നാളെയാണ് സുഹൃത്തുക്കളേ ആ സുദിനം! സാംസങ് ഗാലക്‌സി M16 5G, M06 5G എന്നിവ ഇന്ത്യയിൽ
സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകളുമായി രണ്ട് സാംസങ് സ്മാർട്ട്ഫോണുകൾ കൂടി നാളെ ഇന്ത്യയിൽ എത്തുന്നു. സാംസങ്ങിന്റെ ഗാലക്സി എം സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി സാംസങ് ഗാലക്‌സി M16 5G ( Samsung Galaxy M16 5G ), ഗാലക്‌സി M06 5G ( Samsung Galaxy M06 5G ) സ്മാർട്ട്‌ഫോണുകൾ ഫെബ്രുവരി 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സാംസങ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആണ് ഈ സാംസങ് ഗാലക്‌സി M സീരീസ് 5ജി ഫോണുകൾ ഇന്ത്യയിലേക്ക് എത്തുന്നത്.
ഗാലക്‌സി A16 5G, ഗാലക്‌സി A06 5G എന്നിവയുടെ ലോഞ്ചിന് പിന്നാലെയാണ് പുത്തൻ രണ്ട് സാംസങ് ഫോണുകൾ കൂടി എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. SM-M166P/DS എന്ന മോഡൽ നമ്പറുള്ള സാംസങ് ഗാലക്‌സി M06 5G അടുത്തിടെ സാംസങ് ഇന്ത്യ സപ്പോർട്ട് പേജിലും കഴിഞ്ഞ മാസം ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലും പ്രത്യക്ഷപ്പെട്ടിരുന്നു.

പുതിയ തലമുറയിലെ ഉപഭോക്താക്കളെ കണക്കിലെടുത്തുകൊണ്ടാണ് ഗാലക്‌സി M16 5G, ഗാലക്‌സി M06 5G സ്മാർട്ട്‌ഫോണുകൾ സാംസങ് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ലുക്കിനൊപ്പം സെഗ്മെൻിലെ മികച്ച ഫീച്ചറുകൾ തന്നെ ഈ രണ്ട് 5ജി ഫോണുകളും വാഗ്ദാനം ചെയ്യും എന്നാണ് സാംസങ് ലോഞ്ചിന് മുൻപ് തന്നെ സൂചിപ്പിച്ചിരിക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 6300 SoC കരുത്തിലാണ് ഗാലക്‌സി M06 5G എത്തുക എന്നാണ് അടുത്തിടെ പുറത്തുവന്ന ലിസ്റ്റ്ങ് ഡീറ്റെയിൽസ് വെളിപ്പെടുത്തിയത്. 8GB റാം, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎന് എന്നിവയാണ് എം06 5ജിയിൽ ഉള്ളത് എന്നും ലിസ്റ്റിങ് വെളിപ്പെടുത്തിയിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഗാലക്‌സി A16 ന്റെ സ്പെസിഫിക്കേഷനുകൾക്ക് സമാനമാണ് ഇതിലെ ഫീച്ചറുകൾ എന്നാണ്.
നാല് പ്രധാന OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതമാകും ഈ സാംസങ് ഗാലക്സി ഫോണുകൾ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നാളെ നടക്കുന്ന ലോഞ്ചിന് ശേഷം സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴി സാംസങ് ഗാലക്‌സി M16 5G, ഗാലക്‌സി M06 5G എന്നിവ വിൽപ്പനയ്ക്ക് എത്തും.
ഈ മോഡലുകളെ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് ഇപ്പോൾ ലഭ്യമല്ല. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഗാലക്സി എം15 5ജിയുടെ പിൻഗാമിയായിട്ടാണ് ഗാലക്സി എം16 5ജി എത്തുക. അതിനാൽ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഈ ഫോൺ അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. സാംസങ് ഗാലക്‌സി M15 5ജി ലോഞ്ച് ചെയ്ത സമയത്ത് അതിന്റെ അടിസ്ഥാന വേരിയന്റ് 13,299 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്.
അതേപോലെ സാംസങ് ഗാലക്സി M05ന്റെ പിൻഗാമിയായിട്ടാണ് ഗാലക്സി M06 ന്റെ വരവ്. ആ നിലയ്ക്ക് നോക്കിയാൽ പുതിയ ഗാലക്സി M06 മോഡൽ മുൻ മോഡലിനെക്കാൾ ഏറെ മികച്ചതാണ്. കാരണം വരാൻ പോകുന്ന ഗാലക്സി M05 മോഡൽ ഒരു 5ജി ഫോൺ ആണ് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഗാലക്സി എം05 ഒരു 4ജി ഫോൺ ആയിരുന്നു.

ഇപ്പോൾ ബജറ്റ് വിലയിൽ പോലും 5ജി ഫോണുകൾ ലഭ്യമാണ്. അതിനാൽ ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഒരു 5ജി ഫോൺ ആയിട്ടായിരിക്കും സാംസങ് പുതിയ ഗാലക്സി എം06 5ജി അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അടുത്തിടെ രണ്ട് 5ജി ഫോണുകൾ ബജറ്റ് വിലയിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഗാലക്സി A06 5G, ഗാലക്സി F06 5G എന്നിവയായിരുന്നു അവ.


Click it and Unblock the Notifications








