ഒറ്റയടിക്ക് കുറഞ്ഞത് 4000 രൂപ! ആമസോണിൽനിന്ന് ഈ സാംസങ് ഫോൺ 10999 രൂപയ്ക്ക് വാങ്ങുന്നോ...
സാംസങ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് പതിനായിരം രൂപയോടടുത്ത വിലയിൽ ഒരു സ്മാർട്ട്ഫോൺ ഓഫർ ചെയ്ത് ആമസോൺ. ഒട്ടേറെ മികച്ച ഫീച്ചറുകളുമായി എത്തുന്ന സാംസങ് ഗാലക്സി എം13 ( Samsung Galaxy M13 ) ആണ് വമ്പൻ ഡിസ്കൗണ്ട് വിലയിൽ ആമസോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
10000 രൂപ ബജറ്റിൽ ഫോൺ അന്വേഷിക്കുന്നവർക്ക് ആമസോണിന്റെ ഈ ഓഫർ പരിഗണിക്കാവുന്നതാണ്. പരിമിതമായ ബജറ്റിൽ ഒരു സ്മാർട്ട്ഫോൺ ഉടമയാകാം എന്ന വാഗ്ദാനമാണ് ആമസോൺ ഈ ഫോണിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഫോൺ നിരാശപ്പെടുത്തില്ല.

6 ജിബി റാം, 6000 എംഎഎച്ച് ബാറ്ററി, 6.6 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ 10000 രൂപയ്ക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ഫീച്ചറുകൾ ഗാലക്സി എം13 വാഗ്ദാനം ചെയ്യുന്നു. യഥാർഥത്തിൽ 14,999 രൂപ വിലയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 10999 എന്ന ആകർഷകമായ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഒറ്റയടിക്ക് 27% ഡിസ്കൗണ്ട് (4000 രൂപ) ആണ് ഈ സാംസങ് ഫോണിന് ആമസോൺ ലഭ്യമാക്കിയിരിക്കുന്നത്. വിലയിൽ നൽകിയിരിക്കുന്ന ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറും വമ്പൻ എക്സ്ചേഞ്ച് ഓഫറും ഈ ഫോണിന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫറുകളുടെ കാര്യമെടുത്താൽ, എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡ് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 5% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.
എക്‌സ്‌ചേഞ്ച് ഓഫറും ഇതോടൊപ്പം ലഭ്യമാണ്. പഴയ സ്മാർട്ട്ഫോണിന് 10,400 രൂപ വരെ പരമാവധി എക്സ്ചേഞ്ച് മൂല്യം നൽകുമെന്ന് ആമസോൺ പറയുന്നു. എന്നാൽ നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ കണക്കിലെടുത്താണ് ഈ തുക നിശ്ചയിക്കുക എന്നകാര്യം ഏവർക്കും അറിവുള്ളതാണ്. എക്സ്ചേഞ്ച് മൂല്യത്തിന്റെ പകുതി തുകയെങ്കിലും ലഭിച്ചാൽ പോലും നിസാര തുകയ്ക്ക് ഗാലക്സി എം13 വാങ്ങാൻ സാധിക്കും.
സാംസങ് ഗാലക്സി എം13യുടെ പ്രധാന ഫീച്ചറുകൾ: 1080 x 2408 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് FHD+ LCD ഇൻഫിനിറ്റി O ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്. കരുത്തുറ്റ ഒക്ടാ കോർ പ്രോസസർ എം13യുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നു. ഇതിന് അകമ്പടിയായി 4 ജിബി, 6 ജിബി റാം ഓപ്ഷനുകളും എത്തുന്നു.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും ഗാലക്സി എം13 നൽകുന്നുണ്ട്. ആദ്യത്തേത് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ്. രണ്ടാമത്തേത് 128 ജിബി ഇന്റേണൽ സ്റ്റോറേജും. ദീർഘനേരം നീണ്ടുനിൽക്കുന്ന പ്രകടനത്തിനായി മെച്ചപ്പെട്ട ബാറ്ററി ബാക്കപ്പ് നൽകുന്ന 6000എംഎഎച്ച് ലിഥിയം- അയൺ ബാറ്ററിയുണ്ട്, അത് ദീർഘകാല പ്രകടനം ഉറപ്പുവരുത്തുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എം 13യിൽ ഉള്ളത്. 50 എംപി പ്രധാന ക്യാമറ + 5 എംപി വൈഡ് ക്യാമറ + 2 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഈ സാംസങ് ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം. സെൽഫികൾക്കായി ഫ്രണ്ടിൽ 8എംപി ക്യാമറയും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 12 ഒഎസ് അടിസ്ഥാനമാക്കി, കമ്പനിയുടെ സ്വന്തം വൺ യുഐ കോർ 4 ൽ ആണ് ഗാലക്സി എം 13 പ്രവർത്തിക്കുക. പതിനായിരം രൂപ വിലയിൽ ഒരു സാധാരണ സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് ആമസോൺ നൽകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തി ഗാലക്സി എം13 വാങ്ങണോ എന്ന് പരിശോധിക്കാവുന്നതാണ്.


Click it and Unblock the Notifications








