ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എം 21 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി എം 21 എസ് (Samsung Galaxy M21s) ബ്രസീലിൽ അവതരിപ്പിച്ചു. ഈ ദക്ഷിണ കൊറിയൻ കമ്പനിയുടെ ഗാലക്‌സി എം സീരീസ് ഫോണുകളുടെ ഏറ്റവും പുതിയത് ഒക്ടോബറിൽ ഇന്ത്യയിൽ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എഫ് 41 ന്റെ റീബ്രാൻഡഡ് എഡിഷനാണ്. രണ്ട് ഫോണുകൾ തമ്മിലുള്ള വ്യത്യാസം സ്റ്റോറേജ് കോൺഫിഗറേഷനിൽ നിന്നും മനസിലാക്കാവുന്നതാണ്. സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന വലിയ ബാറ്ററി, 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ എടുത്തുകാണിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്ന പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്‌സി എം 21 എസ്: വില

സാംസങ് ഗാലക്‌സി എം 21 എസ്: വില

സാംസങ് ഗാലക്‌സി എം 21 എസിന് ബ്രസീലിൽ ബിആർഎൽ 1,529 (ഏകദേശം 20,500 രൂപ) ആണ് വില വരുന്നത്. ഒരൊറ്റ 4 ജിബി + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇത് വിപണിയിൽ വരുന്നു. ഗാലക്സി എഫ് 41 ഹാൻഡ്‌സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 6 ജിബി റാമും, 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗാലക്സി എം 21 എസ് വിപണിയിൽ ലഭ്യമാകുന്നത്. ഇന്ത്യയിൽ ഇതിനകം പുറത്തിറക്കിയ ഗാലക്‌സി എഫ് 41 ന്റെ റീബ്രാൻഡഡ് പതിപ്പായതിനാൽ പുതിയ സാംസങ് സ്മാർട്ട്ഫോൺ രാജ്യത്തേക്ക് ലഭ്യമാകാതിരിക്കുവാൻ സാധ്യതയുണ്ട്.

സാംസങ് ഗാലക്‌സി എം 21 എസ്: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 21 എസ്: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എം 21 എസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.4 ഇഞ്ച് എഫ്എച്ച്ഡി + (1,080 x 2,340 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ എക്‌സിനോസ് 9611 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി 64 ജിബിയുടെ ഓൺബോർഡ് സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ സാധിക്കുന്നതാണ്.

 സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായി മോട്ടോ ജി 9 പവർ അവതരിപ്പിച്ചു: വില, സവിശേഷതകൾ സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറുമായി മോട്ടോ ജി 9 പവർ അവതരിപ്പിച്ചു: വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 21 എസ്: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 21 എസ്: ക്യാമറ സവിശേഷതകൾ

എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ മുൻവശത്തുള്ള ചെറിയ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.

 സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി മോട്ടോ ജി 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി മോട്ടോ ജി 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഒക്ടാകോർ എക്‌സിനോസ് 9611 SoC പ്രോസസർ

15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 75.1x159.2x8.9 മില്ലിമീറ്റർ അളവ് വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം 191 ഗ്രാം ആണ്.

Best Mobiles in India

English summary
In Brazil, the Samsung Galaxy M21s has been announced. The new addition to the Galaxy M series of phones from the South Korean tech giant seems to be a rebranded version of the Samsung Galaxy F41 that was launched in October in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X