Home
Mobile

ഗാലറിയുടെ ​കൈയടി നേടാൻ ഒരു 'എക്സ്ട്രാ പ്ലെയർ' ഇറങ്ങുന്നു; സാംസങ് ഗാലക്സി M17e 5G ലോഞ്ച് മാർച്ച് 17ന്

സാംസങ് തങ്ങളുടെ M സീരീസിൽ M17 മോഡലിനെ കൂടാതെ ഒരു എക്സ്ട്രാ ഫോൺ കൂടി അ‌വതരിപ്പിക്കാൻ പോകുന്നു. സാംസങ് ഗാലക്സി M17e 5ജി (Samsung Galaxy M17e 5G) എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. സാധാരണഗതിയിൽ എം17 കഴിഞ്ഞാൽ അ‌ടുത്തത് എം18 ആണ് വരേണ്ടത്, എന്നാൽ ഗാലറിയുടെ ​കൈയടിക്ക് ഇറക്കുന്ന ഒരു എക്സ്ട്രാ പ്ലെയറിന്റെ പരിവേഷവുമായി പുതിയ M17e 5ജി ആണ് എത്തുന്നത്. മാർച്ച് 17ന് ഗാലക്സി M17e 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമായും യുവജനങ്ങളുടെ ​കൈയടി ലക്ഷ്യമിട്ടാണ് ഗാലക്സി എം17ഇ എത്തുന്നത് എന്നാണ് സൂചന. പുതുതലമുറയെ ആകർഷിക്കാൻ മികച്ച ബാറ്ററി ശേഷി, ഡിസ്‌പ്ലേ, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ എന്നിവയിൽ ഈ എം സീരീസ് ഫോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. e എന്നത് പലപ്പോഴും ബജറ്റ് മോഡലുകളുടെ ഒപ്പം കാണുന്ന പേര് ആയതിനാൽ എം17 മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ ഇത് എത്താൻ സാധ്യതയുണ്ട്.

 സാംസങ് ഗാലക്സി M17e 5G ലോഞ്ച് മാർച്ച് 17ന്

ഗാലക്സി M17e മോഡലിന്റെ വില സംബന്ധിച്ച് കമ്പനി സൂചന നൽകിയിട്ടില്ല. എന്നാൽ പ്രധാന ഫീച്ചറുകളിൽ പലതും ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ M17e 5ജിയുടെ ​മൈക്രോ ​സൈറ്റ് ആരംഭിച്ചിട്ടുണ്ട്, ഇത് ഈ ഫോണിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഗാലക്‌സി എം17ഇ 5ജിയിൽ ഉള്ളത്.

ചുറ്റുപാടുമുള്ള ലൈറ്റിംഗ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ദൃശ്യപരത ക്രമീകരിക്കുന്നതിന് സ്‌ക്രീനിൽ അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് വിത്ത് ഹൈ ബ്രൈറ്റ്‌നെസ് മോഡ് (HBM) ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രോസസറും ആം മാലി-ജി 57 ജിപിയുവുമാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.0 ലാണ് പ്രവർത്തനം.

 സാംസങ് ഗാലക്സി M17e 5G ലോഞ്ച് മാർച്ച് 17ന്

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും റിയർ ക്യാമറ മൊഡ്യൂളിൽ സജ്ജീകരിച്ചിരിക്കുന്നു. ബൊക്കെ പോർട്രെയ്റ്റ് ഇഫക്റ്റ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഗാലക്സി M17e 5ജിയിൽ ഉണ്ട്.

ആറ് OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ സാംസങ് ഗാലക്സി M17e മോഡലിന് ലഭിക്കും. ഇതിലെ ഇന്റഗ്രേറ്റഡ് മോഡം കണക്റ്റിവിറ്റിക്കായി രാജ്യവ്യാപകമായി ഒന്നിലധികം 5G ബാൻഡുകളെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്.

6000mAh ബാറ്ററി ആണ് ഗാലക്സി M17e മോഡലിൽ സാംസങ് സജ്ജീകരിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളെ സ്ലീപ്പ് മോഡിലേക്ക് മാറ്റുന്നത് ഉൾപ്പെടെ വൺ യുഐ 8 ഒപ്റ്റിമൈസേഷനുകളുമായി ഇതിലെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നു. ബട്ടൺ ആക്‌സസിനായി ഒരു കീ ഐലൻഡ് ഡിസൈൻ ഈ ഫോണിനുണ്ട്.

 സാംസങ് ഗാലക്സി M17e 5G ലോഞ്ച് മാർച്ച് 17ന്

8.2mm വലിപ്പമാണ് സാംസങ് ഗാലക്സി M17e മോഡലിന് ഉള്ളത്. കൂടാതെ ഒരു ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമർ (GFRP) ബാക്ക് പാനൽ ഇതിൽ ഉപയോഗിക്കുന്നു. വൈബ് വയലറ്റ്, ബ്ലിറ്റ്സ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സാംസങ് ഫോൺ ലഭ്യമാകുക. ലോഞ്ചിന് ശേഷം സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy M17e 5G will be launched in India on March 17. The smartphone is powered by an octa-core MediaTek Dimensity 6300 5G processor and an ARM Mali-G57 GPU. The Galaxy M17e 5G features a 6.7-inch HD+ display with a 120Hz refresh rate. It is powered by a 6000mAh battery. The phone will be available in two color options: Vibe Violet and Blitz Blue.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X