''എടാ മോനേ...'' തനി 'നാടൻ' കൊലമാസായി ഗാലക്സി എം15 5ജി, ഇവനെ പടച്ചുവിട്ട സാംസങ്ങിന് പത്തിൽ പത്ത്!
പുത്തൻ വിജയ് ചിത്രം റിലീസ് ചെയ്ത തിയറ്ററിൽ ഉണ്ടാകുന്ന ആവേശത്തിന് സമാനമായി ഇന്ത്യയിലെ സാംസങ് ആരാധകരും ഇപ്പോൾ ആവേശത്തിലാണ്. കാരണം ഒറ്റയടിക്ക് രണ്ട് കൊലകൊമ്പൻ സ്മാർട്ട്ഫോണുകളാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവയാണ് അവ.
ഇതിൽ ഗാലക്സി എം55 5ജി മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും 26,999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. രണ്ടാമത്തെ സ്മാർട്ട്ഫോണായ ഗാലക്സി എം15 (Samsung Galaxy M15 5G) 15000 രൂപയിൽ താഴെ വിലയിൽ എത്തുന്നു. അതായത് സാധാരണക്കാർക്ക് കൂടുതൽ ആവേശം പകരുന്നത് എം15 5ജിയാണ്.

കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന തനി 'നാടൻ' കൊലമാസായി ഗാലക്സി എം15 5ജിയെ പടച്ചുവിട്ട സാംസങ്ങിന് പത്തിൽ പത്ത് മാർക്ക് നൽകേണ്ടിവരും. ഗാലക്സി എം15 5ജിയുടെ പ്രാരംഭ വേരിയന്റിന് 13,299 രൂപയാണ് വില, ലോഞ്ച് ഓഫറിനൊപ്പമുള്ള 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 12,999 രൂപയ്ക്ക് വാങ്ങാം.
പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ എത്തുമ്പോൾ തന്നെ മികച്ച പെർഫോമൻസും മറ്റ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഗാലക്സി എം15 5ജിയുടെ വരവിനെ ശ്രദ്ധേയമാക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 6100+ ചിപ്സെറ്റാണ് എം15 5ജിയുടെ കരുത്ത്. ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

സാംസങ് ഗാലക്സി എം15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഗാലക്സി എം15 5ജിയുടെ കരുത്ത്.
4GB/ 6GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്സി എം15 വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP സെൽഫി ക്യാമറയുമുണ്ട്.

സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 3.5 എംഎം ഓഡിയോ ജാക്ക്, 5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്+ ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
സാംസങ് ഗാലക്‌സി M15 5ജിയുടെ 4GB + 128GB വേരിയന്റിന് 13,299 രൂപയും 6GB + 128GB വേരിയന്റിന് 14,799 രൂപയുമാണ് വില. അതായത് രണ്ട് വേരിയന്റുകളും 15000 രൂപയ്ക്കുള്ളിൽ ലഭ്യമാണ്. ആമസോൺ, സാംസങ് ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് എം15 5ജി ഓൺലൈനായി വാങ്ങാം.
തുടക്കത്തിൽ ലോഞ്ച് ഓഫർ എന്ന നിലയിൽ ആകർഷകമായ ആനുകൂല്യങ്ങളും ലഭ്യമാണ്. ആമസോണിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ പ്രാരംഭ വേരിയന്റ് 12,999 രൂപയ്ക്ക് കിട്ടും. 1699 രൂപ വിലവരുന്ന സാംസങ്ങിന്റെ ഒറിജിനൽ 25W ട്രാവൽ അഡാപ്റ്ററും ഇതോടൊപ്പം വെറും 299 രൂപയ്ക്ക് വാങ്ങാം.


Click it and Unblock the Notifications








