'എം' സീരീസില്‍ പുത്തന്‍ രണ്ടു മോഡലുകളെ വിപണിയിലെത്തിച്ച് സാംസംഗ്; വിലയും വിപണിയും അറിയാം
സാംസംഗ് എം സീരീസ് വിപുലീകരിക്കുന്നന്റെ ഭാഗമായി പുത്തന്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളെ വിപണിയിലെത്തിച്ചു. സാംസംഗ് എം20, സാംസംഗ് എം10 എന്നിവയാണ് പുതിയ വേരിയന്റുകള്‍. തിങ്കളാഴ്ചയാണ് പുതിയ മോഡലുകളെ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. രണ്ടു മോഡലുകള്‍ക്കും ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയാണുകള്ളത്. കൂടാതെ ഇരട്ട പിന്‍ ക്യമാറകളും ഇടംപിടിച്ചിട്ടുണ്ട്.

ഫേസ് അണ്‍ലോക്കിംഗ്
ഫേസ് അണ്‍ലോക്കിംഗ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. കൂടാതെ 5,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമാണോ രണ്ടു മോഡലുകളും പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ 8.1 ഓറിയോ പ്രതീക്ഷിക്കാം.

എം സീരീസ് ഫോണുകളുടെ വില്‍പ്പന.
ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ആപ്പുകള്‍ വഴി എച്ച്.ഡി വീഡിയോ സ്ട്രീമിംഗിനായി വൈഡ്-വൈന്‍ എല്‍1 സപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി അഞ്ച് മുതലാകും സാംസംഗ് എം20, സാംസംഗ് എം10 എന്നീ എം സീരീസ് ഫോണുകളുടെ വില്‍പ്പന. ആമസോണിലൂടെയും സാംസംഗ് ഇന്ത്യ ഇ-സ്റ്റോറിലൂടെയും ഫോണ്‍ വാങ്ങാം.

വിലയും വിപണിയും
7,990 രൂപ മുതലാണ് സാംസംഗ് എം10 മോഡലിന്റെ വില ആരംഭിക്കുന്നത്. 2ജി.ബി റാം/16 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിനാണ് ഈ വില. 3 ജി.ബി റാം 32ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 8,990 രൂപയാകും.

വില.
എം.20 മോഡലിന്റെ 3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 10,990 രൂപയും 4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 12,990 രൂപയുമാണ് വില.

ഓഫര്‍ ലഭിക്കുക.
ചാര്‍കോള്‍ ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ഫെബ്രുവരി 5 മുതല്‍ ഫോണ്‍ ലഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയും സാംസംഗ് ഇന്ത്യ ഇ-സ്റ്റേറിലൂടെയും ഫോണ്‍ വാങ്ങാം. പുറത്തിറക്കുന്നതിനുള്ള പ്രത്യേക ഓഫറായി ജിയോ 4ജി ഉപയോക്താക്കള്‍ക്കായി ഡബിള്‍ ഡാറ്റ ഓഫറുമുണ്ട്. 198, 299 രൂപയുടെ റീചാര്‍ജിലൂടെയാണ് ഓഫര്‍ ലഭിക്കുക.

സാംസംഗ് എം20 സവിശേഷതകള്‍
ഇരട്ട സിം മോഡലായ എം20 ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമയാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ. 3ജി.ബി/4ജി.ബി വേരിയന്റുകളില്‍ ഫോണ്‍ വാങ്ങാം.

ഇരട്ട ക്യാമറ
പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമാണുള്ളത്. 13+8 മൊപിക്‌സലിന്റെ സെന്‍സറുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സുരക്ഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമുണ്ട്. 5,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.


Click it and Unblock the Notifications








