സാംസങ് ഗാലക്സി M05 വില വെറും 5499 രൂപ, പക്ഷേ വാങ്ങാൻ ഒമ്പതുവട്ടം ആലോചിക്കണം! നല്ലവഴി 4 വേറെയുണ്ട്
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവർ സാംസങ്ങിന്റെ പുതിയ ഫോണുകളുടെ നിര കണ്ടാൽ ഒന്ന് അതിശയിക്കും. കാരണം കുറഞ്ഞ വിലയിൽ ഏതാണ്ട് നാല് സാംസങ് ഫോണുകൾ ഇപ്പോൾ പുതിയതായി എത്തിയിട്ടുണ്ട്. എന്നാൽ ഏറ്റവും കുറഞ്ഞ വിലയിൽ സാംസങ് ഫോണുകൾ തേടുന്നവർ ആദ്യം കാണുന്നത് ഒരുപക്ഷേ ഈ പറഞ്ഞ പുത്തൻ 4 സാംസങ് ഫോണുകൾ ആയിരിക്കില്ല, പകരം സാംസങ് ഗാലക്സി എം05 (Samsung Galaxy M05) എന്ന മോഡൽ ആയിരിക്കും. കാരണം വെറും 5499 രൂപ വിലയിൽ ഈ സാംസങ് ഫോൺ വാങ്ങാൻ ആമസോണിൽ അവസരമുണ്ട്.
യഥാർഥത്തിൽ സാംസങ് ഗാലക്സി എം05ന്റെ സിംഗിൾ 4GB + 64GB മോഡലിന് 7999 രൂപയാണ് ലോഞ്ച് വില. എന്നാൽ കഴിഞ്ഞ ദിവസം ഗാലക്സി എം05 ന്റെ പിൻഗാമിയായി ഗാലക്സി എം06 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഇതോടെ ഗാലക്സി എം05ന്റെ വില കുറഞ്ഞു.

ഇപ്പോൾ ആമസോണിൽ ഗാലക്സി എം05 വെറും 6,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഈ ഫോണിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാലിത് 5499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നു. എന്നാൽ ഈ ഫോൺ വാങ്ങുംമുമ്പ് ഉപയോക്താക്കൾ ഒന്നല്ല, ഒമ്പത് വട്ടം ചിന്തിക്കണം. കാരണം ഇതൊരു 4ജി ഫോൺ ആണ്.
5ജി ഫോൺ എന്ന പരിഗണന ഇല്ലാതെ ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ മാത്രം മതി എന്നുള്ളവർക്ക് ഗാലക്സി എം05 മികച്ച ഓപ്ഷനാണ്. എന്നാൽ ഭാവി കൂടി കണക്കിലെടുത്ത് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവർ 5ജി മോഡൽ വാങ്ങുന്നതാണ് മികച്ച തീരുമാനം. ഇതിനായി ഒരുപാട് തുകയൊന്നും ചെലവഴിക്കേണ്ടതില്ല. അടുത്തിടെ സാംസങ് പുറത്തിറക്കിയ 4 മോഡലുകളും സാധാരണക്കാർക്ക് പരിഗണിക്കാവുന്ന 5ജി ഫോണുകളാണ്.

സാംസങ് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G): ഈ മാസം സാംസങ് അവതരിപ്പിച്ച ബജറ്റ് 5ജി ഫോണുകളിലൊന്നാണിത്. ഗാലക്‌സി F06 5Gയുടെ 4GB+ 128GB മോഡലിന് 9,499 രൂപയും 6GB+ 128GB മോഡലിന് 10,999 രൂപയുമാണ് വില (ഇതിൽ 500 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഇൻട്രൊഡക്റ്ററി ഓഫറും ഉൾപ്പെടുന്നു). സാംസങ് വെബ്സൈറ്റ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഈ ഫോൺ ലഭ്യമാണ്.
സാംസങ് ഗാലക്സി എ06 5G (Samsung Galaxy A06 5G): ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യപ്പെട്ട മറ്റൊരു സാംസങ് 5ജി ഫോൺ ആണിത്. ഇതിന്റെ 4GB+ 64GB മോഡലിന് 10,499 രൂപയും 4GB+ 128GB മോഡലിന് 11,499 രൂപയും 6GB+ 128GB മോഡലിന് 12,999 രൂപയുമാണ് വില. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും, ഓഫ്‌ലൈൻ ചാനലുകളിലും ഈ ഫോൺ വാങ്ങാനാകും.
സാംസങ് ഗാലക്സി എം06 5ജി (Samsung Galaxy M06 5G), ഗാലക്‌സി എം16 5G (Samsung Galaxy M16 5G): സാംസങ്ങിന്റെ ഏറ്റവും പുതിയ 5ജി ഫോണുകളാണിവ. ഗാലക്‌സി എം16 5G 11,499 രൂപ പ്രാരംഭവിലയിൽ എത്തുന്നു. ഗാലക്‌സി എം06 ന്റെ അടിസ്ഥാന മോഡലിന് 9,499 രൂപയാണ് വില. ഗാലക്‌സി എം16 ന്റെ വിൽപ്പന മാർച്ച് 5നും ഗാലക്‌സി എം06 വിൽപ്പന മാർച്ച് 7നും ആരംഭിക്കും.

താങ്ങാനാകുന്ന വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ പുതിയ സാംസങ് 5ജി ഫോണുകൾ പരിഗണിക്കാവുന്നതാണ്. എന്നാൽ 5ജിയെക്കാൾ ഉപരി വിലക്കുറവിനാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ ഗാലക്സി എം05 പരിഗണിക്കാം. ഏത് വാങ്ങണമെന്ന് നല്ലതുപോലെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഫോണുകളെല്ലാം പുതിയ ലോഞ്ച് ആയതിനാൽ ലോഞ്ച് ഓഫർ സഹിതം ഇവ വാങ്ങാനുള്ള സുവർണാവസരമാണ് ഈ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








