എത്ര വിലകുറച്ച് തന്നാലും 4ജി ഫോൺ വാങ്ങരുത്, കിടിലൻ 5ജി ഫോൺ സാംസങ് 10,490 രൂപയ്ക്ക് നൽകും; ദേ ഓഫർ!
അടുത്തിടെ സാംസങ് ഉൾപ്പെടെ നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ വിവിധ മോഡലുകൾക്ക് വില കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ വിലക്കുറവിന്റെ വാർത്തകൾ കേൾക്കുമ്പോൾ ഓടിപ്പോയി ആ ഫോൺ വാങ്ങുംമുമ്പ് നാം ഒരുകാര്യം നിർബന്ധമായും അന്വേഷിച്ച് ഉറപ്പിച്ചിരിക്കണം. അത് 5ജി ഫോൺ ആണോ എന്നതാണത്.
വില കുറയുന്ന ഫോണുകളുടെ ഫീച്ചറുകൾ പരിശോധിച്ചാൽ അതിൽ ഭൂരിഭാഗം ഫോണുകളും 4ജിയാണ് എന്ന് കാണാൻ സാധിക്കും. എല്ലാവരും 5ജി ഫോണിലേക്ക് മാറുന്ന ഈ കാലഘട്ടത്തിൽ നിസാര തുക ലാഭിക്കാനായി 4ജി ഫോണുകളുടെ പുറകേ പോകാതിരിക്കുന്നതാണ് നല്ലത്. കുറഞ്ഞ ചിലവിൽ 5ജി ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർ നിരാശരാകേണ്ടതില്ല.

വമ്പൻ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനും ഒക്കെയായി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ പോകുകയാണ്. 5ജി സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാൻ ഏറ്റവും നല്ല ഒരു അവസരമാണ് ഇതിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളെ തേടി എത്തുന്നത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിലും ഒക്ടോബർ 8നാണ് ആരംഭിക്കുക.
ഓഫർ സെയിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന മികച്ച ഡീലുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിൽ സാധാരണക്കാർക്ക് പതിനായിരം രൂപയോടടുത്ത ചെലവിൽ 5ജി ഫോൺ സ്വന്തമാക്കാനുള്ള ഒരു മികച്ച ഡീസൽ ആമസോണിൽ ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയ്ക്കിടെ സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ 10,490 രൂപയ്ക്ക് ലഭിക്കും.
സാംസങ് ഗാലക്സി എം14 5ജി ഫോണിന്റെ യഥാർഥ വില 14,990 രൂപയാണ്. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇവന്റിന്റെ ടീസർ പേജ് പ്രകാരം ഈ 5ജി ഫോൺ 10,490 രൂപ വിലയിൽ ലഭിക്കും. ആളുകൾക്ക് ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാനുള്ള മികച്ച ഡീൽ ആണ് ആമസോൺ മുന്നോട്ട് വച്ചിരിക്കുന്നത്.
എങ്ങനെയാണ് ഈ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ നേടാൻ കഴിയുക എന്നതിന്റെ വിശദവിവരങ്ങൾ ആമസോൺ വ്യക്തമാക്കിയിട്ടില്ല. വിലയിൽ വരുത്തുന്ന ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകൾ കൂടി ചേർത്തുകൊണ്ടാകും ഈ വിലയിൽ ഗാലക്സി എം14 5ജി ലഭ്യമാക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5G ഫോണുകളിൽ ഒന്നാണ് ഇത്.
സാംസങ് മാത്രമല്ല, എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ജനപ്രിയ മോഡലുകൾക്കും മികച്ച ഡീലുകൾ ആമസോൺ ഫെസ്റ്റിവൽ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. ആമസോൺ നൽകിയിരിക്കുന്ന ടീസറുകൾ പ്രകാരം വൺപ്ലസ് 11 5G 49,999 രൂപയക്ക് ലഭ്യമാകും. ഈ ഫോണിന്റെ യഥാർഥ വില 56,999 രൂപയാണ്.

അതേപോലെ, ഐക്യൂ നിയോ 7 പ്രോ 5ജിക്കും മികച്ച ഡിസ്കൗണ്ട് ലഭിക്കും. 34, 999 രൂപ വിലയുള്ള ഐക്യൂ നിയോ 7 പ്രോ 5ജി 30,999 രൂപയ്ക്ക് ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകും. മികച്ച പെർഫോമൻസും ഉഗ്രൻ ക്യാമറും വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഈ ഐക്യൂ ഫോൺ.
ഐക്യൂ Z6 ലൈറ്റ് 11.749 രൂപയ്ക്കും ജിയോഭാരത് കെ1 899 രൂപയ്ക്കും ആമസോണിൽ ലഭ്യമാകും. ഒരു ഫോൾഡബിൾ ഫോൺ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിനും ആമസോൺ വഴിയുണ്ടാക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി Z ഫോൾഡ് 5 കുറഞ്ഞ വിലയ്ക്ക് ആമസോണിൽ ലഭ്യമാകുമെന്നാണ് ടീസർ പറയുന്നത്. പുതിയ ഐഫോൺ മോഡലുകൾക്കും മികച്ച ഡീൽ ലഭിക്കും.


Click it and Unblock the Notifications








