Home
Mobile

ഡിസ്കൗണ്ടുകളുടെ തോഴൻ! ഈ സാംസങ് ഗാലക്സി 5ജി ഫോൺ ഇപ്പോൾ 10499 രൂപയ്ക്ക് വാങ്ങാം

ഇപ്പോൾ സാംസങ് ആരാധകരുടെ ശ്രദ്ധ മുഴുവൻ ഏറ്റവും പുതിയ ഗാലക്സി എസ്25 സീരീസിന്റെ മുകളിലാണ്. കാരണം കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണുകൾ ഫെബ്രുവരി 7 മുതൽ ഔദ്യോഗികമായി പൊതുവിപണിയിൽ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഗാലക്സി എസ്25 സീരീസ് സാധാരണക്കാരെ സംബന്ധിച്ച് താങ്ങാനാകുന്ന ഒന്നല്ല. പക്ഷേ ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സാംസങ് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ഒരു മികച്ച സ്മാർട്ട്ഫോൺ ഓപ്ഷനാണ് സാംസങ് ഗാലക്സി എം15 5ജി ​പ്രൈം എഡിഷൻ (Samsung Galaxy M15 5G Prime Edition).

2024 സെപ്റ്റംബറിൽ സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഗാലക്സി എം15 5ജി ​പ്രൈം എഡിഷൻ. യഥാർഥത്തിൽ ഇത് സാംസങ് ഏപ്രിലിൽ അ‌വതരിപ്പിച്ച ഗാലക്‌സി എം15 5ജിയുടെ അ‌തേ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. 8ജിബി റാം ഓപ്ഷനിലും ലഭ്യമാണെന്നതാണ് ​ ​പ്രൈം എഡിഷന്റെ പ്രത്യേകത. എം15 5ജിയിൽ 6ജിബി റാം വരെയേ ലഭ്യമാകുമായിരുന്നുള്ളൂ.

ഡിസ്കൗണ്ടുകളുടെ തോഴൻ! ഈ സാംസങ് 5G ഫോൺ 10499 രൂപയ്ക്ക് വാങ്ങാം

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ 4ജിബി + 128ജിബി മോഡലിന് 13,499 രൂപയും 6ജിബി + 128ജിബി മോഡലിന് 14,999 രൂപയും ടോപ്പ് എൻഡ് 8ജിബി + 128ജിബി മോഡലിന് 16,499 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ഡിസ്കൗണ്ട് വിലയിലാണ് ഈ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിൽ ഗാലക്സി എം15 5ജി ​പ്രൈം എഡി​ഷന്റെ 6ജിബി + 128ജിബി മോഡലിന് 11,999 രൂപയും ടോപ്പ് എൻഡ് 8ജിബി + 128ജിബി മോഡലിന് 13,499 രൂപയും ആണ് വിലയിട്ടിരിക്കുന്നത്. അ‌തായത് മുൻപുണ്ടായിരുന്ന വിലയെക്കാൾ 3000 രൂപ വീതം ഡയറക്ട് ഡിസ്കൗണ്ട് ഇവയ്ക്ക് ലഭ്യമായിരിക്കുന്നു.

ഡിസ്കൗണ്ടുകളുടെ തോഴൻ! ഈ സാംസങ് 5G ഫോൺ 10499 രൂപയ്ക്ക് വാങ്ങാം

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ആകെ 4500 രൂപ ഡിസ്കൗണ്ടിൽ ഈ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ കഴിയും. അ‌തായത് ഗാലക്സി എം15 5ജി ​പ്രൈം എഡി​ഷന്റെ 6ജിബി + 128ജിബി മോഡൽ 10,499 രൂപയ്ക്കും 8ജിബി + 128ജിബി മോഡൽ 11,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും.

സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഡിസ്കൗണ്ടുകളുടെ തോഴൻ! ഈ സാംസങ് 5G ഫോൺ 10499 രൂപയ്ക്ക് വാങ്ങാം

ബജറ്റ് വിലയിൽ ഇപ്പോൾ വാങ്ങാനാകുന്ന ഈ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
എഫ്/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5MP അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഇതിലുണ്ട്. സെൽഫിക്കായി f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്.

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാൽ ചാർജർ ഇതോടൊപ്പം ലഭ്യമാകില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy M15 5G Prime Edition 6GB and 8GB RAM variants are now available at a huge discount. After a direct discount of Rs 3,000, Amazon has listed the 6GB + 128GB variant at Rs 11,999 and the 8GB + 128GB variant at Rs 13,499. In addition to the direct discount, there is a coupon discount of Rs 500 and a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X