കുറവ് 1 മാത്രം, ബാക്കിയെല്ലാം അടിപൊളി! പുത്തൻ ഗാലക്സി M05 ഇന്ത്യയിൽ; വില 7999
ബജറ്റ് വിലയിൽ പുതിയൊരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്. ഏകദേശം ഒരു വർഷം മുൻപ് ലോഞ്ച് ചെയ്ത ഗാലക്സി A05 സ്മാർട്ട്ഫോണിന്റേതിന് സമാനമായ ഫീച്ചറുകളുമായി ഗാലക്സി എം05 (Samsung Galaxy M05) എന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. എം സീരീസിൽ ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഈ സ്മാർട്ട്ഫോൺ 8000 രൂപയിൽ താഴെ വിലയിൽ ആണ് എത്തുന്നത്. പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ എങ്കിലും ഏറ്റവും കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ കിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് സാംസങ് ഗാലക്സി എം05 എത്തിയിരിക്കുന്നത്.
ബജറ്റ് വിലയിൽ എത്തുമ്പോൾ തന്നെ ആകർഷകമായ 50MP ക്യാമറയടക്കം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഗാലക്സി എം05 സ്മാർട്ട്ഫോണിന്റെ പ്രത്യേകത. ഒപ്പം ഫെയ്സ് അൺലോക്ക് അടക്കമുള്ള സുരക്ഷാ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ ഡിസൈൻ ആണ് സാംസങ് ഈ ഫോണിന് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി എം05ന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 60Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഈ ഗാലക്സി ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ (ഡ്യുവൽ 2GHz Cortex-A75 + Hexa 1.8GHz 6x Cortex-A55 CPU) ആണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.
1000MHz വരെ ARM Mali-G52 ജിപിയു, 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ് എന്നിവയും ഈ ഫോണിലുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI കോർ 6.0 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഈ ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നത്. അതിൽ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും എം05ൽ ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ഗാലക്സി എം05ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.
168.8 x 78.2 x 8.8mm വലിപ്പവും 195 ഗ്രാം ഭാരവും ഈ സാംസങ് ഫോണിനുണ്ട്. മിൻ്റ് ഗ്രീൻ നിറത്തിലാണ് ഈ ഫോൺ എത്തുന്നത്. സാംസങ് ഗാലക്സി എം05ന്റെ സിംഗിൾ 4GB + 64GB മോഡലിന് 7999 രൂപയാണ് വില. ആമസോൺ, സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ ഫോൺ ലഭ്യമാണ്.

8000 രൂപ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന പരമാവധി മികച്ച ഫീച്ചറുകൾ ഈ ഗാലക്സി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഒരു പോരായ്മ എന്തെന്നാൽ ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. വാങ്ങും മുമ്പ് ഇക്കാര്യം നിർബന്ധമായും മനസിലാക്കിയിരിക്കുക. അതോടൊപ്പം തന്നെ 10000 രൂപയിൽ താഴെ വിലയിൽ കിടിലൻ 5ജി ഫോണുകൾ എല്ലാ പ്രമുഖ ബ്രാൻഡുകളും പുറത്തിറക്കിയിട്ടുണ്ട് എന്നതും ഓർമ്മയിലുണ്ടാകണം.


Click it and Unblock the Notifications








