സമാധാനം നൽകി ഓഫറും! ഈ ഗാലക്സി M സീരീസ് 5G ഫോണിന്റെ വില കുറച്ച് ആമസോൺ
ഏതാണ്ട് അഞ്ച് മാസം മുമ്പ് സാംസങ് തങ്ങളുടെ എം സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എം17 5ജി (Samsung Galaxy M17 5G). ഇപ്പോൾ സ്മാർട്ട്ഫോണുകൾക്ക് പ്രധാന ബ്രാൻഡുകളെല്ലാം വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വിലവർധന ബഹളങ്ങൾക്കിടയിൽ, കുറഞ്ഞ വിലയിൽ സമാധാനത്തോടെ വാങ്ങാനാകുന്ന ഒരു സാംസങ് 5ജി ഫോൺ ആണ് ഗാലക്സി എം17 5ജി. ഇത് ഇപ്പോൾ ആമസോണിൽ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, കൂടാതെ ഡിസ്കൗണ്ടും ലഭ്യമാണ്, അതിനാൽ ഈ ഡീൽ കൂടുതൽ മധുരമുള്ളതാകുന്നു.
സാംസങ് ഗാലക്സി എം17 5ജിയുടെ 4GB+128GB മോഡലിന് 12,499 രൂപയും 6GB+128GB മോഡലിന് 13,999 രൂപയും 8GB+128GB മോഡലിന് 15,499 രൂപയുമായിരുന്നു ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്തെ വില. എന്നാൽ പിന്നീട് പലപ്പോഴായി വില വർധിച്ചു. അടുത്തിടെ 14499 രൂപ വിലയിലാണ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ ഫോണിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരുന്നത്.

എന്നാലിപ്പോൾ ആമസോൺ 13999 രൂപ, 15499 രൂപ, 16999 രൂപ എന്നീ വിലകളിലാണ് ഗാലക്സി എം17 5ജിയുടെ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് മുൻപുണ്ടായിരുന്നതിനെക്കാൾ വില കുറഞ്ഞു. കൂടാതെ 419 രൂപ ആമസോൺ പേ ക്യാഷ്ബാക്കും ലഭ്യമാണ്. താരതമ്യേന പുതിയ മോഡൽ ആയതിനാൽ സാംസങ് ചിലപ്പോൾ ഈ ഫോണിന്റെ വിലയും അധികം വൈകാതെ കൂട്ടിയേക്കാം.
ഇപ്പോൾ ലഭ്യമായിരിക്കുന്നത് മികച്ച ഡിസ്കൗണ്ട് ആണ് എന്ന് പറയാൻ കഴിയില്ല. കാരണം ഇതിന്റെ വില ഇപ്പോഴും ലോഞ്ച് വിലയെക്കാൾ മുകളിലാണ്, എങ്കിലും അടുത്തിടെ വർധിപ്പിച്ച വിലയിലും കുറച്ചാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ആശ്വാസകരമാണ്. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്- A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഗാലക്സി എം17 5ജിയുടെ കരുത്ത്. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്.
90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 1100 നിറ്റ്‌സ് വരെ HBM പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി-G68 MP2 ജിപിയു, 4GB/ 6GB/ 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സാംസങ് ഫോണിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (F1.8 അപ്പേർച്ചർ, AF OIS) 5MP അൾട്രാ- വൈഡ് ക്യാമറ (F2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (F2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ -പോർട്ടഡ് സ്പീക്കറുകൾ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് ഗാലക്സി എം17 5ജിയുടെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











