സാംസംഗ് ഗ്യാലക്‌സി എം20; മികവും പോരായ്മകളും അടുത്തറിയാം

|

ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ നോച്ചിനെ നിലനിര്‍ത്തി 2019ല്‍ പുറത്തിറങ്ങുന്ന ഏകദേശം എല്ലാ ഫോണുകളിലും യുണീക് ഡിസൈനുകള്‍ ഉള്‍ക്കൊള്ളിക്കുന്നുമുണ്ട്. ഏറ്റവുമൊടുവിലിതാ സാംസംഗും പരമ്പരാഗത സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനില്‍ നിന്നും വ്യതിചലിച്ച് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുനകയാണ്. സാംസംഗ് ഗ്യാലക്‌സി എം20യാണ് ഈ മിടുക്കന്‍.

സാംസംഗ് ഗ്യാലക്‌സി എം20; മികവും പോരായ്മകളും അടുത്തറിയാം

ഗ്യാലക്‌സി തങ്ങളുടെ എം സീരീസില്‍ രണ്ട് പുതിയ മോഡലുകളെയാണ് അവതരിപ്പിച്ചത്. ഗ്യാലക്‌സി എം10, ഗ്യാലക്‌സി എം20 എന്നിവയാണ് ഇവ. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുതന്നെയാണ് രണ്ടുമോഡലുകളുടെയും വരവ്. ഇവിടെ ഈ എഴുത്തില്‍ ഗ്യാലക്‌സി എം20 യെയാണ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. 3 ജി.ബി റാം വേരിയന്റിന് 10,990 രൂപയും 4 ജി.ബി റാം വേരിയന്റിന് 12,990 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എക്‌സിനോസ് 7885 ഒക്ടാകോര്‍ ചിപ്പ്‌സെറ്റാണ് എം20ക്ക് കരുത്തു പകരുന്നത്. ക്യാമറ ഭാഗത്തും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് സാംസംഗ്. ഇരട്ട പിന്‍ ക്യാമറയില്‍ വൈഡ് ആംഗിള്‍ ലെന്‍സ് ഉള്‍പ്പടെയുള്ള സവിശേഷതകളുണ്ട്. ഇവയൊക്കെ ഉണ്ട് എന്നിരുന്നാലും സെഗ്മെന്റിലെ മികച്ച സ്മാര്‍ട്ട്‌ഫോണാണോ എം 20 ? അറിയാം ... തുടര്‍ന്നുവായിക്കൂ...

ഡിസൈന്‍

ഡിസൈന്‍

ഡിസൈന്‍ ഭാഗത്തു നേക്കിയാല്‍ മികച്ച മോഡല്‍ തന്നെയാണ് എം20. വീഴ്ചകളിലുണ്ടാകുന്ന ഡാമേജില്‍ നിന്നും രക്ഷനേടാന്‍ ഹാര്‍ഡ് പ്ലാസ്റ്റിക്കാണ് പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മാസീവ് ബാറ്ററിയായതു കൊണ്ടുതന്നെ അല്‍പ്പം വലിപ്പം ഫോണിനുണ്ട്. മികച്ച ഗ്രിപ്പിംഗും ഡ്യൂറബിലിറ്റിയും ഫോണിനുണ്ട്.

ഫോണിനെ അധികം സൂക്ഷിക്കാത്തവര്‍ക്ക് അനുയോജ്യമായ മോഡലാണ് ഗ്യാലക്‌സി എം20. കാരണം ഹാര്‍ഡ് പ്ലാസ്റ്റിക് നിര്‍മാണം വീഴ്ചയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും എന്നതുതന്നെയാണ്. ഡീസൈന്‍ ഭാഗം നോക്കിയാല്‍ വിലയ്ക്ക് അനുയോജ്യമായ മോഡല്‍ തന്നെയാണിത്.

 ക്വാളിറ്റി വ്യൂവിംഗ് എക്‌സ്പീരിയന്‍സ്

ക്വാളിറ്റി വ്യൂവിംഗ് എക്‌സ്പീരിയന്‍സ്

സാംസംഗിന്റെ മുഖമുദ്രയായ സൂപ്പര്‍ അമോലെഡ് പാനലാണ് ഗ്യാലക്‌സി എം20 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.3 ഇഞ്ച് എല്‍.സി.ഡി പാനലാണിത്. മികച്ച വ്യൂവിംഗ് എക്‌സ്പീരിയന്‍സിനായി ഫുള്‍ എച്ച്.ഡി റെസലൂഷന്‍ ഫോണിലുണ്ട്. എസ്-അമോലെഡ് പാനലിലുള്ള ഡാര്‍ക്ക് ബ്ലാക്ക് സംവിധാനം ഈ മോഡലിലില്ല.

സാംസംഗ് ഇതാദ്യമായാണ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതായത് നോച്ചിന്റെ ഭാഗത്ത് യു ആകൃതിയാണ്. ഫോണിലുപയോഗിച്ചിരിക്കുന്ന ബേസല്‍സ് സ്ലിം ആയതുകൊണ്ടുതന്നെ പ്രത്യേക രൂപഭംഗിയുണ്ട്.

മാസീവ് ബാറ്ററി
 

മാസീവ് ബാറ്ററി

5,000 മില്ലി ആംപയറിന്റെ മാസീവ് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ബാറ്ററി കരുത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിച്ചിട്ടും 26 ശതമാനം ബാറ്ററി ചാര്‍ജ് ബാക്കിയുള്ളതായി റിവ്യൂവില്‍ കാണാനായി.

