Home
Mobile

വെറുതേ സമയം കളയല്ലേ, ഈ ഡിസ്കൗണ്ട് ഇനി കിട്ടില്ല! ഗാലക്സി M16 5G വിൽപ്പന തുടങ്ങി

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി മെച്ചപ്പെട്ട ഫീച്ചറുകളോടെ അ‌ടുത്തിടെ ഒരുകൂട്ടം സ്മാർട്ട്ഫോണുകൾ സാംസങ് പുറത്തിറക്കുകയുണ്ടായി. പ്രീമിയം മോഡലുകളെക്കാൾ കൂടുതൽ ആവശ്യക്കാരുള്ളത് 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കാണ്. കാരണം 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരും പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുമായ സാധാരണക്കാർക്ക് പരിഗണിക്കാൻ കഴിയുന്ന വില ഏകദേശം 20000 രൂപയിൽ താഴെയാണ്. 10000 രൂപയിൽ താഴെ വിലയിൽ പോലും ഇപ്പോൾ മികച്ച 5ജി സ്മാർട്ട്ഫോണുകൾ എത്തുന്നുണ്ട്. അ‌തിനാൽത്തന്നെ വിലയോടൊപ്പം ഫീച്ചറുകളും വളരെ പ്രധാനമായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും 5ജി ഫോണുകളിലേക്ക് മാറിയിട്ടില്ല. അ‌തിനാൽ 5ജി ഫോണുകൾക്ക് വലിയ സാധ്യതകൾ തുറന്നുകിടപ്പുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി സാംസങ് വിവിധ വിലകളിൽ നിരവധി 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ കഴിഞ്ഞ മാസം അ‌വസാനം പുറത്തിറക്കിയ മോഡലാണ് ഗാലക്സി എം16 5ജി (Samsung Galaxy M16 5G).

ഈ ഡിസ്കൗണ്ട് ഇനി കിട്ടില്ല! ഗാലക്സി M16 5G വിൽപ്പന തുടങ്ങി

ഇപ്പോൾ സാംസങ് ഗാലക്സി എം16 5ജിയുടെ ഓപ്പ​ൺ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ലോഞ്ച് ഓഫർ സഹിതം ആകർഷകമായ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാൻ സുവർണാവസരമാണിത്. ഇന്ത്യയിൽ സാംസങ് ഗാലക്‌സി എം16 5Gയുടെ 4GB+ 128 GB അ‌ടിസ്ഥാന മോഡൽ 12,499 രൂപ വിലയിൽ ആരംഭിക്കുന്നു.

ഗാലക്‌സി എം16 5Gയുടെ 6GB+ 128GB വേരിയന്റിന് 13999 രൂപയും 8GB+ 128GB വേരിയന്റിന് 15999 രൂപയുമാണ് വില. ഇപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് എല്ലാ വേരിയന്റുകൾക്കും ലഭ്യമാണ്. അ‌തിനാൽ ഇവ 11499 രൂപ, 12999 രൂപ, 14999 രൂപ വിലകളിൽ സ്വന്തമാക്കാൻ സാധിക്കും.

ഈ ഡിസ്കൗണ്ട് ഇനി കിട്ടില്ല! ഗാലക്സി M16 5G വിൽപ്പന തുടങ്ങി

പരിമിതമായ കാലത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സാംസങ് ഗാലക്സി എം16 5ജി വാങ്ങാനാകും. മിന്റ് ഗ്രീൻ, ബ്ലഷ് പിങ്ക്, തണ്ടർ ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

സാംസങ് ഗാലക്സി എം16 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേ, 2340 X 1080 പിക്‌സൽ റെസല്യൂഷൻ, ഐ-കെയർ ഷീൽഡ്, വിഷൻ ബൂസ്റ്റർ എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഗാലക്സി എം16 5ജിയുടെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 4GB/ 6GB/ 8GB റാം, 128GB ഓൺബോർഡ് സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ സാംസങ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഡിസ്കൗണ്ട് ഇനി കിട്ടില്ല! ഗാലക്സി M16 5G വിൽപ്പന തുടങ്ങി

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 50MP മെയിൻ ക്യാമറ, 5MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 2MP മാക്രോ ഷൂട്ടർ എന്നിവ അ‌ടങ്ങുന്നതാണ് ഗാലക്സി എം16 5ജിയിലെ റിയർ ക്യാമറ യൂണിറ്റ്. 13MP ഫ്രണ്ട് ക്യാമറയും സാംസങ് ഇതിൽ നൽകിയിട്ടുണ്ട്.

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, NFC, GPS, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയും ഗാലക്സി എം16 5ജിയിലുണ്ട്. 164.4 X 77.9 X 7.9mm വലിപ്പവും 192 ഗ്രാം ഭാരവും ആണ് ഈ ഫോണിനുള്ളത്.

More from GizBot

Best Mobiles in India

English summary
Samsung Galaxy M16 5G is now available for sale. Its 4GB+128 GB base model is priced at Rs 12,499, the 6GB+128GB variant is priced at Rs 13,999, and the 8GB+128GB variant is priced at Rs 15,999. Now, as part of the launch offer, a bank discount of Rs 1,000 is available on all variants. So, these can be purchased at prices of Rs 11,499, Rs 12,999, and Rs 14,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X