സാംസങ് ഗാലക്സി എം10എസിന്‍റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം

|

സാംസങ് ഗാലക്‌സി എം 10 എസ് ഇപ്പോൾ കമ്പനിയുടെ ഇ-ഷോപ്പ് വഴി 7,999 രൂപയ്ക്ക് ലഭ്യമാണ്. പരാമർശിച്ചിരിക്കുന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് 32 ജിബി സ്റ്റോറേജും 3 ജിബി റാം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്ന വേരിയന്റ് ലഭിക്കും. 8,999 രൂപയ്ക്കാണ് സാംസങ് ബജറ്റ് ഗാലക്‌സി എം 10 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് രണ്ട് നിറങ്ങൾ തിരഞ്ഞെടുക്കാം - പിയാനോ ബ്ലാക്ക്, സ്റ്റോൺ ബ്ലൂ എന്നി കളർ വേരിയന്റുകളിലാണ് ഇത് വരുന്നത്. കൂടാതെ, ആമസോൺ ഇന്ത്യ 8,499 രൂപയ്ക്ക് ഗാലക്സി എം 10 വിൽക്കുന്നു, ഫ്ലിപ്പ്കാർട്ട് 9280 രൂപയ്ക്ക് ഈ സ്മാർട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

 

സാംസങ് ഗാലക്‌സി എം 10 എസ്

സാംസങ് ഗാലക്‌സി എം 10 എസ് സ്മാർട്ഫോൺ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, 6.40 ഇഞ്ച് വലിയ ഇൻഫിനിറ്റി-വി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 10 എസിന് ലഭിക്കുന്നത്. എച്ച്ഡി + (1520 x 720 പിക്സലുകൾ) റെസല്യൂഷനിൽ പാനൽ പ്രവർത്തിക്കുന്നു. 1.6 ജിഗാഹെർട്‌സുള്ള സാംസങ്ങിന്റെ ഹോം-ബ്രൂയിഡ് എക്‌സിനോസ് 7884 ഒക്ടാ കോർ ചിപ്‌സെറ്റാണ് ഇതിൽ പ്രവർത്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ച ഇന്റേണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാനാകും. ഫോട്ടോഗ്രാഫി സെഷനുകൾക്കായി, ഗാലക്സി എം 10 എസ് ഇരട്ട ക്യാമറ സജ്ജീകരണവുമായി വരുന്നു.

സാംസങ് ഗാലക്സി എം10എസ് ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം

13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.9 അപ്പേർച്ചറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിൽ അടങ്ങിയിരിക്കുന്നു. മുൻവശത്ത്, സെൽഫികളും വീഡിയോ കോളുകളും എടുക്കുന്നതിന് 8 മെഗാപിക്സൽ സ്നാപ്പർ ഉണ്ട്. സാംസങ് 4,000 എംഎഎച്ച് ബാറ്ററിയും 15W ഫാസ്റ്റ് ചാർജിംഗ് ടെക്കിനുള്ള പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറാണ് ഈ സ്മാർട്ഫോണിൻറെ സുരക്ഷ പരിപാലിക്കുന്നത്. ഫെയ്‌സ് അൺലോക്ക് സവിശേഷതയെയും ഈ ഹാൻഡ്‌സെറ്റ് പിന്തുണയ്ക്കുന്നു. സോഫ്റ്റ്‌വെയർ രംഗത്ത്, ഡ്യുവൽ സിം സാംസങ് ഗാലക്‌സി എം 10 എസ് ആൻഡ്രോയിഡ് 9 പൈയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എം10എസിന്‍റെ വില
 

കുറച്ച് സാംസങ് സ്മാർട്ട്ഫോണുകൾക്ക് അടുത്തിടെ ഇന്ത്യയിൽ വിലക്കുറവ് ലഭിച്ചിരുന്നു. സ്മാർട്ട്‌ഫോൺ നിർമാതാവും ഇലക്‌ട്രോണിക്‌സ് കമ്പനിയുമായ സാംസങ് സാംസങ് ഗാലക്‌സി എ 10 എസിന്റെ വില കുറച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ സാംസങ് സ്മാർട്ട്ഫോൺ ഇപ്പോൾ 8,999 രൂപയ്ക്ക് ലഭ്യമാണ്, ഇത് 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് വിലയാണ്. സാംസങ് എ 10 എസിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയാണ് വില. സാംസങ് ഗാലക്‌സി എ 50 എസ് 19,999 രൂപയ്ക്ക് ലഭ്യമാണ്, ഇത് 4 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനായി ലഭ്യമാണ്.

Best Mobiles in India

English summary
Samsung launched its budget Galaxy M10s smartphone for Rs 8,999 in India. Buyers can choose between two colors – Piano Black and Stone Blue. Besides, Amazon India is selling the Galaxy M10s for Rs 8,499, whereas Flipkart is offering it for Rs 9280.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X