4 ജിബി റാം മോഡൽ സാംസങ് ഗാലക്‌സി എം 11 സ്മാർട്ഫോൺ ഇപ്പോൾ വിലക്കുറവിൽ

|

കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി എം 11 (Samsung Galaxy M11) സ്മാർട്ഫോണിന് ഇപ്പോൾ രണ്ടാം തവണയാണ് വിലക്കുറവ് ലഭിക്കുന്നത്. 91 മൊബൈൽ റിപ്പോർട്ടുകൾ പ്രകാരം, 4 ജിബി റാം, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് വരുന്ന സാംസങ് ഗാലക്‌സി എം 11 മോഡലിന് 1,000 രൂപ വിലയിളവ് ലഭിക്കും. അതിനാൽ, ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ നിങ്ങൾക്ക് 10,999 രൂപയ്ക്ക് ലഭ്യമാണ്. ഈ പുതിയ വില സാംസങ്ങിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്, മാത്രമല്ല ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഈ വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയൻറ്

അതേസമയം, ബേസിക് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയൻറ് നിലവിൽ രാജ്യത്ത് 9,999 രൂപയ്ക്ക് വിൽക്കുന്നു. വയലറ്റ്, ബ്ലാക്ക്, മെറ്റാലിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ വൺയുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെ പ്രവർത്തിക്കുന്ന ഗാലക്‌സി എം 11 ന് ഡ്യുവൽ നാനോ സിം, 6.4-ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി ഓ ഡിസ്പ്ലേ പാനൽ എന്നിവ വരുന്നു.

പോക്കോ എം 3 ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്ക്ക്: വില, സവിശേഷതകൾപോക്കോ എം 3 ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്ക്ക്: വില, സവിശേഷതകൾ

 ഒക്ട-കോർ സ്നാപ്പ്ഡ്രാഗൺ 450 പ്രോസസ്സർ

1.8 ഗിഗാ ഹേർട്സ് ഒക്ട-കോർ സ്നാപ്പ്ഡ്രാഗൺ 450 പ്രോസസ്സർ 3 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഒരു മൈക്രോ എസ്ഡി കാർഡ് വഴി ഗാലക്‌സി എം11 ൻറെ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച് ബാറ്ററിയാണ് ഗാലക്‌സി എം 11 ന് നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലായി ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു.

നാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എഫ്62 ഇന്ത്യൻ വിപണിയിലെത്തിനാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എഫ്62 ഇന്ത്യൻ വിപണിയിലെത്തി

സാംസങ് ഗാലക്‌സി എം 11

13 മെഗാപിക്‌സൽ പ്രൈമറി ലെൻസും, 5 മെഗാപിക്സിൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും, 2 മെഗാപിക്സിൽ ഡെപ്ത്‌ സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് സെറ്റപ്പാണ് സാംസങ് ഗാലക്‌സി എം 11ൽ വരുന്നത്. 8 മെഗാപിക്സൽ പഞ്ച്-ഹോൾ ക്യാമറായാണ് ഫോണിന് മുന്നിൽ കൊടുത്തിരിക്കുന്നത്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 ഡോൾബി അറ്റ്‌മോസിനെയും ഇതിൽ സപ്പോർട്ട് ചെയ്യുന്നു. 197 ഗ്രാം ഭാരമാണ് സാംസങ് ഗാലക്‌സി എം 11ന് വരുന്നത്.

 7,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ 7,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The high-end model with 4GB RAM and 64GB onboard storage, 91mobiles says, will get a price cut of Rs. 1,000. So, at Rs. 10,999, it can be purchased. The new price is also mirrored on the official website of Samsung and will extend to offline stores as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X