Home
Mobile

മുട്ടാൻ വന്നാൽ സാംസങ് വിടുമോ! എതിരാളികളെ വെല്ലുവിളിച്ച്, ഗാലക്സി M06 5G 9499 രൂപ വിലയിൽ വിൽപ്പന ആരംഭിച്ചു

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജാവ് ആര് എന്ന് ചോദിച്ചാൽ സാംസങ് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡൽ എന്ന് കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി പറഞ്ഞുവരുന്നു. എന്നാൽ ലക്ഷത്തിന് മുകളിൽ വിലവരുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ മാത്രമല്ല, ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകളും തങ്ങൾക്ക് ഇറക്കാൻ കഴിയുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സാംസങ് തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം മാത്രം ഏതാണ്ട് നാലോളം സാംസങ് 5ജി സ്മാർട്ട്ഫോണുകളാണ് സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. അ‌തിലൊന്നായ ഗാലാക്സി എം06 5ജി (Samsung Galaxy M06 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു.

ഫെബ്രുവരി 27ന് ആണ് സാംസങ് തങ്ങളുടെ ഗാലക്സി എം സീരീസിലെ പുതിയ ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. രണ്ട് മോഡലുകളാണ് അ‌തിൽ ഉണ്ടായിരുന്നത്, ഗാലക്സി എം16 5ജിയും ഗാലക്സി എം06 5ജിയും. ഇവ രണ്ടും സാധാരണക്കാർക്ക് പരിഗണിക്കാവുന്ന മോഡലുകളാണ്. എന്നാൽ ഗാലക്സി എം16 5ജി 15000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് എത്തിയത്.

മുട്ടാൻ വന്നാൽ സാംസങ് വിടുമോ! എതിരാളികളെ വെല്ലുവിളിച്ച്, ഗാലക്സി M06

ഗാലക്സി എം16 5ജിയുടെ അ‌ടിസ്ഥാന മോഡലിന്റെ വില 13999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 12999 രൂപ വിലയിൽ സ്വന്തമാക്കാനാകും. എം16, എം06 എന്നിവ ഒരേ ദിവസമാണ് ലോഞ്ച് ചെയ്തത് എങ്കിലും എം16 5ജിയുടെ വിൽപ്പന ഇതിനകം ആരംഭിച്ചിരുന്നു. എന്നാൽ ഗാലക്സി എം06 5ജി ഇന്ന് മുതൽ ആണ് (മാർച്ച് 7) വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എം06 5ജി 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 9499 രൂപ വിലയിലും 6ജിബി മോഡൽ 10999 രൂപ വിലയിലും വാങ്ങാൻ സാധിക്കും.

മുട്ടാൻ വന്നാൽ സാംസങ് വിടുമോ! എതിരാളികളെ വെല്ലുവിളിച്ച്, ഗാലക്സി M06

പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫർ ലഭ്യമാകുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ബജറ്റ് 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സേജ് ഗ്രീൻ, ബ്ലേസിംഗ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

സാംസങ് ഗാലക്സി M06 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഈ 5ജി ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റും 1600 X 720 പിക്സൽ റെസല്യൂഷനുമുള്ള 6.7 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്. 4GB/6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം06 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ഷൂട്ടറും അ‌തിൽ അ‌ടങ്ങുന്നു. 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

മുട്ടാൻ വന്നാൽ സാംസങ് വിടുമോ! എതിരാളികളെ വെല്ലുവിളിച്ച്, ഗാലക്സി M06

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. 167.4 X 77.4 X 8mm വലിപ്പവും 191 ഗ്രാം ഭാരവും എം06 5ജിക്ക് ഉണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy M06 5G has gone on sale today. Its 4GB + 128GB base variant is priced at Rs 9,999 and the 6GB + 128GB variant is priced at Rs 11,499. However, as part of the launch offer, a discount of Rs 500 is available on this model. So, the base model can be purchased at a price of Rs 9,499 and the 6GB model at a price of Rs 10,999. The launch offer is available for a limited time only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X