Home
Mobile

ചൊവ്വാഴ്ച ഇന്ത്യയിൽ എത്തുന്ന സാംസങ് ഫോൺ! ഗാലക്സി M17e 5G വില ലോഞ്ചിന് മുമ്പ് ലീക്കായി

സാംസങ് മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന 5ജി സ്മാർട്ട്ഫോണിന്റെ വില ലോഞ്ചിന് മുമ്പ് ലീക്കായി. ഗാലക്സി M സീരീസിൽ M17 മോഡലിന് പുറമേ എക്സ്ട്രാ ആയി സാംസങ് ഗാലക്സി M17e 5ജി (Samsung Galaxy M17e 5G) എന്ന പുതിയ മോഡൽ അ‌വതരിപ്പിക്കാൻ പോകുന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ സാംസങ് സ്ഥിരീകരിച്ചിരുന്നു. ലോഞ്ച് തിയതി മാത്രമല്ല, ആമസോണിലെ ഗാലക്സി M17e മൈക്രോസൈറ്റിലൂടെ ഈ സാംസങ് ഫോണിന്റെ പല പ്രധാന ഫീച്ചറുകളും ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ വില സംബന്ധിച്ച സൂചന മാത്രം ലഭ്യമായിരുന്നില്ല.

ഇപ്പോൾ ലോഞ്ചിന് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ ടിപ്സ്റ്റർ സഞ്ജു ചൗധരി സാംസങ് ഗാലക്സി എം17e മോഡലിന്റെ ഇന്ത്യയിലെ വില പുറത്തുവിട്ടിരിക്കുന്നു. ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോണിന് 13,999 രൂപ വിലവരുമെന്നാണ് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നത്. 14,000 രൂപ വിലയുള്ള സെഗ്‌മെന്റിലെ മറ്റ് സ്മാർട്ട്‌ഫോണുകളുമായി താരതമ്യം ചെയ്‌തുകൊണ്ട്, പല ഫീച്ചറുകളുടെ കാര്യത്തിലും സാംസങ് ഗാലക്‌സി M17e മുന്നിലാണ് എന്ന് അ‌വകാശവാദങ്ങൾ വന്നിരുന്നു.

സാംസങ് ഗാലക്സി M17e 5G വില ലോഞ്ചിന് മുമ്പ് ലീക്കായി
Also Read

ഗാലക്സി M17e 5ജി 13,999 രൂപ വിലയിൽ എത്തുമെന്ന ടിപ്സ്റ്ററുടെ വെളിപ്പെടുത്തൽ ഈ​ ഫോണിനെക്കുറിച്ചുള്ള സെഗ്മെന്റ് ഫസ്റ്റ് അ‌വകാശ വാദങ്ങളോട് ചേർന്ന് പോകുന്നതാണ്. 6,000mAh ബാറ്ററിയുള്ള സാംസങ് ഗാലക്‌സി എം17ഇ സെഗ്‌മെന്റിലെ ഏറ്റവും ദൈർഘ്യമേറിയ വീഡിയോ പ്ലേബാക്ക് ​ടൈം (26 മണിക്കൂർ വരെ) വാഗ്ദാനം ചെയ്യുമെന്ന് ആമസോൺ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

മറ്റൊന്ന് സോഫ്ട്വെയർ പിന്തുണയാണ്, ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഈ ഫോണിന് സാംസങ് നൽകും. അ‌താതത് 2032 വരെ, ഇത് സെഗ്‌മെന്റിലെ ഏതൊരു സ്മാർട്ട്‌ഫോണിനും ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഈ സാംസങ് 5ജി ഫോൺ എത്തുക.

സാംസങ് ഗാലക്സി M17e 5G വില ലോഞ്ചിന് മുമ്പ് ലീക്കായി
Also Read

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഗാലക്‌സി എം17ഇ 5ജിയിൽ ഉള്ളത്. ചുറ്റുപാടുമുള്ള ലൈറ്റിംഗ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ദൃശ്യപരത ക്രമീകരിക്കുന്നതിന് സ്‌ക്രീനിൽ അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് വിത്ത് ഹൈ ബ്രൈറ്റ്‌നെസ് മോഡ് (HBM) ഉണ്ട്. ആം മാലി-ജി 57 ജിപിയുവും ഇതിൽ ഉണ്ട്.

50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം17e 5ജിയിൽ നൽകിയിരിക്കുന്നത്. ബൊക്കെ പോർട്രെയ്റ്റ് ഇഫക്റ്റ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി പഞ്ച്-ഹോൾ സജ്ജീകരണത്തിൽ 8MP ഫ്രണ്ട് ക്യാമറയും M17e 5ജിയിൽ ഉണ്ട്.

ശക്തമായ 5G കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു ബജറ്റ് സ്മാർട്ട്‌ഫോണായിരിക്കും ഇത്, 12 ബാൻഡുകൾ വരെ ഇത് പിന്തുണയ്ക്കുന്നു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടായിരിക്കും.

Also Read
സാംസങ് ഗാലക്സി M17e 5G വില ലോഞ്ചിന് മുമ്പ് ലീക്കായി

6000mAh ബാറ്ററി ആണ് ഗാലക്സി M17e മോഡലിൽ സാംസങ് സജ്ജീകരിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയറിന്റെ കാര്യമെടുത്താൽ, സാംസങ് ഗാലക്‌സി എം17ഇ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8-ൽ ആണ് എത്തുക. ബ്ലിറ്റ്സ് ബ്ലൂ, വൈബ് വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാർച്ച് 17​ ന് ലോഞ്ചിന് ശേഷം സാംസങ് വെബ്​സൈറ്റിന് പുറമേ ആമസോൺ വഴിയും ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Samsung Galaxy m17e 5G price has been leaked ahead of its launch on March 17. Tipster Sanju Chaudhary revealed the price of this phone ahead of the launch. The tipster claims that this smartphone will be priced at Rs 13,999 in India. This Samsung 5G phone will be powered by an octa-core MediaTek Dimensity 6300 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X