Home
Mobile

17-ന്റെ ടെൻഡിനൊപ്പം സാംസങ്ങും; ഗാലക്സി M17 ഒക്ടോബർ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ ട്രെൻഡ് 17 മോഡലുകൾ ആണെന്ന് പറഞ്ഞാലും തെറ്റില്ല. ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസ് മോഡലുകൾ പുറത്തിറക്കി. ഇത് കൂടാതെ ഷവോമിയും തങ്ങളുടെ 17 സീരീസ് മോഡലുകൾ പുറത്തിറക്കി. എന്നാൽ ഷവോമിക്കും ആപ്പിളിനും മാത്രമല്ല, സാംസങ്ങിനുമുണ്ട് പേരിൽ 17 വരുന്ന സ്മാർട്ട്ഫോണുകൾ. ഗാലക്സി എഫ്17 5ജി, ഗാലക്സി എ17 5ജി ഫോണുകൾ ഇതിനകം സാംസങ് പുറത്തിറക്കികഴിഞ്ഞു. ഇനി അ‌വശേഷിച്ചിരുന്നത് എം സീരീസ് മാത്രമായിരുന്നു. ഒടുവിൽ എം സീരീസിലേക്കും 17 മോഡൽ എത്താൻ പോകുന്നു.

സാംസങ് ഗാലക്സി എം17 5ജി ഒക്ടോബർ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സാംസങ് ഇപ്പോൾ ​ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഗാലക്സി എം16 5ജിയുടെ പിൻഗാമിയായിട്ടാണ് പുതിയ ഗാലക്‌സി എം17 5ജി എത്തുക. വരാൻ പോകുന്ന ഈ മിഡ് റേഞ്ച് എം സീരീസ് ഫോണിന്റെ ചില ഫീച്ചറുകൾ സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്, ചിലത് സ്ഥിരീകരിക്കാനുമുണ്ട്.

17-ന്റെ ടെൻഡിനൊപ്പം സാംസങ്ങും; ഗാലക്സി M17 ഒക്ടോബർ 10ന് ഇന്ത്യയിൽ

സാംസങ് സ്ഥിരീകരിച്ച ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ബ്ലർ- ഫ്രീ ഫോട്ടോകൾക്കും ഷേക്ക്- ഫ്രീ വീഡിയോകൾക്കും OIS സഹിതം ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എം17 5ജിയിൽ ഉണ്ടാകും എന്നതാണ്. അ‌തിൽ 50MP മെയിൻ ക്യാമറ, 5MP അൾട്രാ വൈഡ്, 2MP മാക്രോ ക്യാമറ എന്നിവ ഉണ്ടാകും.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എം17 5ജിയിൽ ഉണ്ട് എന്ന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ സഹിതമാണ് ഈ ഫോൺ എത്തുക. M1x-സീരീസിൽ ആദ്യമായി, സാംസങ് സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിളും ജെമിനി ലൈവും നൽകുന്ന നേറ്റീവ് AI ഈ ഫോൺ ഓഫർ ചെയ്യും.

17-ന്റെ ടെൻഡിനൊപ്പം സാംസങ്ങും; ഗാലക്സി M17 ഒക്ടോബർ 10ന് ഇന്ത്യയിൽ

സെഗ്‌മെന്റിലെ ഏറ്റവും മികച്ച കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനാണ് സാംസങ് ഗാലക്‌സി എം17 5ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് സാംസങ് അ‌റിയിച്ചിട്ടുണ്ട്. കൂടാതെ പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്ങും ഇതിലുണ്ട്. 7.5 എംഎം സ്ലിം ബോഡിയാണ് ഈ ഫോണിനുള്ളത് എന്നാണ് സൂചന.

എക്‌സിനോസ് 1330 പ്രോസസർ കരുത്തിലാണ് ഈ സാംസങ് ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക എന്ന് ഉറപ്പായിട്ടുണ്ട്. ഒക്ടോബർ 10ന് നടക്കുന്ന ലോഞ്ചിന് ശേഷം സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

ഗാലക്സി എം17 5ജിയുടെ വില സംബന്ധിച്ച് നിലവിൽ സൂചനകൾ ലഭ്യമല്ല. എങ്കിലും എം16 5ജിയുടെ പിൻഗാമി എന്നതിനാൽ 15000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഈ എം17 5ജി ലോഞ്ച് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഗാലക്സി എം16 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 11499 രൂപയായിരുന്നു പ്രാരംഭ വില.

17-ന്റെ ടെൻഡിനൊപ്പം സാംസങ്ങും; ഗാലക്സി M17 ഒക്ടോബർ 10ന് ഇന്ത്യയിൽ

ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള സാംസങ്ങിന്റെ മറ്റ് 17 മോഡൽ ഫോണുകളിൽ ഏറ്റവും അ‌വസാനം അ‌വതരിപ്പിക്കപ്പെട്ടത് ഗാലക്സി എ17 5ജി ആയിരുന്നു. ഓഗസ്റ്റിൽ ആയിരുന്നു എ17 5ജിയുടെ ലോഞ്ച്. അ‌തിന്റെ 6GB + 128GB മോഡലിന് 18,999 രൂപയും, 8GB + 128GB മോഡലിന് 20,499 രൂപയും 8GB + 256GB മോഡലിന് 23,499 രൂപയുമായിരുന്നു വില.

More from GizBot

Best Mobiles in India

English summary
Samsung Galaxy M17 5G will be launched in India on October 10. The phone features a triple rear camera setup. It will be available in two color options - Moonlight Silver and Sapphire Black. After the launch on October 10, the phone will go on sale via Samsung India online store, offline stores, and Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X