Home
Mobile

സാംസങ് എന്നാൽ സാംസങ് തന്നെ; ബജറ്റ് വിപണിയിൽ ട്രെൻഡ് സെറ്റ് ചെയ്യാൻ സാംസങ് ഗാലക്സി എം14 | Samsung Galaxy M14

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും പുതിയ താരമാണ് Samsung Galaxy M14 സ്മാർട്ട്ഫോൺ. ഈ ആഴ്ച ആദ്യമാണ് സാംസങ് ഗാലക്സി എം14 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ഫോൺ വിൽപ്പനയ്ക്കും എത്തിക്കഴിഞ്ഞു. ഉയർന്ന ബാറ്ററി കപ്പാസിറ്റിയും ഏറ്റവും പുതിയ ആൻഡ്രോയിഡ് ഒഎസും ഫോണിലുണ്ട്.

അത്യാവശ്യം കൊള്ളാവുന്ന ക്യാമറ ഫീച്ചറുകളും പുത്തൻ സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5 എൻഎം പ്രോസസ് ബേസ് ചെയ്ത് തയ്യാറാക്കിയ എക്സിനോസ് 1330 പ്രോസസർ ഡിവൈസിന് കരുത്ത് നൽകുന്നുണ്ട്. ഡിസ്പ്ലെ സൈഡിലും സെഗ്മെന്റിന് ചേരുന്ന ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ വരുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള എൽസിഡി പാനലാണ് ഫോണിന്റെ ഡിസ്പ്ലെ. ഫീച്ചറുകളെക്കുറിച്ച് വിശദനമായി മനസിലാക്കുന്നതിന് മുമ്പ് ഡിവൈസിന്റെ വിലയും ലഭ്യതയും അറിയാം.

ബജറ്റ് വിപണിയിൽ ട്രെൻഡ് സെറ്റ് ചെയ്യാൻ സാംസങ് ഗാലക്സി എം14

സാംസങ് ഗാലക്സി എം14 5ജി, വിലയും ലഭ്യതയും : രണ്ട് വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള കോൺഫിഗറേഷനിലാണ് ഡിവൈസിന്റെ ബേസ് മോഡൽ വരുന്നത്. 14,990 രൂപയാണ് ബേസ് മോഡലിന്റെ വില. 6 ജിബി റാം കപ്പാസിറ്റിയും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എം14 മോഡലിന് 16,490 രൂപയും വില വരും.

രണ്ട് കളർ വേരിയന്റുകളിലും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ലഭ്യമാകും. ബെറി ബ്ലൂ, സ്മോക്കി ടീൽ, ഐസി സിൽവർ എന്നിവയാണ് കളർ ഓപ്ഷനുകൾ. ആമസോൺ, സാംസങ് ഇന്ത്യ സ്റ്റോർ, പ്രധാനപ്പെട്ട റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഗാലക്സി എം14 സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്. ആമസോൺ, സാംസങ് ഇന്ത്യ സ്റ്റോർ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് രാജ്യത്ത് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ വിറ്റഴിക്കുന്നത്.

ബജറ്റ് വിപണിയിൽ ട്രെൻഡ് സെറ്റ് ചെയ്യാൻ സാംസങ് ഗാലക്സി എം14

സാംസങ് ഗാലക്സി എം14 5ജി, ഫീച്ചറുകൾ : 1080 × 2408 പിക്സൽ, ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷൻ ഓഫർ ചെയ്യുന്ന 6.6 ഇഞ്ച് എൽസിഡി പാനലാണ് ഗാലക്‌സി എം14 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ. 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലെയുടെ സവിശേഷതയാണ്. സെൽഫി ക്യാമറ പ്ലേസ് ചെയ്യാൻ ഇൻഫിനിറ്റി വി നോച്ചും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 50 എംപിയുടെ പ്രൈമറി ക്യാമറയാണ് പ്രധാന ആകർഷണം. 2 എംപിയുടെ മാക്രോ ലെൻസും, 2 എംപിയുടെ ഡെപ്ത് സെൻസറും ഈ റിയർ ക്യാമറ സെറ്റപ്പിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ഒക്ട കോർ എക്‌സിനോസ് 1330 ചിപ്പ്‌സെറ്റും മാലി ജി68 ജിപിയുവും ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന വൺയുഐ കോർ 5.1 ഒഎസിലാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് മേജർ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ്സും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിൽ കമ്പനി ഓഫർ ചെയ്യുന്നു. 6000 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 25W ഫാസ്റ്റ് ചാർജ് സപ്പോർട്ടും പുത്തൻ സ്മാർട്ട്ഫോണിലുണ്ട്.

സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റെ സ്കാനറാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.2, വൈഫൈ 802.11 എസി, ജിപിഎസ് എന്നിവയും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്. 3.5 എംഎം ഓഡിയോ ജാക്കും ഡിവൈസിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും കഴിയും.

Best Mobiles in India

English summary
The Samsung Galaxy M14 smartphone is the latest star in the sub-Rs. 15,000 smartphone segment. The Samsung Galaxy M14 5G was launched in India earlier this week. Now the phone has gone on sale. The Samsung Galaxy M14 smartphone features a high battery capacity and the latest Android OS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X