Home
Mobile

സാംസങ്ങിന്റെ കൊലമാസ് ബജറ്റ് 5G ഫോണിന് ആമസോണിന്റെ മരണമാസ് ഡിസ്കൗണ്ട്!

സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ നിരവധി പേരുടെ ഇഷ്ട ബ്രാൻഡായ സാംസങ്ങിന്റെ കിടിലൻ 5ജി ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് കൂടുതൽ വിലക്കുറവിൽ വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. സാംസങ് കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഉശിരൻ 5ജി സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി M15 5ജിക്കാണ് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്.

അ‌തായത് ഇത് ഒരു പുതുപുത്തൻ സ്മാർട്ട്ഫോൺ ആണ്. 6000mAh ബാറ്ററി, ഡൈമെൻസിറ്റി ചിപ്‌സെറ്റ്, 50MP ക്യാമറ തുടങ്ങി നിരവധി മികച്ച ഫീച്ചറുകളോടെയാണ് സാംസങ് ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം പുറത്തിറക്കിയത്, അ‌തും താങ്ങാനാകുന്ന വിലയിൽ. ഇപ്പോഴാകട്ടെ ആമസോൺ ഇതിന് ഡിസ്കൗണ്ട് നൽകി കൂടുതൽ മാസ് കാണിച്ചിരിക്കുന്നു.

സാംസങ്ങിന്റെ കൊലമാസ് ബജറ്റ് 5G ഫോണിന് ആമസോണിന്റെ മരണമാസ് ഡിസ്കൗണ്ട്

2024 ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എം15 5ജിയുടെ 4GB റാം+ 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 13,299 രൂപയും 6GB+ 128GB വേരിയന്റിന് 14,799 രൂപയുമായിരുന്നു വില. ഈ വിലയിൽ നിന്ന് 1000 രൂപ ഡിസ്കൗണ്ട് നൽകിയ ശേഷം 12,999 രൂപയ്ക്കാണ് ഈ സാംസങ് ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് കൂടാതെ സാംസങ് ഗാലക്സി എം15 5ജിക്ക് 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ഒരുക്കിയിരിക്കുന്നു. അ‌പ്പോൾ അ‌ടിസ്ഥാന മോഡലിന്റെ വില 11,999 രൂപയിലേക്ക് എത്തുന്നു. ചുരുക്കത്തിൽ 2000 രൂപയുടെ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാകുന്നു. ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഈ സാംസങ് ഫോണിന് മേൽ കൂടുതൽ ഇഷ്ടം തോന്നാൻ ഈ ഡിസ്കൗണ്ട് സഹായിക്കുന്നു.

സാംസങ്ങിന്റെ കൊലമാസ് ബജറ്റ് 5G ഫോണിന് ആമസോണിന്റെ മരണമാസ് ഡിസ്കൗണ്ട്

സാംസങ് ഗാലക്സി എം15 5ജി (Samsung Galaxy M15 5G) യുടെ പ്രധാന ഫീച്ചറുകൾ: മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഗാലക്സി എം15 5ജിയുടെ കരുത്ത്. 6.6 ഇഞ്ച് FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

4GB/ 6GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്സി എം15 വാഗ്ദാനം ചെയ്യുന്നുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയും ഇതിലുണ്ട്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിന് ഇതിലെ വലിയ ബാറ്ററി പിന്തുണ സഹായകമാകും.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ക്യാമറയുടെ കാര്യത്തിലും ഈ സാംസങ് ഫോൺ നിരാശപ്പെടുത്തുന്നില്ല. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഈ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു.

സാംസങ്ങിന്റെ കൊലമാസ് ബജറ്റ് 5G ഫോണിന് ആമസോണിന്റെ മരണമാസ് ഡിസ്കൗണ്ട്

സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6ൽ ആണ് ഗാലക്സി എം15 5ജിയുടെ പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്+ ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The 4GB RAM + 128GB internal storage variant of the Samsung Galaxy M15 5G will be priced at Rs 13,299 when it launches in India in April 2024. Now you can buy the Galaxy M15 5G from Amazon for Rs 11999. Amazon has now listed the smartphone at a discounted price of Rs 12,999. Apart from this, a bank discount of Rs.1000 will also be available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X