സാംസങ് ഗാലക്‌സി എം 12 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
സാംസങ് ഗാലക്‌സി എം 12 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഗാലക്‌സി എം സീരീസിൽ വരുന്ന ഈ പുതിയ സ്മാർട്ട്ഫോൺ തുടക്കത്തിൽ വിയറ്റ്നാമിൽ അവതരിപ്പിക്കുകയും, മുൻപ് ലോഞ്ച് ചെയ്യ്ത ഗാലക്‌സി എം 11 യുടെ പിൻഗാമിയായി മാറുകയും ചെയ്തു. ക്വാഡ് റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ഇതിലുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയും 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും സാംസങ് ഗാലക്‌സി എം 12 ൽ ഉണ്ട്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, ഫിംഗർപ്രിന്റ് സെൻസർ, മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകൾ എന്നിങ്ങനെയുള്ള പ്രത്യകതകളുമായാണ് ഗാലക്‌സി എം 12 ഇന്ത്യൻ വിപണിയിൽ വരുവാൻ പോകുന്നത്.
സാംസങ് ഗാലക്‌സി എം 12: ഇന്ത്യയിലെ ലൈവ് സ്‌ട്രീം വിശദാംശങ്ങൾ
സാംസങ് ഗാലക്‌സി എം 12 ഇന്ത്യയിൽ യൂട്യൂബ് വഴി നടക്കുന്ന ലൈവ്സ്ട്രീമിലൂടെ അവതരിപ്പിക്കും. ഈ ഹാൻഡ്‌സെറ്റിൻറെ ലൈവ്സ്ട്രീം ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും. ചുവടെ നൽകിയിരിക്കുന്ന വീഡിയോയിൽ നിന്നും നിങ്ങൾക്ക് ഇത് നേരിട്ട് കാണാവുന്നതാണ്.

സാംസങ് ഗാലക്‌സി എം 12: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി എം 12 ന് ഇന്ത്യയിൽ എന്ത് വില വരുമെന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഏകദേശം 12,000 രൂപയോളം വില വരുമെന്ന് പറയുന്നു. അട്ട്രാക്റ്റീവ് ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ കഴിഞ്ഞ മാസം വിയറ്റ്നാമിൽ ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, ഇവയെല്ലാം ഇന്ത്യൻ വിപണിയിൽ വരാൻ സാധ്യതയുണ്ട്. രാജ്യത്ത് ഗാലക്‌സി എം 12 യുടെ ഓൺലൈൻ ലഭ്യതയും ആമസോൺ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

സാംസങ് ഗാലക്‌സി എം 12 സവിശേഷതകൾ
ആൻഡ്രോയിഡ് യുഐ കോർ വരുന്ന ഡ്യുവൽ നാനോ സിമുള്ള സാംസങ് ഗാലക്‌സി എം 12യിൽ 20:9 ആസ്പെക്റ്റ് റേഷിയോയും 90 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്ന 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. എക്‌സിനോസ് 850 ഒക്ടാകോർ 8 എംഎം എക്‌സിനോസ് SoC ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 3 ജിബി, 4 ജിബി, 6 ജിബി റാം ഓപ്ഷനുകളുമായാണ് ഇത് ജോടിയാക്കുന്നത്. ഗാലക്‌സി എം 12 ന് 48 മെഗാപിക്സൽ പ്രൈമറി സെൻസർ പ്രദർശിപ്പിക്കുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഫോട്ടോകൾ വീഡിയോകൾ പകർത്തുന്നതിനായി നൽകിയിട്ടുണ്ട്. നിങ്ങൾക്ക് മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ലഭിക്കും.

സാംസങ് ഗാലക്‌സി എം 12 ന് 32 ജിബി, 64 ജിബി, 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിൽ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയും. വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, 4 ജി എൽടിഇ എന്നിവ ഉൾപ്പെടുന്ന സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുന്നു. കൂടാതെ, 6,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.


Click it and Unblock the Notifications








