Home
Mobile

വേണ്ടതെല്ലാം ആവശ്യത്തിന് ഉണ്ട്, ഒന്ന് ഒഴികെ! സാംസങ് ഗാലക്സി എം14 ഇന്ത്യയിലെത്തി

നല്ല ഫീച്ചറുകൾ ലഭിക്കണമെങ്കിൽ കൂടിയ നിരക്ക് നൽകേണ്ടിവരും എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. എന്നാൽ അ‌ത്തരം വിശ്വാസങ്ങൾ തെറ്റാണെന്ന് തെളിയിക്കുംവിധം ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് സാംസങ് . മികച്ച ഫീച്ചറുകൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഗാലക്സി എം14ന്റെ പ്രത്യേകത.

നല്ലൊരു 5ജി ഫോൺ മികച്ച ഫീച്ചറുകളോടെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കണം എന്ന ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് സാംസങ് ഗാലക്സി എം14 5ജിയിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗാലക്സി എം14 യൂറോപ്യൻ വിപണിയിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

സാംസങ് ഗാലക്സി എം14: വേണ്ടതെല്ലാം ആവശ്യത്തിന് ഉണ്ട്, ഒന്ന് ഒഴികെ!

മികച്ച ബാറ്ററി, ആകർഷകമായ ട്രിപ്പിൾ ക്യാമറ സംവിധാനം, വേഗതയുള്ള പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ, 5nm എക്‌സിനോസ് ചിപ്‌സെറ്റ് എന്നിങ്ങനെ ഒട്ടനവധി മികച്ച ഫീച്ചറുകളും മറ്റുമായാണ് സാംസങ് ഗാലക്സി എം14 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിലയും പ്രധാന ഫീച്ചറുകളും പരിചയപ്പെടാം.

ഫുൾ എച്ച്‌ഡി+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് സാംസങ് ഗാലക്സി എം14 എത്തുന്നത്. 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. മികച്ച പ്രവർത്തന മികവിനായി മാലി ജി68 ജിപിയുവിനൊപ്പം എക്‌സിനോസ് 1330 ഒക്ടാ-കോർ ചിപ്സെറ്റും സാംസജ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

സാംസങ് ഗാലക്സി എം14: വേണ്ടതെല്ലാം ആവശ്യത്തിന് ഉണ്ട്, ഒന്ന് ഒഴികെ!

4 ജിബി/6ജിബി റാമും 128 ജിബി സ്റ്റോറേജും മികച്ച പ്രകടനം വാഗ്ദാനം ചെയ്യാൻ ഈ സ്മാർട്ട്ഫോണിന് പിന്തുണ നൽകും. ഒരു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സുമായി ട്ടാണ് എം14 5ജി എത്തുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടൊപ്പം എത്തുന്ന എം14 ഉപയോക്താക്കൾക്ക് മികച്ച ക്യാമറാനുഭവം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. f/1.8 അപ്പേർച്ചറും PDAF ഉം ഉള്ള 50 എംപി പ്രധാന ക്യാമറയും മാക്രോ, ഡെപ്ത് ഷോട്ടുകൾക്കായുള്ള രണ്ട് 2-മെഗാപിക്സൽ സെൻസറുകളും അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എം14 5ജിയിലുള്ളത്. ഈ ഫോണിന്റെ എടുത്തുപറയാവുന്ന സവിശേഷതകളിൽ ​ഒന്നാണ് ഉയർന്ന ബാറ്ററി കപ്പാസിറ്റി. എന്നാൽ അ‌ൽപ്പം നിരാശപ്പെടുത്തുന്ന ഒരു കാര്യം കൂടി ഇതിനോട് ചേർത്ത് പറയേണ്ടതുണ്ട്.

സാംസങ് ഗാലക്സി എം14: വേണ്ടതെല്ലാം ആവശ്യത്തിന് ഉണ്ട്, ഒന്ന് ഒഴികെ!

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും ഈ സ്മാർട്ട്ഫോൺ ബോക്സിൽ സാംസജ് ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. കണക്റ്റിവിറ്റിക്കായി, 5ജി, 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, NFC, GPS, കൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. കോളുകൾക്കിടയിലെ പശ്ചാത്തല ശബ്‌ദം റദ്ദാക്കുന്ന വോയ്‌സ് ഫോക്കസ് സവിശേഷതയുമായാണ് എം14 എത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

വിലയും വിൽപ്പനയും: സാംസങ് ഗാലക്സി എം14 5ജിയുടെ അ‌ടിസ്ഥാന വേരിയന്റിന് ( 4 ജിബി റാമും 128 ജിബി സ്റ്റോറേജും ) 13,490 രൂപയും 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയുമാണ് വില. ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ കളർ വേരിയന്റുകളിൽ ഗാലക്സി എം14 ലഭ്യമാണ്.

ഏപ്രിൽ 21 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സാംസങ് ഗാലക്സി എം14 ​5ജിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നത്. ആമസോണിലും സാംസങ് വെബ്‌സൈറ്റിലും ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളിലും സ്മാർട്ട്‌ഫോൺ ലഭ്യമാകും. രണ്ട് പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും എം 14 ന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Samsung Galaxy M14 5G was launched in India. The Samsung M14 5G is unique in that it offers great features at a low price. The Samsung Galaxy M14 has been launched in India with a lot of great features like a great battery, an impressive triple camera system, and a 5nm Exynos chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X