സാംസങ് ഗാലക്സി M17e 5G: 11 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു, 12ന് വിൽപ്പനയും തുടങ്ങി!
ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആരാധകർക്കായി സാംസങ് തങ്ങളുടെ ഗാലക്സി എം സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതിനകം ലോഞ്ച് ചെയ്ത ഗാലക്സി എം17 മോഡലിനോട് അനുബന്ധമായി സാംസങ് ഗാലക്സി എം17ഇ (Samsung Galaxy M17e 5G) എന്ന മോഡൽ ആണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ബജറ്റ് 5ജി ഫോണിന് കരുത്ത് പകരുന്നത്. ബട്ടൺ ആക്‌സസിനായി ഒരു കീ ഐലൻഡ് ഡിസൈൻ ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോച്ച് സഹിതമുള്ള 6.7 ഇഞ്ച് എച്ച്‌ഡി+ 120 ഹെർട്‌സ് എൽസിഡി സ്‌ക്രീൻ ആണ് ഗാലക്സി M17e 5ജിയിൽ ഉള്ളത്. ബോഡിയുടെ കാര്യമെടുത്താൽ, 8.2 എംഎം കനമാണ് ഇതിനുള്ളത്. ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമർ (ജിഎഫ്ആർപി) ബാക്ക് പാനൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. പൊടി, വെള്ളം എന്നിവയുടെ ബേസിക് പ്രതിരോധം വാഗ്ദാനം ചെയ്യുന്ന IP54 റേറ്റിംഗ് ഈ ഫോണിനുണ്ട്.

ബജറ്റ് സ്മാർട്ട്ഫോൺ ആയിട്ടും പ്രീമിയം മോലഡുകളിൽ ലഭിച്ചിരുന്നത് പോലെ 6 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ പുതിയ മോഡലിനും ലഭിക്കും. ബാറ്ററി ശേഷി 6000mAh ആണ്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം അടക്കമുള്ള ഫീച്ചറുകളും ഗാലക്സി M17e 5ജിയിൽ ഉണ്ട്.
പ്രധാന ഫീച്ചറുകൾ
6.7″ (720 x 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-യു എൽസിഡി സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

4GB / 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.0-ൽ ആണ് പ്രവർത്തനം. ജെമിനി ലൈവ് ഫീച്ചറുകളും 6 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി M17e 5ജിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ (F1.8), 2MP ഡെപ്ത് സെൻസർ (F2.4), LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, അണ്ടർ പോർട്ടഡ് സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/ NSA (12 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 167 x 77x 8.2mm വലിപ്പവും 199 ഗ്രാം ഭാരവും ഇതിനുണ്ട്.

വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി M17e 5G 4GB+128GB വേരിയന്റിന് 12,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1250 രൂപ ഡിസ്കൗണ്ട് ഉണ്ട്. മാർച്ച് 17ന് ഉച്ചയ്ക്ക് 11ന് ലോഞ്ച് ചെയ്യപ്പെട്ട ഈ ഫോൺ 12ന് തന്നെ വിൽപ്പനയും ആരംഭിച്ചു. ആമസോൺ, സാംസങ് ഔദ്യോഗിക വെബ്സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഇത് വാങ്ങാനാകും. വൈബ് വയലറ്റ്, ബ്ലിറ്റ്സ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ലഭ്യമായിരിക്കുന്നത്.


Click it and Unblock the Notifications











