൂപ വില വരുന്ന Samsung Galaxy M04 സ്മാർട്ട്ഫോൺ മോട്ടോ ഇ22 എസ്, ഇൻഫിനിക്സ് ഹോട്ട് പ്ലേ, റെഡ്മി എ1 പ്ലസ്, റിയൽമി സി33 എന്നിങ്ങനെയുള്ള ഡിവൈസുകളുമായാണ് വിപണിയിൽ മത്സരിക്കുക.

ആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനിആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനി

Best Mobiles in India

English summary
Samsung is one of the all-time favourite smartphone brands for Indians. There are many reasons for that. Until recently, there was a complaint against the company that it was not paying much attention to the budget segment. Now Samsung has put an end to that complaint by launching the Samsung Galaxy M04.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X