ഹൈ-എന്‍ഡ് ഗെയിം കളിയും സംഗീതം ആസ്വദിക്കലും ഇന്റര്‍നെറ്റ് ബ്രൗസിംഗുമെല്ലാം കഴിഞ്ഞിട്ടാണ് ഇത്രയും ബാറ്ററി ചാര്‍ജ് ബാക്കിയുള്ളതെന്നറിയുക. എത്ര ഹാര്‍ഡ് കോര്‍ ഉപയോക്താവാണെങ്കിലും ഒരുദിവസത്തെ ചാര്‍ജ് ബാറ്ററി ഉറപ്പുനല്‍കുന്നു.

ഫാസ്റ്റ് ചാര്‍ജിംഗ്

ഫാസ്റ്റ് ചാര്‍ജിംഗ്

മികച്ച ബാറ്ററി പെര്‍ഫോമന്‍സിനൊപ്പം അതിവേഗ ചാര്‍ജിംഗ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്. ഏകദേശം ഒരുമണിക്കൂര്‍ മതി 100 ശതമാനമെത്താന്‍. അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ അഭിനന്ദനാര്‍ഹമാണ്.

 സോഫ്റ്റ്-വെയര്‍

സോഫ്റ്റ്-വെയര്‍

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസാണ് ഗ്യാലക്‌സി എം20ലുള്ളത്. 2019ല്‍ പുറത്തിറങ്ങുന്ന നിരവധി ഫോണുകള്‍ ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് എം20 ല്‍ ഡേറ്റഡ് ാേ.എസ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു പോരായ്മയാണ്.

ചില ബ്ലോട്ട്-വെയറോടു കൂടിയതാണ് സോഫ്റ്റ്-വെയര്‍. കുറച്ചുദിവസത്തെ ഉപയോഗത്തിനു ശേഷം ഫൊണിന്റെ പെര്‍ഫോമന്‍സിനെ ഇത് ബാധിക്കും. ആഗസ്റ്റ് മാസത്തോടെ പൈ അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് അറിയുന്നത്.

  ക്യാമറ

ക്യാമറ

ഇരട്ട പിന്‍ക്യാമറ സംവിധാനത്തോടു കൂടിയാണ് എം20 യുടെ വരവ്. 13+5 മെഗാപിക്‌സലിന്റെ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 5 മെഗാപിക്‌സലിന്റെ ലെന്‍സ് അള്‍ട്രാ വൈഡ് ഷോട്ടിനുള്ളതാണ്. പിന്‍ ക്യാമറയ്ക്കു കൂട്ടിന് എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്.

ക്യാമറ ഭാഗം അത്ര മികച്ചതല്ലെന്ന് റിവ്യൂവില്‍ കണ്ടെത്തി. മികച്ച ലൈറ്റിംഗ് കണ്ടീഷനില്‍ ചിത്രീകരിക്കുന്ന ഫോട്ടോ പോലും ഡീറ്റയില്‍ഡല്ല എന്നത് പോരായ്മയാണ്. വൈഡ് ആംഗിള്‍ ഷോട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ക്യാമറ മികച്ചതാണെന്നു തോന്നാം

 ഫിംഗര്‍പ്രിന്റ് റീഡര്‍ പൊസിഷന്‍

ഫിംഗര്‍പ്രിന്റ് റീഡര്‍ പൊസിഷന്‍

പിന്‍ഭാഗത്താണ് സുരക്ഷയ്ക്കായുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ക്രമീകരിച്ചിരിക്കുന്ന രീതി അത്ര സുതാര്യമല്ല. ഫാസ്റ്റ് റിലൈബിള്‍ സെന്‍സറാണെങ്കിലും പ്ലേസ്‌മെന്റ് പിന്നോട്ടാക്കുന്നു. റീടാപ്പ് അണ്‍ലോക്കിംഗ് സംവിധാനവും സുരക്ഷയ്ക്കായി ഫോണിലുണ്ട്.

വില

വില

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയെ ലക്ഷ്യമിട്ടാണ് എം20 യുടെ വരവ്. അതുകൊണ്ടുതന്നെ വിലയും തീരെ കൂടുതലല്ല. 10,990 രൂപയ്ക്കാണ് മോഡലിന്റെ വില ആരംഭിക്കുന്നത്. ഷവോമി, ഹോണര്‍ അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകളോട് മത്സരിക്കാനാണ് സാംസംഗ് ഈ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

എന്നിരുന്നാലും ഷവോമി റെഡ്മി നോട്ട് 6 പ്രോ, റിയല്‍മി 2 പ്രോ, മോട്ടോ വണ്‍ പവര്‍, അടക്കമുള്ള ഫോണുകള്‍ സാംസംഗ് എം സീരീസിന് വെല്ലുവിളിതന്നെയാണ്.

 ചുരുക്കും

ചുരുക്കും

മികച്ച വിലയില്‍ ബഡ്ജറ്റ് ഫോണ്‍. ഇതുതന്നെയാണ് സാംസംഗ് ഗ്യാലക്‌സി എം20 യെക്കുറിച്ച് പറയാനുള്ളത്. ചൈനീസ് ബ്രാന്‍ഡുകളോട് അതൃപ്തിയുള്ളവര്‍ക്ക് തീര്‍ച്ചയായും എം 20 മികച്ചതുതന്നെ. അത്യാവശ്യം മാന്യമായ ഫീച്ചറുകളും അത്യുഗ്രന്‍ ലുക്കും ഫോണിനുണ്ട്. തികച്ചും വാല്യു ഫോണര്‍ മണി ഫോണ്‍

Best Mobiles in India

Read more about:
English summary
Samsung Galaxy M20: The Good, The Bad, and The X Factor

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X