ക്വാഡ് റിയർ ക്യാമറകളുള്ള സാംസങ് ഗാലക്‌സി എം 12 അവതരിപ്പിച്ചു: വില, സവിശേഷതകൾ
പുതിയ സ്മാർട്ഫോൺ സാംസങ് ഗാലക്‌സി എം 12 അവതരിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി എം 11 ൻറെ പിൻഗാമിയാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ. ക്വാഡ് റിയർ ക്യാമറകൾ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്‌സി എം 12 യുടെ പ്രധാന സവിശേഷതകൾ. കമ്പനിയുടെ പ്രൊപ്രൈറ്ററി വൺ യുഐ കോറുമായാണ് ഈ ഫോൺ വരുന്നത്. ഈ ഗാലക്സി എം 12 ന് ഒരു പുതിയ മെറ്റാലിക് ബാക്ക് സവിശേഷതയാണ് വരുന്നത്.

സാംസങ് ഗാലക്‌സി എം 12 വില
ആകർഷകമായ ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ സാംസങ് വിയറ്റ്നാം വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും സാംസങ് ഗാലക്‌സി എം 12 യുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാംസങ് ഗാലക്‌സി എം 12 ഓൺലൈൻ ലിസ്റ്റിംഗ് തുടക്കത്തിൽ ടിപ്പ്സ്റ്റർ ഇവാൻ ബ്ലാസ് ട്വിറ്ററിൽ റിപ്പോർട്ട് ചെയ്‌തിരുന്നു.

സാംസങ് ഗാലക്‌സി എം 12 സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എം 12 ആൻഡ്രോയിഡിൽ ഒരു യുഐ കോർ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയും ഇതിൽ ഉൾപ്പെടുന്നു. 3 ജിബി, 4 ജിബി, 6 ജിബി റാം ഓപ്ഷനുകൾക്കൊപ്പം എക്‌സിനോസ് 850 SoC ഒക്ടാ കോർ പ്രോസസർ വരുന്നു.

സാംസങ് ഗാലക്‌സി എം 12 ക്യാമറ സവിശേഷതകൾ
ഈ ഹാൻഡ്‌സെറ്റിന് ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 2.0 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.2 ലെൻസ് വരുന്ന 123- ഡിഗ്രി ഓഫ് ഫീൽഡ്-ഓഫ്-വ്യൂ അൾട്രാ വൈഡ് ആംഗിളും വരുന്നു. ക്യാമറ സെറ്റപ്പിൽ 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 8 മെഗാപിക്സൽ എഫ് / 2.2 ലെൻസ് വരുന്ന ക്യാമറ സെൻസറുണ്ട്.

എക്‌സിനോസ് 850 SoC ഒക്ടാ കോർ പ്രോസസർ
32 ജിബി, 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളുള്ള സാംസങ് ഗാലക്‌സി എം 12 മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയും. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. 4 ജി നെറ്റ്‌വർക്കിൽ 58 മണിക്കൂർ ടോക്ക് ടൈം നൽകുന്നതിന് റേറ്റു ചെയ്ത 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 12ൽ വരുന്നത്. 221 ഗ്രാം ഭാരമാണ് ഈ സ്മാർട്ഫോണിന്.


Click it and Unblock the Notifications