Home
Mobile

വിലക്കുറവ് എന്ന പൂഴിക്കടകൻ പുറത്തെടുത്ത് സാംസങ്; ഗാലക്സി M17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഫെസ്റ്റിവൽ സീസൺ ഡിസ്കൗണ്ട് ഡീലുകളെ കടത്തിവെട്ടുന്ന കുറഞ്ഞ വിലയുമായി പുത്തൻ സാംസങ് ഗാലക്സി എം സീരീസ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സാംസങ് ഗാലക്സി എം16 5ജിയുടെ പിൻഗാമിയായി സാംസങ് ഗാലക്സി എം17 5ജി (Samsung Galaxy M17 5G) എന്ന മോഡൽ ആണ് പുതിയതായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ എന്നതാണ് ഈ ഫോണിന്റെ പ്രത്യേകതയായി എടുത്തുപറയാവുന്നത്. കാരണം വെറും 12499 രൂപ വിലയിൽ ഇതിന്റെ പ്രാരംഭ വേരിയന്റ് സ്വന്തമാക്കാനാകും. മുൻഗാമിയിലെ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റിന് പകരമായി എക്സിനോസ് 1330 ചിപ്സെറ്റ് കരുത്താക്കിയാണ് എം17 എത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഗാലക്സി എം17 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. കൂടാതെ ജെമിനി ലൈവ് ഫീച്ചറുകളും ഇതിലുണ്ട്. ഇത്ര വലിയ കാലയളവിലേക്ക് ഒഎസ്, സുരക്ഷാ പിന്തുണ ലഭിക്കുന്ന ബജറ്റ് സ്മാർട്ട്ഫോണുകൾ വേറെ കാണാനാകില്ല. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

വിലക്കുറവ് എന്ന പൂഴിക്കടകൻ പുറത്തെടുത്ത് സാംസങ് ഗാലക്സി M17 5G എത്തി

സ്പെസിഫിക്കേഷനുകൾ

സാംസങ് ഗാലക്‌സി എം17 5G 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ സഹിതമാണ് എത്തുന്നത്. ഇതിന് 90Hz റിഫ്രഷ് റേറ്റ്, 1100 നിറ്റ്‌സ് വരെ HBM പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്.

ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഗാലക്സി എം17 5ജിയുടെ കരുത്ത്. മാലി-G68 MP2 ജിപിയു, 4GB / 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

വിലക്കുറവ് എന്ന പൂഴിക്കടകൻ പുറത്തെടുത്ത് സാംസങ് ഗാലക്സി M17 5G എത്തി

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ബജറ്റ് 5ജി ഫോണിൽ സാംസങ് ഒരുക്കിയിരിക്കുന്നു. അ‌തിൽ 50MP മെയിൻ ക്യാമറ (F1.8 അ‌പ്പേർച്ചർ, AF OIS) 5MP അൾട്രാ-വൈഡ് ക്യാമറ (F2.2 അ‌പ്പേർച്ചർ), 2MP മാക്രോ ക്യാമറ (F2.2 അ‌പ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് ഗാലക്സി എം17 5ജിയുടെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ -പോർട്ടഡ് സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (N1,N3,N5,N7,N8,N26,N28,N66,N40,N41,N77,N78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, NFC എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

വിലക്കുറവ് എന്ന പൂഴിക്കടകൻ പുറത്തെടുത്ത് സാംസങ് ഗാലക്സി M17 5G എത്തി

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എം17 5ജിയിൽ നൽകിയിരിക്കുന്നത്. 164.4 x 77.9 x 7.5mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

വിലയും ലഭ്യതയും

സാംസങ് ഗാലക്സി എം17 5ജിയുടെ 4GB+128GB മോഡൽ 12,499 രൂപ പ്രാരംഭവിലയിൽ എത്തുന്നു. 6GB+128GB മോഡലിന് 13,999 രൂപയും 8GB+128GB മോഡലിന് 15,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ബാങ്ക് ക്യാഷ്ബാക്ക് ലഭ്യമാകും. കൂടാതെ 3 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. സാംസങ് വെബ്​സൈറ്റ്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഒക്ടോബർ 13 മുതൽ ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Samsung Galaxy M17 5G has been launched in India. Its 4GB+128GB model is priced at Rs 12,499. The 6GB+128GB model is priced at Rs 13,999 and the 8GB+128GB model is priced at Rs 15,499. There is a Rs 500 bank cashback as part of the launch offer. There is also a no-cost EMI option for up to 3 months. It will be available for purchase from October 13 via Samsung's website, Amazon, and retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X