Home
Mobile

കുറഞ്ഞ നിരക്കിൽ 5ജി ഫോൺ വേണോ? ഈ സാംസങ് സ്മാർട്ട്ഫോൺ ഏറ്റവും അനുയോജ്യം

സാംസങിന്റെ അടുത്തിടെ പുറത്തിറങ്ങിയ ബജറ്റ് 5ജി സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എം14. വില കുറവാണെങ്കിലും അത്യാവശ്യം മികച്ച പെർഫോമൻസും സെഗ്മെന്റിലെ കൊള്ളാവുന്ന ക്യാമറകളുമൊക്കെ ഡിവൈസിൽ ലഭ്യമാണ്. ഇപ്പോൾ കൂടുതൽ ഡിസ്കൌണ്ടും കമ്പനി ഫോണിന് നൽകുന്നുണ്ട്. സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിനെ നല്ലൊരു ചോയ്സാക്കുന്ന ഘടകങ്ങൾ മനസിലാക്കാം.

സാംസങ് ഗാലക്സി എം14 5ജി ഫോൺ ഡിസ്കൌണ്ട് ഡീൽ : സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലോഞ്ച് പ്രൈസിനാണ് ഇപ്പോൾ ലഭ്യമാകുന്നത്. എന്നാൽ സാംസങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡിവൈസ് ഇതിലും കുറഞ്ഞ പ്രൈസിന് സ്വന്തമാക്കാൻ കഴിയും. സാംസങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഐസിഐസിഐ ബാങ്ക് കാർഡുകളുപയോഗിച്ച് നടത്തുന്ന പർച്ചേസിന് 1,500 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. സാംസങ് ഗാലക്സി എം14 5ജിയെക്കുറിച്ച് കൂടുതലറിയാം.

കുറഞ്ഞ നിരക്കിൽ 5ജി ഫോൺ വേണോ? ഈ സാംസങ് സ്മാർട്ട്ഫോൺ ഏറ്റവും അനുയോജ്യം

സാംസങ് ഗാലക്സി എം14 5ജി (Samsung Galaxy M14 5G) ഫീച്ചറുകൾ : 6.6 ഇഞ്ച് വരുന്ന എൽസിഡി ഡിസ്പ്ലെയാണ് ഗാലക്‌സി എം14 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 1080 × 2408 പിക്സൽ, ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷനും ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 90 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലെ പായ്ക്ക് ചെയ്യുന്നുണ്ട്. സെൽഫി ക്യാമറ പ്ലേസ് ചെയ്യാൻ ഇൻഫിനിറ്റി വി നോച്ചാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് മെച്ചപ്പെട്ട ക്യാമറ പെർഫോമൻസും ഉറപ്പ് നൽകുന്നുണ്ട്. 50 എംപിയുടെ പ്രൈമറി ക്യാമറയും 2 എംപിയുടെ മാക്രോ ലെൻസും 2 എംപിയുടെ ഡെപ്ത് സെൻസറും 15,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിലെ ഏറ്റവും നല്ല റിയർ ക്യാമറ സെറ്റപ്പുകളിൽ ഒന്നാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

പ്രൈസ് ടാ​ഗിന് അനുസരിച്ചുള്ള ജനറൽ പെ‍ർഫോമൻസ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ഉറപ്പ് തരുന്നു. ‌ഇതൊരു ബ‍ഡ്ജറ്റ് ഫോൺ ആണെന്ന ബോധ്യത്തോടെയാകണം പെ‍ർഫോമൻസിനെക്കുറിച്ച് ചിന്തിക്കാൻ. ഒക്ട കോർ എക്‌സിനോസ് 1330 ചിപ്പ്‌സെറ്റും ഒപ്പം മാലി ജി68 ജിപിയുവും ഫോണിലുണ്ട്. സൈസ് കുറഞ്ഞ ​ഗെയിമുകളൊക്കെ അത്യാവശ്യം നല്ലപോലെ ഫോണിൽ റൺ ചെയ്യും. ബിജിഎംഐ പോലെയുള്ള ​ഗെയിമുകൾക്ക് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ അത്ര പോരെന്ന് തന്നെയാണ് തോന്നുന്നത്.

ആൻഡ്രോയിഡ് 13 ഒസിനെ അടിസ്ഥാനപ്പെടുത്തി തയ്യറാക്കിയ സാംസങിന്റെ തന്നെ വൺയുഐ കോർ 5.1 സ്കിന്നിലാണ് ഗാലക്സി എം14 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് മേജർ ആൻഡ്രോയിഡ് അപ്ഡേറ്റുകളും കമ്പനി ഓഫ‍‍ർ ചെയ്യുന്നു. ഒപ്പം നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ്സും യൂസേഴ്സിന് ലഭിക്കും. 6000 mAh വരുന്ന വലിയ ബാറ്ററിയും ഹൈലൈറ്റ് ഫീച്ചറാണെന്ന് പറയാം. 25W ഫാസ്റ്റ് ചാർജ് സപ്പോർട്ടും പുത്തൻ ഗാലക്സി എം14 സ്മാർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നു.

സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റെ സ്കാനറും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.2, വൈഫൈ 802.11 എസി, ജിപിഎസ് എന്നിങ്ങനെയുള്ള ജനറൽ സ്പെക്സും ലഭ്യമാണ്. 3.5 എംഎം ഓഡിയോ ജാക്കും ഈ 5ജി സ്മാ‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നു. സ്റ്റോറേജ് എക്സ്പാൻഷനായി മൈക്രോ എസ്ഡി കാർഡ് സപ്പോ‍ർട്ടും സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോണിൽ കൊടുത്തിട്ടുണ്ട്. ഡിവൈസിന് ഒപ്പം ചാ‍ർജ‍ർ ലഭിക്കില്ലെന്നതാണ് പറയാനുള്ള പോരായ്മ.

Best Mobiles in India

English summary
Samsung Galaxy M14 is Samsung's recently released budget 5G smartphone. Although the price is low, the device has the best performance and the best cameras in the segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X