ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി സാംസങ് ഗ്യാലക്‌സി എം 21 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

അടുത്തിടെ വൺ യുഐ 2.5 അപ്‌ഡേറ്റ് ലഭിച്ച ഗാലക്‌സി എം 21 ആദ്യമായി മാർച്ചിൽ അവതരിപ്പിച്ചു. ഇപ്പോൾ സാംസങ് ഗ്യാലക്‌സി എം 21 എസ് (Samsung Galaxy M21s) എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു സ്മാർട്ഫോൺ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. മറ്റ് ഗാലക്‌സി എം-സീരീസ് സ്മാർട്ട്‌ഫോണുകളെപ്പോലെ, ഗ്യാലക്‌സി എം 21 എസും എല്ലാ വശങ്ങളിലും എം 21ന് സമാനമായി കാണപ്പെടുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ഫോണായി വരുന്നു. ഡിസൈൻ ഉൾപ്പെടെ ഗ്യാലക്‌സി എം 21 ലെ മിക്ക സവിശേഷതകളും ഇതിൽ പകർത്തിയിരിക്കുന്നു.

സാംസങ് ഗ്യാലക്‌സി എം 21 എസ്: ക്യാമറ സവിശേഷതകൾ

സാംസങ് ഗ്യാലക്‌സി എം 21 എസ്: ക്യാമറ സവിശേഷതകൾ

ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ഫോട്ടോഗ്രാഫി സവിശേഷതകളിലാണ്. സാംസങ് ഗാലക്‌സി എം 21 എസിന് പിന്നിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഇത് ഇപ്പോഴും എൽഇഡി ഫ്ലാഷോടുകൂടിയ ചതുരാകൃതിയിലുള്ള ക്യാമറ പുതിയ അപ്‌ഗ്രേഡോടുകൂടി മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്നു. ഇത്തവണ ഗ്യാലക്‌സി എം 21 എസ് 64 മെഗാപിക്സൽ പ്രധാന ക്യാമറ കൊണ്ടുവരുന്നു. അത് 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 5 മെഗാപിക്സൽ ഡെപ്ത് സെൻസറുമായി ജോടിയാക്കുന്നു. മികച്ച സെൽഫികൾ പകർത്തുന്നതിനായി ഹാൻഡ്‌സെറ്റിൻറെ മുൻപിൽ വരുന്ന ക്യാമറ 20 മെഗാപിക്സലിൽ നിന്ന് 32 മെഗാപിക്സലിലേക്ക് അപ്‌ഗ്രേഡ് ചെയ്യ്തു.

സാംസങ് ഗ്യാലക്‌സി എം 21 എസ്: സവിശേഷതകൾ

സാംസങ് ഗ്യാലക്‌സി എം 21 എസ്: സവിശേഷതകൾ

ഗ്യാലക്‌സി എം 21 ന്റെ സവിശേഷതകൾ ഗാലക്‌സി എം 21 ന് സമാനമാണ്. ഫുൾ എച്ച്ഡി + റെസല്യൂഷൻ (1080 x 2340 പിക്‌സലുകൾ) വരുന്ന 19.5: 9 എന്ന റേഷിയോയുള്ള 6.4 ഇഞ്ച് ഡയഗണൽ സൂപ്പർ അമോലെഡ് പാനലുള്ള ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ ഇതിൽ ലഭിക്കുന്നു. 4 ജിബി റാമും 64 ജിബി നേറ്റീവ് സ്റ്റോറേജും ചേർന്ന ഒക്ടാകോർ എക്‌സിനോസ് 9611 പ്രോസസറാണ് ഈ പുതിയ സാംസങ് ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്‌സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനും ഇതിൽ വരുന്നു.

 സാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം സാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

ഒക്ടാകോർ എക്‌സിനോസ് 9611 പ്രോസസർ

അതേസമയം, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണിന് 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. 4 ജി അല്ലെങ്കിൽ വൈ-ഫൈ നെറ്റ്‌വർക്കിൽ 21 മണിക്കൂർ ഇന്റർനെറ്റ് സർഫിംഗ് ചെയ്യാനും, 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ചെയ്യാമെന്നും സാംസങ് വ്യക്തമാക്കി. പുറകിലായി മൗണ്ട് ചെയ്ത ഫിംഗർ‌പ്രിൻറ് സെൻ‌സർ‌, ഡ്യുവൽ‌ സിം സപ്പോർ‌ട്ട്, 4 ജി വോൾ‌ട്ട് കണക്റ്റിവിറ്റി, ഡ്യുവൽ‌-ബാൻഡ് വൈ-ഫൈ (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജി‌പി‌എസ്, യു‌എസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ വരുന്നു.

ഗ്യാലക്‌സി എം 21 എസിന്റെ വിലയും ലഭ്യതയും

ഗ്യാലക്‌സി എം 21 എസിന്റെ വിലയും ലഭ്യതയും

സാംസങ് ഗ്യാലക്‌സി എം 21 എസ് വിൽപ്പനയ്ക്ക് ബ്ലാക്ക്, ബ്ലൂ തുടങ്ങിയ നിറങ്ങളിൽ വരുന്നു. നിലവിൽ, ബ്രസീലിൽ മാത്രമേ ഈ സ്മാർട്ട്ഫോൺ ലഭ്യമാകൂന്നുള്ളൂ. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ഈ ഹാൻഡ്‌സെറ്റിൻറെ ലഭ്യത ഇപ്പോഴും വ്യക്തമല്ല. സാംസങ് ഗ്യാലക്‌സി എം 21 എസ് ബ്രസീലിൽ ബിആർഎൽ 1,529 (ഏകദേശം 20,500 രൂപ) വിലയ്ക്ക് വിൽപന നടത്തുന്നു.

 നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾ നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Samsung has now released a sequel, now known as the Galaxy M21s. The Galaxy M21s comes as a mid-range device that looks in all respects similar to its sibling, just like the other Galaxy M-Series line of smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X