സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ ഈ ആഴ്ച്ച ഇന്ത്യയിൽ അവതരിപ്പിക്കും

|

ഏറ്റവും പുതിയ സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ ഈ ആഴ്ച്ച ആഗസ്റ്റ് 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ സാംസങ് സ്മാർട്ട്ഫോൺ നിലവിലുള്ള ഗാലക്‌സി എം 32 4 ജി എഡിഷൻറെ അപ്ഗ്രേഡ് എഡിഷനായിരിക്കുമെന്ന് പറയുന്നു. ഈ സീരിസിൽ നിന്നുള്ള 4 ജി എഡിഷൻ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ താങ്ങാവുന്ന വിലയിൽ അവതരിപ്പിച്ചു.

 

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ സവിശേഷതകൾ വെളിപ്പെടുത്തി

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ സവിശേഷതകൾ വെളിപ്പെടുത്തി

ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുൻപുതന്നെ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ട്‌ഫോണിൻറെ ചില പ്രധാനപ്പെട്ട സവിശേഷതകൾ സാംസങ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ 5 ജി സ്മാർട്ഫോണിന് കരുത്തേകുന്നത് 12 ബാൻഡ്സ് സപ്പോർട്ടുള്ള മീഡിയടെക് ഡൈമെൻസിറ്റി 720 SoCപ്രോസസറാണെന്നുള്ള കാര്യം സ്ഥിരീകരിച്ചു. അഭ്യൂഹങ്ങളും ചോർച്ചകളും സാംസങ് ഗാലക്‌സി എം 32 5 ജിയുടെ ചില പ്രധാന വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ചോർച്ചകൾ അനുസരിച്ച്, 6.5 ഇഞ്ച് ടിഎഫ്ടി ഇൻഫിനിറ്റി-വി എച്ച്ഡി+ ഡിസ്പ്ലേ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്, ആൻഡ്രോയിഡ് 11 അധിഷ്ഠിത വൺയുഐ 3.1 കസ്റ്റം സ്കിൻ, 5000 എംഎഎച്ച് ബാറ്ററി, 48 എംപി ക്വാഡ് റിയർ ക്യാമറ സിസ്റ്റം, 6 ജിബി റാം, കൂടാതെ 128 ജിബി സ്റ്റോറേജുമുണ്ട്.

സാംസങ് ഗാലക്‌സി എം 32 5 ജിയ്ക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
 

സാംസങ് ഗാലക്‌സി എം 32 5 ജിയ്ക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. വരാനിരിക്കുന്ന ഗാലക്‌സി എം 32 5 ജിയുടെ വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സ്മാർട്ട്ഫോണിന് 15,000 രൂപ മുതൽ 20,000 രൂപ വരെ വിലയുണ്ടെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. ഗാലക്‌സി എം 32 5 ജി 21,999 രൂപ വിലയിൽ ആരംഭിക്കുന്ന ഗാലക്‌സി എം 42 5 ജി സ്മാർട്ട്‌ഫോണിനേക്കാൾ വിലകുറഞ്ഞതായിരിക്കുമെന്ന് അഭ്യൂഹങ്ങളും ചോർച്ചകളും സൂചിപ്പിക്കുന്നുണ്ട്.

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ ലഭ്യത

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ ലഭ്യത

സാംസങ് ഗാലക്‌സി എം 32 5 ജി ഇപ്പോൾ ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ മാത്രമല്ല കമ്പനിയുടെ ഔദ്യോഗിക ഇ-സ്റ്റോറിൽ നിന്നും വരാനിരിക്കുന്ന സാംസങ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ, കൃത്യമായൊരു വിൽപ്പന തീയതി ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. സാംസങ് ഗാലക്‌സി എം 32 5 ജി നിലവിലുള്ള 4 ജി മോഡലിൻറെ അപ്ഗ്രേഡഡ് എഡിഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കുംറിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും

സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ ഈ ആഴ്ച്ച ഇന്ത്യയിൽ അവതരിപ്പിക്കും

സാംസങ് ഗാലക്‌സി എം 32 5 ജി ഒരു വലിയ സ്ക്രീൻ, ശക്തമായ ഹാർഡ്‌വെയർ സംവിധാനം തുടങ്ങിയ ഫീച്ചറുകളുമായി വരുന്നു. ഗാലക്‌സി എം 32 4 ജിയിൽ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി80 SoC പ്രോസസർ, 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജ്, 64 മെഗാപിക്‌സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം, 6000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയുമുണ്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്

Best Mobiles in India

English summary
On August 25, the Samsung Galaxy M32 5G will be released in India. The Samsung Galaxy M32 5G was revealed by the South Korean smartphone manufacturer last week. The forthcoming Samsung smartphone will be a more powerful version of the Galaxy M32 4G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X