യുദ്ധഭൂമിയിലെ പുതിയ ഭടന്മാർ! സാംസങ് ഗാലക്സി M06 5G, ഗാലക്സി M16 5G എന്നിവ ഇന്ത്യയിൽ, വില 9499 രൂപ മുതൽ
സാംസങ് ആരാകർക്ക് ഇത് സന്തോഷത്തിന്റെ നിമിഷം. താങ്ങാനാകുന്ന വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി സാംസങ് ഒന്നല്ല, രണ്ട് പുത്തൻ 5ജി ഫോണുകൾ പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. സാംസങ് ഗാലക്സി എം സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മോഡലുകൾ സാംസങ് ഗാലക്സി എം16 5ജി (Samsung Galaxy M16 5G), ഗാലക്സി എം06 5ജി (Samsung Galaxy M06 5G) എന്നിവയാണ്. ഓഫറുകൾ സഹിതം വെറും 11499 രൂപ വിലയിൽ തുടക്കത്തിൽ ഗാലക്സി എം16 5ജി വാങ്ങാനാകും.
സാംസങ് ഗാലക്സി എം16 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 2340 X 1080 പിക്‌സൽ റെസല്യൂഷൻ, ഐ-കെയർ ഷീൽഡ്, വിഷൻ ബൂസ്റ്റർ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

4GB/ 6GB/ 8GB റാം, 128GB ഓൺബോർഡ് സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം16 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അിതൽ മെയിൻ ക്യാമറ 50MP ആണ്. ഇതോടൊപ്പം 5MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 2MP മാക്രോ ഷൂട്ടർ എന്നിവയും ഇടംപിടിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾകളകുമായി ഫ്രണ്ടിൽ 13MP ക്യാമറയും സാംസങ് ഇതിൽ നൽകിയിട്ടുണ്ട്.
സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഗാലക്സി എം16 5ജിയിൽ ഉള്ളത്. 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, NFC, GPS, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 164.4 X 77.9 X 7.9mm വലിപ്പവും 192 ഗ്രാം ഭാരവും ഇതിനുണ്ട്.
സാംസങ് ഗാലക്സി M06 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റും 1600 X 720 പിക്സൽ റെസല്യൂഷനുമുള്ള 6.7 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഈ ബജറ്റ് 5ജി ഫോണിൽ 4GB/6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI കസ്റ്റം സ്കിൻ ഔട്ട് ഓഫ് ബോക്സിലാണ് ഗാലക്സി എം06 5ജി പ്രവർത്തിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഉള്ളത്.

ഗാലക്സി M06 5ജിയുടെ ഡ്യുവ്യറ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ഷൂട്ടറും ആണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കായി ഫ്രണ്ടിൽ 8MP ക്യാമറയും നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്. 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS തുടങ്ങിയ ഫീച്ചറുകളും എം06 5ജിയിലുണ്ട്.
ബജറ്റ് വിലയിൽ എത്തുന്ന ഈ 5ജി ഫോണിൽ 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്. 167.4 X 77.4 X 8mm വലിപ്പവും 191 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ഈ മാസം 10000 രൂപയിൽ താഴെ വിലയിൽ സാംസങ് അവതരിപ്പിക്കുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. ഗാലക്സി A06 5G, ഗാലക്സി F06 5G എന്നിവയാണ് മറ്റ് രണ്ട് മോഡലുകൾ.

ഇന്ത്യയിൽ സാംസങ് ഗാലക്സി എം16 5G അടിസ്ഥാന മോഡൽ 11,499 രൂപ വിലയിൽ ആരംഭിക്കുന്നു. ഗാലക്‌സി എം06 ന്റെ അടിസ്ഥാന മോഡലിന് 9,499 രൂപയാണ് വില. ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതമുള്ള വിലയാണ് ഇത്. ഗാലക്‌സി എം16 മിന്റ് ഗ്രീൻ, ബ്ലഷ് പിങ്ക്, തണ്ടർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും. എം06 5ജി സേജ് ഗ്രീൻ, ബ്ലേസിംഗ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ആണ് ലഭ്യമാകുക.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സാംസങ് ഗാലക്സി എം16 5ജി, ഗാലക്സി എം06 5ജി എന്നിവ വാങ്ങാനാകും. ഗാലക്‌സി എം16 ന്റെ വിൽപ്പന മാർച്ച് 5 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും, ഗാലക്‌സി എം06 മാർച്ച് 7 മുതൽ ആണ് വിൽപ്പനയ്‌ക്കെത്തുക.


Click it and Unblock the Notifications








