6 വർഷ സുരക്ഷാ പിന്തുണയുള്ള ആദ്യ സാംസങ് ബജറ്റ് 5G ഫോൺ! ഗാലക്സി M17e 5G വിൽപ്പന തുടങ്ങുന്നു
സാംസങ് ഈ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോൺ മോഡലായ സാംസങ് ഗാലക്സി എം17ഇ (Samsung Galaxy M17e 5G) നാളെ (മാർച്ച് 20) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. നേരത്തെ ലോഞ്ച് ചെയ്ത അന്ന് ഇതിന്റെ വിൽപ്പന പരിമിത സമയത്തേക്ക് (ലോഞ്ച് ദിവസം ഉച്ചയ്ക്ക് 12 മുതൽ 2 വരെ) നടന്നിരുന്നു. നാളെ മുതലാണ് യഥാർഥ ഓപ്പൺ സെയിൽ ആരംഭിക്കുന്നത്. ലോഞ്ച് ചെയ്ത ദിവസം ലഭ്യമായതിൽ നിന്ന് വ്യത്യസ്തമായ ഡിസ്കൗണ്ട് ആണ് ഓപ്പൺ സെയിലിനോട് അനുബന്ധിച്ച് ഈ മോഡലിന് ലഭ്യമായിരിക്കുന്നത്.
സാംസങ് ഗാലക്‌സി M17e 5G 4GB+128GB വേരിയന്റിന് 12,999 രൂപയാണ് യഥാർഥ വില. ലോഞ്ച് ദിവസം നടന്ന പരിമിത കാല വിൽപ്പനയിൽ ഇതിന് 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നു. എന്നാൽ ഓപ്പൺ സെയിൽ ആരംഭിക്കുന്ന ഘട്ടത്തിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഈ മോഡലിന് ലഭ്യമാകുക.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 11999 രൂപ വിലയിൽ സാംസങ് ഗാലക്സി എം17e 5ജി വാങ്ങാനാകും. സാംസങ് ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഗാലക്സി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. വൈബ് വയലറ്റ്, ബ്ലിറ്റ്സ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
6 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന ബജറ്റ് 5ജി ഫോൺ എന്നതാണ് ഗാലക്സി എം17e 5ജിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ബജറ്റ് വിലയിലുള്ള ഒരു 5ജി ഫോണിൽ ഇത്ര വലിയ ഒഎസ്- സുരക്ഷാ പിന്തുണ സാംസങ് വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി സഹിതമാണ് ഗാലക്സി M17e 5ജി എത്തിയിരിക്കുന്നത്.
120Hz റിഫ്രഷ് റേറ്റുള്ള 6.7″ (720 x 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി- യു എൽസിഡി സ്ക്രീൻ ആണ് ഗാലക്സി M17e 5ജിയിൽ നൽകിയിരിക്കുന്നത്. കൂടാതെ 4GB / 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (F1.8), 2MP ഡെപ്ത് സെൻസർ (F2.4), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി M17e 5ജിയിൽ ഉള്ളത്. വീഡിയോ കോളുകൾക്കും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിൽ സാംസങ് നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.0-ൽ ആണ് പ്രവർത്തനം. ജെമിനി ലൈവ് ഫീച്ചറുകളും 6 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, അണ്ടർ പോർട്ടഡ് സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/ NSA (12 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 167 x 77x 8.2mm വലിപ്പവും 199 ഗ്രാം ഭാരവും ഗാലക്സി M17e 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications










