Home
Mobile

50MP പ്രൈമറി ക്യാമറ, 5,000mAh ബാറ്ററി; പുതിയ സ്മാർട്ട്ഫോണുമായി സാംസങ്! വില 8,499 രൂപ

സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ വമ്പന്മാരിലൊരാളായ സാംസങ് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. ഗാലക്സി എം13 യുടെ പിൻഗാമിയായും ഇതിനകം ലഭ്യമായിട്ടുള്ള Galaxy M14 5G യുടെ വില കുറഞ്ഞ മോഡൽ എന്ന നിലയിലും ഗാലക്സി എം14 (Galaxy M14) ആണ് ലോഞ്ച്ചെയ്തിരിക്കുന്നത്.

ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ്. ബജറ്റ് വിലയിൽ ഒരു സാധാരണ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവരെയാണ് ഗാലക്സി എം14 4ജി ( Samsung Galaxy M14 4G ) ലക്ഷ്യമിടുന്നത്. 4ജി ഫോൺ ആണ് എന്നത് മാറ്റിനിർത്തിയാൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകളുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്.

50MP പ്രൈമറി ക്യാമറ, 5,000mAh ബാറ്ററി; പുതിയ സ്മാർട്ട്ഫോണുമായി സാംസങ്

സ്‌നാപ്ഡ്രാഗൺ 680 ചിപ്സെറ്റ്, 6.7 ഇഞ്ച് ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ സെൻസർ, വലിയ 5,000 mAh ബാറ്ററി എന്നിവയുമായാണ് സാംസങ് ഗാലക്സി എം14 വരുന്നത്. ആർട്ടിക് ബ്ലൂ, സഫയർ ബ്ലൂ എന്നീ നിറങ്ങളിൽ വരുന്ന ഹാൻഡ്സെറ്റ് രണ്ട് കോൺഫിഗറേഷനുകളിൽ വരുന്നു. ആമസോൺ വഴിയും ഫോൺ ഇന്ത്യയിൽ ലഭ്യമാണ്.

സാംസങ് ഗാലക്സി എം14 4ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് FHD+ PLS LCD ഡിസ്‌പ്ലേ, 16M നിറങ്ങളുള്ള 391 PPI, 1080 X 2400 പിക്‌സൽ റെസലൂഷൻ. ഗ്രാഫിക്‌സിനായി അ‌ഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 680 ചിപ്സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിൽ ഉള്ളത്.

50MP പ്രൈമറി ക്യാമറ, 5,000mAh ബാറ്ററി; പുതിയ സ്മാർട്ട്ഫോണുമായി സാംസങ്

4GB/6GB റാമും 64GB/128GB സ്റ്റോറേജും ഗാലക്സി എം14 മുന്നോട്ട് വയ്ക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള One UI 5.0 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് സാംസങ് ഗാലക്സി എം14 4ജി എത്തുന്നത്. അ‌തിൽ 50എംപി പ്രൈമറി ക്യാമറ, 2എംപി മാക്രോ യൂണിറ്റ്, 2എംപി ഡെപ്ത് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഫ്രണ്ടിൽ 13 എംപി ക്യാമറയും ഇതിൽ ഉണ്ട്.

ഈ ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G VoLTE, Wi-Fi 802.11 b/g/n/ac, ബ്ലൂടൂത്ത് v5.2, GPS, ചാർജ് ചെയ്യാനുള്ള USB Type-C പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഫോണിന് 168 x 78 x 9 എംഎം വലിപ്പവും 194 ഗ്രാം ഭാരവുമുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

50MP പ്രൈമറി ക്യാമറ, 5,000mAh ബാറ്ററി; പുതിയ സ്മാർട്ട്ഫോണുമായി സാംസങ്

മുൻഗാമിയായ ഗാലക്സി എം13 (Galaxy M13 4G) യിലെ 6,000mAh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന ഗാലക്സി എം14 4ജിക്ക് 5,000mAh ബാറ്ററിമാത്രമാണ് ഉള്ളത്. അ‌തിനാൽ ബാറ്ററി ഡിപ്പാർട്ട്‌മെൻ്റിന് ഡൗൺഗ്രേഡ് ലഭിക്കുന്നു. അ‌തേമസയം, ചാർജിംഗ് വേഗത 15Wൽ നിന്ന് 25W ആയി ഉയർത്തിയിട്ടുണ്ട്.

സാംസങ് ഗാലക്സി എം14 4ജിയുടെ 4GB റാം + 64GB സ്റ്റോറേജ് മോഡലിന് 8,499 രൂപയാണ് വില. അ‌തേപോലെ, 6GB റാം+ 128GB സ്റ്റോ​റേജ് പതിപ്പിന് 11,499 രൂപ വില നിശ്ചയിച്ചിരിക്കുന്നു. ആമസോൺ വഴി ഈ സാംസങ് സ്മാർട്ട്ഫോൺ ഇതിനകം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy M14 4G launched in India. The Samsung Galaxy M14 comes with a Snapdragon 680 chipset, a 6.7-inch display, a 50MP primary camera sensor, and a large 5,000 mAh battery. The handset comes in two configurations, Arctic Blue and Sapphire Blue. The phone is also available in India through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X