Home
Mobile

സാംസങ്ങിന്റെ പെട പെടയ്ക്കണ ഡീൽ! ഈ മാസം ലോഞ്ച് ചെയ്ത ഗാലക്സി 5G ഫോൺ 12499 രൂപയ്ക്ക്

ഫെസ്റ്റിവൽ ഓഫർ സെയിലുകൾ അ‌വസാനിച്ചു എന്ന് കരുതി, ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാതെ പോയവർ വിഷമിക്കേണ്ടതില്ല, മികച്ച ഡിസ്കൗണ്ട് സഹിതം മാന്യമായ വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോഴും വിപണിയിലുണ്ട്. സാംസങ് അ‌ടുത്തിടെ പുറത്തിറക്കിയ എം സീരീസ് മോഡലാണ് ഗാലക്സി എം17 5ജി. ഒക്ടോബറിന്റെ തുടക്കത്തിൽ അ‌വതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ ഇപ്പോൾ കൂപ്പൺ ഡിസ്കൗണ്ട് സഹിതം 12499 രൂപ വിലയിൽ വാങ്ങാനാകും. 12000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ​ധൈര്യമായി പരിഗണിക്കാവുന്ന ഒരു സാംസങ് 5ജി ഫോൺ ഓപ്ഷനാണ് ഇത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ലഭ്യമായ വില അ‌ല്ല ഇപ്പോൾ ഗാലക്സി എം17 5ജിക്ക് സാംസങ് വെബ്​സൈറ്റിൽ കാണിക്കുന്നത്. 4GB+128GB മോഡൽ സ്റ്റോക്കില്ല, 6GB+128GB മോഡലിന് 15,999 രൂപയും 8GB+128GB മോഡലിന് 17,499 രൂപയുമാണ് വില എന്നാണ് വെബ്​സൈറ്റിൽ പറയുന്നത്. പക്ഷേ ലോഞ്ച് സമയത്ത് ഇവയ്ക്ക് ഇതിനെക്കാൾ വിലക്കുറവ് ആയിരുന്നു.

ഈ മാസം ലോഞ്ച് ചെയ്ത ഗാലക്സി 5G ഫോൺ 12499 രൂപയ്ക്ക്

ആ​മസോണിൽ ഗാലക്സി എം17 5ജിയുടെ 4GB+128GB മോഡൽ ലഭ്യമാണ്, 12999 രൂപ വിലയിലാണ് ആമസോൺ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 12499 രൂപ വിലയിൽ ഗാലക്സി എം17 5ജി വാങ്ങാൻ സാധിക്കും. കൂടാതെ ആമസോൺ പേ ബാലൻസ് വഴി പർച്ചേസ് ചെയ്യുമ്പോൾ 389 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്.

ഗാലക്സി എം17 5ജിയുടെ 6GB+128GB മോഡലിന് 14,499 രൂപയാണ് ആമസോണിൽ വിലയിട്ടിരിക്കുന്നത്. 8GB+128GB മോഡലിന് 15,999 രൂപയും. ഈ രണ്ട് വേരിയന്റുകൾക്കും 500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 6ജിബി വേരിയന്റ് 13999 രൂപ വിലയിലും 8ജിബി വേരിയന്റ് 15499 രൂപ വിലയിലും ആമസോണിൽ നിന്ന് വാങ്ങാനാകും. ഇത് സാംസങ് വെബ്​സൈറ്റിലെ വിലയെക്കാൾ വളരെ കുറവാണ്.

ഈ മാസം ലോഞ്ച് ചെയ്ത ഗാലക്സി 5G ഫോൺ 12499 രൂപയ്ക്ക്

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ ആണ് ഗാലക്സി എം17 5ജിയുടെ കരുത്ത്. 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 1100 നിറ്റ്‌സ് വരെ HBM പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ (F1.8 അ‌പ്പേർച്ചർ, AF OIS) 5MP അൾട്രാ-വൈഡ് ക്യാമറ (F2.2 അ‌പ്പേർച്ചർ), 2MP മാക്രോ ക്യാമറ (F2.2 അ‌പ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. മാലി-G68 MP2 ജിപിയു, 4GB / 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിന്റെ ഫീച്ചറുകളിൽപ്പെടുന്നു.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ -പോർട്ടഡ് സ്പീക്കറുകൾ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് ഗാലക്സി എം17 5ജിയുടെ പ്രവർത്തനം.

ഈ മാസം ലോഞ്ച് ചെയ്ത ഗാലക്സി 5G ഫോൺ 12499 രൂപയ്ക്ക്

6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എം17 5ജിയിൽ നൽകിയിരിക്കുന്നത്. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

More from GizBot

Best Mobiles in India

English summary
The Samsung Galaxy M17 5G base variant can be purchased at a price of Rs 12,499. The 4GB+128GB model of the Galaxy M17 5G is available on Amazon, and Amazon has listed it at a price of Rs 12,999. There is also a coupon discount of Rs 500. So, you can buy the Galaxy M17 5G at a price of Rs 12,499. In addition, a cashback of Rs 389 is available when purchasing through Amazon Pay Balance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X