Home
Mobile

സാംസങിന്റെ ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്, അറിയേണ്ടതെല്ലാം | Samsung Galaxy M14 5G

സമ്മർ സെയ്ൽ ഫെസ്റ്റുകളോട് അനുബന്ധിച്ച് സാംസങ് ഗാലക്സി എം14 5ജി, ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണുകൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വൻ വിലക്കുറവിൽ ലഭ്യമാക്കിയിരിക്കുകയാണ്. 13,000 രൂപ, 31,000 രൂപ പ്രൈസ് റേഞ്ചുകളിൽ സാംസങ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡിസ്കൌണ്ടുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

Amazon Great Summer sale : 14,990 രൂപ സ്റ്റാർട്ടിങ് പ്രൈസിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഡിസ്കൌണ്ടാണ് ആമസോൺ ഓഫർ ചെയ്യുന്നത്. നിലവിൽ ആമസോണിൽ 13,990 രൂപ സ്റ്റാർട്ടിങ് പ്രൈസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് 13,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് ഗ്രേറ്റ് സമ്മർ സെയ്ൽ നൽകുന്നത്.

സാംസങിന്റെ ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്, അറിയേണ്ടതെല്ലാം

സെയ്ൽ ദിനങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ പർച്ചേസ് ചെയ്യുന്നവർക്ക് 1,500 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഇത് ഡിവൈസിന്റെ വില 12,490 രൂപയായി കുറയ്ക്കുന്നു. അടുത്തിടെ വിപണിയിൽ എത്തിയ സ്മാർട്ട്ഫോൺ എന്ന നിലയിൽ ഇതൊരു മികച്ച ഓഫർ തന്നെയാണ്. ആമസോൺ ഗ്രേറ്റ് സമ്മർ സെയ്ൽ കഴിയുന്നതിന് മുമ്പ് ഓഫർ ഉപയോഗപ്പെടുത്തി ഡിവൈസ് വാങ്ങാവുന്നതാണ്. കൂട്ടത്തിലെ രണ്ടാമത്തെ ഫോൺ ആയ ഗാലക്സി എസ്21 എഫ്ഇ ഓഫർ പ്രൈസിൽ ഫ്ലിപ്പ്കാർട്ടിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

Flipkart Big Saving Days sale : ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയ്ൽ ദിനങ്ങളുടെ ഭാഗമായി സാംസങ് ഗാലക്സി എസ്21 എഫ്ഇ 31,999 രൂപയ്ക്കാണ് ഫ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ട്രാൻസാക്ഷനുകളിൽ 10 ശതമാനം വരെ ഡിസ്കൌണ്ടും യൂസേഴ്സിന് ലഭിക്കും. കഴിഞ്ഞ വർഷമാണ് 49,999 രൂപ പ്രൈസ് ടാഗിൽ സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

Samsung Galaxy M14 : 15,000 രൂപയിൽ താഴെയുള്ള ബജറ്റ് സെഗ്മെന്റിൽ ഏറെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ. എടുത്ത് പറയേണ്ട ഏറ്റവും മികച്ച ഫീച്ചർ ഡിവൈസിലെ ക്യാമറ ഡിപ്പാർട്ട്മെന്റ് തന്നെയാണ്. സെഗ്‌മെന്റ് ബെസ്റ്റ് എന്നൊക്കെ പറയാൻ കഴിയുന്ന ക്യാമറ പെർഫോമൻസാണ് ഡിവൈസ് ഓഫർ ചെയ്യുന്നത്. 20,000 രൂപയിൽ താഴെ വിലയുള്ള നിരവധി ജനപ്രിയ സ്മാർട്ട്ഫോണുകളുണ്ടെങ്കിലും അവയൊന്നും ക്യാമറ പെർഫോമൻസിൽ അത്ര മികവ് പുലർത്തുന്നില്ല.

എന്നാൽ നിരക്ക് കുറഞ്ഞ സെഗ്‌മെന്റിൽ പോലും ക്യാമറ ഡിപ്പാർട്ട്‌മെന്റിന് വളരെയധികം പ്രാധാന്യം നൽകാൻ സാംസങിന് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിന് പുറമെ വലിയ 6000 mAh ബാറ്ററി യൂണിറ്റും ഫോണിൽ നൽകിയിരിക്കുന്നു. ഡിവൈസിലെ എൽസിഡി സ്‌ക്രീനും മോശമല്ലാത്ത സ്ക്രീൻ എക്സ്പീരിയൻസ് നൽകുന്നുണ്ട്. മൊത്തത്തിൽ ഈ പ്രൈസ് സെഗ്മെന്റിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം14 5ജി എന്ന് പറയാൻ കഴിയും.

Samsung Galaxy S21 FE : അത്യാവശ്യം നല്ല സോഫ്റ്റ്വെയറും 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലെയും ഡിവൈസിലുണ്ട്. മാന്യമായ ഗെയിമിങ് പെർഫോമൻസും ഫോൺ ഉറപ്പ് നൽകുന്നു. ബാറ്ററി ലൈഫിലും പരാതികൾ പറയാനില്ല. 30,000 രൂപ പ്രൈസ് റേഞ്ചിലെ മറ്റ് ഡിവൈസുകളെ അപേക്ഷിച്ച് കൂടുതൽ മികച്ച ക്യാമറയാണ് ഫോണിലുള്ളത് ( പിക്സൽ 6എ പരിഗണിക്കാതെ ). വയർലെസ് ചാർജിങ് സപ്പോർട്ടും ഐപി68 വാട്ടർ റെസിസ്റ്റന്റ് റേറ്റിങും ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
In conjunction with the summer sale fests, Samsung Galaxy M14 5G and Galaxy S21 FE smartphones are available at huge discounts on Amazon and Flipkart. Those looking to buy Samsung phones with great cameras in the price range of Rs 13,000 and Rs 31,000 can avail of these discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X