Home
Mobile

50എംപി ട്രിപ്പിൾ ക്യാമറ, 6000എംഎഎച്ച് ബാറ്ററി, അ‌തിശയങ്ങൾ ​ഓരോന്നായി വെളിപ്പെടുത്തി ഗാലക്സി എം14 5ജി വരുന്നു

5ജി ​ഫോൺ വാങ്ങാൻ കാത്തിരക്കുന്ന ഇന്ത്യക്കാർക്ക് മുന്നിലേക്ക് തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണുമായി സാംസങ് എത്തുന്നു. സാംസങ് സ്മാർട്ട്ഫോൺ നിരയിലെ പുതുമുഖങ്ങളിലൊന്നായ ഗാലക്‌സി എം14 5ജി ഏപ്രിൽ 17ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ആകർഷകമായ വിലയിൽ അ‌തിലേറെ ആകർഷകമായ ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എം14 5ജി എത്തുക എന്നാണ് വിൽപ്പന തീയതി പുറത്തുവിട്ടുകൊണ്ട് സാംസങ് പുറത്തിറക്കിയ ചിത്രം വ്യക്തമാക്കുന്നത്. ക്യാമറ, ബാറ്ററി, വില എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് സാംസങ് പങ്കുവച്ച പോസ്റ്റർ ചിത്രത്തിലുള്ളത്.

അ‌തിശയങ്ങൾ ​ഓരോന്നായി വെളിപ്പെടുത്തി ഗാലക്സി എം14 5ജി വരുന്നു

ലോഞ്ചിനോട് അ‌നുബന്ധിച്ച് ഗാലക്സി എം14 5ജിയുടെ മറ്റ് വിവരങ്ങൾ ഓരോന്നായി വരും ദിവസങ്ങളിൽ ആ​മസോണിലൂടെ പുറത്തുവരും. നിലവിൽ ലഭ്യമായിരിക്കുന്ന എം14 5ജിയുടെ വിവരങ്ങൾ സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷത്തിന് വക നൽകുന്നവയാണ്. 50എംപി മെയിൻ ക്യാമറ അ‌ടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്.

അ‌തോടൊപ്പം 6000 എംഎഎച്ചിന്റേതാണ് ബാറ്ററി. പതിനാലായിരം രൂപയിൽ താഴെയാണ് വില വരിക എന്നാണ് പോസ്റ്ററിൽനിന്ന് വ്യക്തമാകുന്നത്. എം14 5ജി വിൽപ്പന ആരംഭിക്കുന്നത് '13xxx' രൂപ മുതൽ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. സ്‌മാർട്ട്‌ഫോണിന്റെ വില 13,499 രൂപയോ 13,999 രൂപയോ ആയിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

അ‌തിശയങ്ങൾ ​ഓരോന്നായി വെളിപ്പെടുത്തി ഗാലക്സി എം14 5ജി വരുന്നു

ഫീച്ചറുകളുടെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഈ സ്മാർട്ട്ഫോൺ അ‌തിശയിപ്പിക്കും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. വിലയും ലോഞ്ച് തീയതിയും മറ്റും വ്യക്തമാക്കിയെങ്കിലും എന്നുമുതലാണ് വിൽപ്പന ആരംഭിക്കുക എന്നകാര്യം കമ്പനി പറഞ്ഞിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യവും പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എം14 മൊത്തം 13 വ്യത്യസ്ത 5ജി ബാൻഡുകളെ പിന്തുണയ്ക്കും.

അ‌തിനാൽത്തന്നെ ഉപയോക്താക്കൾക്ക് വേഗതയേറിയതും വിശ്വസനീയവുമായ കണക്റ്റിവിറ്റി ആസ്വദിക്കാനാകുമെന്ന് കമ്പനി പറയുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി 5എൻഎം എക്സിനോസ് 1330 ചിപ്‌സെറ്റാണ് ഗാലക്സി എം14 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. 50 എംപി പ്രധാന ക്യാമറ നയിക്കുന്ന ക്യാമറ വിഭാഗവും ഏറെ മികവ് പുലർത്താൻ ശേഷിയുള്ളവയാണ്.

എം14 ലെ 6000mAh ബാറ്ററി 25W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയുമായാണ് എത്തുന്നത്. ഒറ്റച്ചാർജിൽ 155 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് ടൈം, 58 മണിക്കൂർ ടോക്ക് ടൈം, 27 മണിക്കൂർ ഇന്റർനെറ്റ് ഉപയോഗം, അല്ലെങ്കിൽ 25 മണിക്കൂർ വീഡിയോ പ്ലേബാക്ക് ​ടൈം എന്നിങ്ങനെ മികച്ച ബാറ്ററി ലൈഫ് എം14 നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു.

അ‌തിശയങ്ങൾ ​ഓരോന്നായി വെളിപ്പെടുത്തി ഗാലക്സി എം14 5ജി വരുന്നു

ഗാലക്സി എം14 ന്റെ ഡി​സൈനുമായും മറ്റും ബന്ധപ്പെട്ട ചില വിവരങ്ങളും ആമസോണിൽനിന്ന് ലഭ്യമായിട്ടുണ്ട്. സ്മാർട്ട്‌ഫോണിന്റെ മുൻവശത്ത് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പിൻ പാനൽ നിർമ്മിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞതും ​മോടിയുള്ളതുമായ സ്മാർട്ട്​ഫോൺ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാൻ ഇത് സഹായിക്കും എന്നാണ് സാംസങ് കണക്കുകൂട്ടുന്നത്.

ഫോണിന്റെ ബായ്ക്കിലെ ക്യാമറ സജ്ജീകരണത്തിൽ ലംബമായി ക്രമീകരിച്ചിരിക്കുന്ന മൂന്ന് വൃത്താകൃതിയിലുള്ള ബമ്പുകൾ അടങ്ങിയിരിക്കും, ഇത് സാംസങ് ഗാലക്‌സി എ14 നെ അനുസ്മരിപ്പിക്കുന്നുണ്ട്. ഗാലക്സി എം14 സ്മാർട്ട്ഫോണിന്റെ പല പ്രധാനഫീച്ചറുകളും ഇനിയും പുറത്തുവരാനുണ്ട്. എന്നാൽ ഇതുവരെ പുറത്തുവന്ന വിവരങ്ങൾ പരിഗണിച്ചാൽത്തന്നെ വിലയെക്കാൾ മൂല്യമുള്ള ഫീച്ചറുകൾ എം14ൽ ഉണ്ടെന്ന് വ്യക്തമാകും.

കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ മികച്ച ഫീച്ചറുകൾ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ മികച്ച മത്സരം കാഴ്ചയ്ക്കാൻ എം14നെ പ്രാപ്തമാക്കിയിട്ടുണ്ട്. ഈ വില വിഭാഗത്തിൽ റിയൽമി 10, ഐക്യൂ Z6 ​ലൈറ്റ് എന്നിവ അ‌ടക്കമുള്ള സ്മാർട്ട്ഫോണുകളോടാണ് ഗാലക്സി എം14 5ജി ഏറ്റുമുട്ടുക.

Best Mobiles in India

English summary
The company has confirmed that the Samsung Galaxy M14 5G will be launched in the Indian market on April 17 at noon local time. The Galaxy M14 5G will be launched in India at a price below Rs 14,000 The Galaxy M14 comes with many attractive features like a 50MP triple camera, a 6000mAh battery, and support for 13 different 5G bands.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X