13 5ജി ബാൻഡുകൾക്ക് സപ്പോർട്ടുമായി സാംസങ് ഗാലക്സി എം14 5ജി വരുന്നു | Samsung Galaxy M14 5G
ബജറ്റ് 5ജി സ്മാർട്ട്ഫോൺ സെഗ്മെന്റിൽ രണ്ടും കൽപ്പിച്ചൊരു പോരാട്ടത്തിനൊരുങ്ങുകയാണ് സാംസങ്. 13 5ജി ബാൻഡുകളുമായി സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 17ന് ഇന്ത്യയിൽ ലോഞ്ച് ആകും. ഔദ്യോഗിക പോസ്റ്ററുകളും ആമസോണിലെ മൈക്രോസൈറ്റും പുത്തൻ ഗാലക്സി എം14 5ജിയെക്കുറിച്ചുള്ള ഏതാനും വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
Samsung Galaxy M14 5G സ്മാർട്ട്ഫോൺ ഈ മാസം 17നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ലോഞ്ച് ഇവന്റ്. ലോഞ്ചിന് മുന്നോടിയായി ആമസോണിൽ സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന്റെ മൈക്രോ സൈറ്റും ലൈവ് ആയിട്ടുണ്ട്. ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകളും മറ്റും മൈക്രോ സൈറ്റിൽ നിന്നും മനസിലാക്കാം. സാംസങ് ഗാലക്സി എം14 5ജി ശേഷിയേറിയ ബാറ്ററി, 50 എംപിയുടെ ക്യാമറ, വലിയ ഡിസ്പ്ലെ എന്നിവയെല്ലാം ഫീച്ചർ ചെയ്യുന്നുണ്ട്.

സാംസങ് ഗാലക്സി എം14 5ജി വില : സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ( ബേസ് വേരിയന്റ് ) 13,499 രൂപയ്ക്കോ 13,999 രൂപയ്ക്കോ വിൽപ്പനയ്ക്ക് എത്താനാണ് സാധ്യത. മൈക്രോ സൈറ്റിൽ ഡിവൈസിന്റെ വിലയായി ₹ 13XXX എന്ന് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ മുകളിൽ പറഞ്ഞ രണ്ട് പ്രൈസ് ടാഗിൽ ഒന്നായിരിക്കും ഡിവൈസിന് നൽകുക.
സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ആമസോണിലും സാംസങ് വെബ്സൈറ്റിലും സെലക്റ്റഡ് ആയിട്ടുള്ള റീടെയിൽ ഔട്ട്ലെറ്റുകളിലും വാങ്ങാൻ ലഭ്യമാക്കും. മൂന്ന് കളർ ഓപ്ഷനുകളിലാവും സാംസങ് ഗാലക്സി എം1 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. സിൽവൽ, ബ്ലൂ, ഡാർക്ക് ബ്ലൂ എന്നിവയായിരിക്കും കളർ ഓപ്ഷനുകൾ. സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
സാംസങ് ഗാലക്സി എം14 5ജി ഫീച്ചറുകൾ : സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ 2408 x 1080 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. സാംസങ് എക്സിനോസ് 1330 ചിപ്പ്‌സെറ്റാണ് ഫോണിന്റെ ഹൃദയം. മാലി ജി68 ജിപിയുവും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. 4 ജിബി റാമിലും 64 ജിബി, 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളിലും ഫോൺ ലഭ്യമാകും.
മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിലുണ്ട്. ക്യാമറ ഡിപ്പാർട്ട്മെന്റിലേക്ക് വന്നാൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 2എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ക്യാമറയും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും സാംസങ് ഗാലക്സി എം14 5ജി പായ്ക്ക് ചെയ്യുന്നുണ്ട്.
സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് ഫീച്ചറാണ് ഡിവൈസിലെ 6000 mAh ബാറ്ററി. 25W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസ് പായ്ക്ക് ചെയ്യുന്നു. റീട്ടെയിൽ ബോക്സിനൊപ്പം ചാർജർ ലഭിക്കാൻ സാധ്യതയില്ലെന്ന കാര്യവും അറിഞ്ഞിരിക്കണം. ഒരു തവണ ചാർജ് ചെയ്യുമ്പോൾ 155 മണിക്കൂർ ഓഡിയോ പ്ലേബാക്ക്, 58 മണിക്കൂർ ടോക്ക് ടൈം, 27 മണിക്കൂർ വെബ് ബ്രൌസിങ്, 25 മണിക്കൂർ വീഡിയോപ്ലേബാക്ക് എന്നിവയൊക്കെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications