ഇന്ത്യയിൽ 1,000 രൂപ വില കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാം സാംസങ് ഗാലക്‌സി എം 21

|

ഇന്ത്യയിൽ സ്ഥിരമായ വില കുറവ് ലഭിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എം 21. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഓഫ്‌ലൈൻ വിൽപ്പനയിൽ 1,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. 12,999 രൂപ വിലയിൽ 2020 മാർച്ചിൽ ഈ സ്മാർട്ട്ഫോൺ വീണ്ടും അവതരിപ്പിച്ചു. ജിഎസ്ടി വർദ്ധനവിന് ശേഷം 1,000 രൂപ വിലക്കുറവ് ഈ ഹാൻഡ്‌സെറ്റിന് ലഭിച്ചിരുന്നു.

സാംസങ് ഗാലക്‌സി എം 21 പുതിയ വില

സാംസങ് ഗാലക്‌സി എം 21 പുതിയ വില

1,000 രൂപ ഡിസ്‌കൗണ്ട് വരുന്ന 4 ജിബി, 6 ജിബി റാം മോഡലുകളുടെ വിൽപ്പന നിലവിൽ ഓഫ്‌ലൈൻ വിപണിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സാംസങ് ഗാലക്‌സി എം 21 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് നേരത്തെ 12,999 രൂപയായിരുന്നു വില, ഇപ്പോൾ ഈ മോഡൽ 11,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജിൻറെ ഉയർന്ന മോഡലിന് 14,999 രൂപയാണ് വില വരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ 13,999 രൂപയ്ക്ക് ലഭ്യമാണ്. ഓൺലൈൻ റീട്ടെയിലർമാർ സാംസങ് ഗാലക്‌സി എം 21 യഥാക്രമം 12,999 രൂപ, 14,999 രൂപ വിലയ്ക്ക് വിൽക്കുന്നത് തുടരുന്നു. ഈ ഹാൻഡ്‌സെറ്റ് കറുപ്പ്, നീല കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

സാംസങ് ഗാലക്‌സി എം 21: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 21: സവിശേഷതകൾ

കമ്പനിയിൽ നിന്നുള്ള 'മോൺസ്റ്റർ' സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എം 21. ഇതിന് 6.5 ഇഞ്ച് സൂപ്പർ അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേ വാട്ടർ ഡ്രോപ്പ് നോച്ചുമായി വരുന്നു. 48 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഈ ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 20 എംപി ക്യാമറ ഹാൻഡ്‌സെറ്റിന് മുന്നിൽ നൽകിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എം 21 ലെ ക്യാമറകൾ

സാംസങ് ഗാലക്‌സി എം 21 ലെ ക്യാമറകൾക്ക് 4 കെയിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാനും നിരവധി സവിശേഷതകൾ നൽകുവാനും കഴിയും. ഗാലക്‌സി എം 31, ഗാലക്‌സി എ 50, എന്നിവയിൽ കാണുന്നതുപോലെ എക്‌സിനോസ് 9611 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്നതും, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ഈ ചിപ്‌സെറ്റ് ജോടിയാക്കുന്നു.

15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററി

15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുന്നത്. സാംസങ് വൺയുഐ 2.0 കസ്റ്റം സ്കിൻ വരുന്ന ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നു. ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. 1,000 രൂപ കിഴിവ് വരുന്ന ഈ സാംസങ് ഗാലക്സി എം 21 ന് കാര്യക്ഷമമായ പ്രോസസറും വലിയ ബാറ്ററിയും ലഭിക്കുന്നു.

Best Mobiles in India

English summary
The new smartphone to get a permanent price cut in India is the Samsung Galaxy M21. The price has been cut by Rs. 1,000 for offline sales in India, according to the latest survey. To note, starting at Rs. 12,999, the phone debuted back in March 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X