ട്രെൻഡ് സെറ്ററിന് ഡിസ്കൌണ്ടും; സാംസങ് ഗാലക്സി എം14 5ജിയ്ക്ക് ഓഫറുമായി ആമസോൺ | Samsung Galaxy M14 5G
സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് Samsung Galaxy M14 5G. 14,990 രൂപ സ്റ്റാർട്ടിങ് പ്രൈസിലാണ് കമ്പനി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ആമസോണിൽ ഡിസ്കൌണ്ടോടെ ഡിവൈസ് ലഭ്യമാക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് കൈയ്യിലുള്ളവർക്കാണ് ഓഫർ ലഭിക്കുന്നത്. ഈ ഓഫറിനെക്കുറിച്ച് വിശദമായി മനസിലാക്കാം.
എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് 1,500 രൂപയാണ് Amazon ഡിസ്കൌണ്ട് നൽകുന്നത്. അതായത് വെറും 13,490 രൂപയ്ക്ക് സാംസങ് ഗാലക്സി എം14 5ജി സ്വന്തമാക്കാൻ സാധിക്കും. 4 ജിബി റാം കപ്പാസിറ്റിയും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലാണ് ഈ നിരക്കിൽ ലഭിക്കുന്നത്. ആമസോണിലെ ഓഫറുകൾ എപ്പോൾ വേണമെങ്കിലും മാറാമെന്നും ഓർത്തിരിക്കുക. സാംസങ് ഗാലക്സി എം14 5ജി ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

15,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ ഇപ്പോഴത്തെ താരമാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ. അത്യാവശ്യം കൊള്ളാവുന്ന ക്യാമറകളും ബാറ്ററിയും പുത്തൻ ആൻഡ്രോയിഡ് ഒഎസിൽ പ്രർത്തിക്കുന്ന ഡിവൈസിൽ ലഭ്യമാക്കിയിരിക്കുന്നു. എക്സിനോസ് പ്രോസസർ സെഗ്മെന്റിന് ചേരുന്ന പെർഫോമൻസും നൽകുന്നു. വൈബ്രന്റ് ആയ ഡിസ്പ്ലെയും ഫോണിലുണ്ട്. വലിയ ഗെയിമിങ് മോഹങ്ങൾ ഒന്നുമില്ലെങ്കിൽ എവരിഡേ യൂസിന് പറ്റിയ ഫോണുകളിൽ ഒന്ന് തന്നെയാണ് സാംസങ് ഗാലക്സി എം14 5ജി.
സാംസങ് ഗാലക്സി എം14 5ജി ഫീച്ചറുകൾ : ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷൻ നൽകുന്ന 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് ഗാലക്‌സി എം14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഫോണിലെ ഡിസ്‌പ്ലെ ഓഫർ ചെയ്യുന്നു. ഇൻഫിനിറ്റി വി നോച്ചിലാണ് ഗാലക്‌സി എം14 5ജി സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറ പ്ലേസ് ചെയ്തിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 50 എംപിയുടെ പ്രൈമറി ക്യാമറയ്ക്കൊപ്പം 2 എംപി മാക്രോ ലെൻസും, 2 എംപി ഡെപ്ത് സെൻസറും റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്. 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും യൂസേഴ്സിന് ലഭ്യമാണ്. സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിലെ കൂടുതൽ ഫീച്ചറുകൾ ചുവടെ നൽകിയിട്ടുണ്ട്.
ഒക്ട കോർ എക്‌സിനോസ് 1330 ചിപ്പ്‌സെറ്റ് കരുത്ത് നൽകുന്ന ഡിവൈസിൽ മാലി ജി68 ജിപിയുവും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന സാംസങിന്റെ വൺയുഐ കോർ 5.1 ഒഎസാണ് ഡിവൈസിലുള്ളത്. 6000 mAh ബാറ്ററിയ്ക്കൊപ്പം 25W ഫാസ്റ്റ് ചാർജ് സപ്പോർട്ടും പുത്തൻ സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിലുണ്ട്. നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഫോണിനൊപ്പം കമ്പനി ഓഫർ ചെയ്യുന്നുണ്ട്.
ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.2, വൈഫൈ 802.11 എസി, ജിപിഎസ് എന്നിവയെല്ലം സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളാണ്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റെ സ്കാനറും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും ഫോണിൽ നൽകിയിരിക്കുന്നു. ബെറി ബ്ലൂ, സ്മോക്കി ടീൽ, ഐസി സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നുണ്ട്.
സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന്റെ കൂടെ ചാർജർ ലഭ്യമാകില്ലെന്ന കാര്യവും നിങ്ങൾ അറിഞ്ഞിരിക്കണം. നേരത്തെ പ്രീമിയം സെഗ്മെന്റിൽ മാത്രമാണ് അഡാപ്റ്ററുകൾ ഒഴിവാക്കിയിരുന്നത് എങ്കിൽ ബജറ്റ് സെഗ്മെന്റിലേക്കും കമ്പനി ഈ സമീപനം കൊണ്ട് വരികയാണ്. ചാർജർ വേണമെന്നുള്ളവർ വില കൊടുത്ത് തന്നെ വാങ്ങേണ്ടി വരുമെന്ന് സാരം. വീട്ടിൽ ഒന്നിൽ കൂടുതൽ ചാർജറുകൾ ഉള്ളവർക്ക് ഇത് വലിയ കാര്യമാകില്ല.


Click it and Unblock the Notifications