Home
Mobile

നോക്കീം കണ്ടും വാങ്ങിയില്ലേൽ പണി കിട്ടും! ആ സാംസങ് ഓഫർ നോക്കരുത്, പകരം ഇത് മതി

സാംസങ്ങിന്റെ ബജറ്റ് സ്മാർട്ട്ഫോണായ ഗാലക്സി എം05 (Samsung Galaxy M05) ഇപ്പോൾ ആമസോണിൽ 6498 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ചെറിയ തുകയുടെ ക്യാഷ്ബാക്കും ലഭ്യമാണ്. എന്നാൽ ഈ സ്മാർട്ട്ഫോൺ ഡീൽ പരിഗണിക്കും മുമ്പ് ഉപയോക്താക്കൾ നന്നായി ആലോചിക്കണം. കാരണം വിലക്കുറവ് ഉണ്ടെങ്കിലും ഇത് ഒരു 4ജി ഫോൺ ആണ്. മാത്രമല്ല, ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ഇതിന് മുൻപ് വിൽപ്പനയ്ക്ക് ലഭ്യമായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അ‌തിനാൽത്തന്നെ ഈ ഡീൽ പരിഗണിക്കും മുമ്പ് നന്നായി ആലോചിക്കേണ്ടിയിരിക്കുന്നു. ബജറ്റ് വിലയിൽ വാങ്ങാവുന്ന സാംസങ്ങിന്റെ തന്നെ 5ജി ഫോണുകൾ ലഭ്യമാണ്.

സാംസങ് അ‌ടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോണുകളിൽ ​ഒന്നാണ് ഗാലക്സി എം06 5ജി (Samsung Galaxy M06 5G). പതിനായിരം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സാംസങ് 5ജി സ്മാർട്ട്ഫോൺ എന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. 6500 രൂപയ്ക്ക് 4ജി ഫോൺ വാങ്ങുന്നതിലും മികച്ചത് 10000 രൂപയോടടുത്ത വിലയിൽ ലഭ്യമാകുന്ന ഗാലക്സി എം06 5ജി വാങ്ങുന്നതാണ്.

നോക്കീം കണ്ടും വാങ്ങിയില്ലേൽ പണി കിട്ടും! ആ സാംസങ് ഓഫർ നോക്കരുത്

രണ്ട് മാസം മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത്, സാംസങ് ഗാലക്സി എം06 5ജി 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു വില. ഇപ്പോൾ ആമസോണിൽ അ‌ടിസ്ഥാന മോഡൽ 9,198 രൂപ വിലയിലും 6GB മോഡൽ 10,698 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ലോഞ്ച് വിലയെക്കാൾ വിലക്കുറവിൽ ഇപ്പോൾ ഈ 5ജി ഫോൺ വാങ്ങാൻ ലഭ്യമാണ്. ഇങ്ങനെ ചില ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ എം05 മോഡലിനെക്കാൾ മികച്ചത് എം06 തന്നെയാണ്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഇതിന്റെ ഫീച്ചറുകൾ കൂടി വിശദമായി പരിചയപ്പെടാം.

നോക്കീം കണ്ടും വാങ്ങിയില്ലേൽ പണി കിട്ടും! ആ സാംസങ് ഓഫർ നോക്കരുത്

90Hz റിഫ്രഷ് റേറ്റും 1600 X 720 പിക്സൽ റെസല്യൂഷനുമുള്ള 6.7 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എം06 5ജിയിൽ ഉള്ളത്. 4GB/6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ഷൂട്ടറും അ‌തിൽ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം06 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഈ ബജറ്റ് 5ജി ഫോണിൽ 8MP ഫ്രണ്ട് ക്യാമറയും സാംസങ് നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. 167.4 X 77.4 X 8mm വലിപ്പവും 191 ഗ്രാം ഭാരവും എം06 5ജിക്ക് ഉണ്ട്.

നോക്കീം കണ്ടും വാങ്ങിയില്ലേൽ പണി കിട്ടും! ആ സാംസങ് ഓഫർ നോക്കരുത്

സേജ് ഗ്രീൻ, ബ്ലേസിംഗ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക. ആമസോണിന് പുറമേ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഫോൺ ലഭ്യമാണ്. ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഈ സാംസങ് ഫോൺ.

More from GizBot

Best Mobiles in India

English summary
The Samsung Galaxy M06 5G is now available on Amazon at a huge discount. At the time of its launch in India, the Samsung Galaxy M06 5G was priced at Rs 9,999 for the 4GB + 128GB base variant and Rs 11,499 for the 6GB + 128GB variant. Now, the base model is listed on Amazon at Rs 9,198 and the 6GB model at Rs 10,698.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X