സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
ഇന്ത്യയിൽ ഇപ്പോൾ 20,000 രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എം 32. ഇപ്പോൾ ഈ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് സാംസങ് ഗാലക്‌സി എം 32 ൻറെ 5 ജി മോഡൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, സാംസങ് ഗാലക്‌സി എം 32 5 ജി എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിലീസ് ചെയ്യുന്നതിന് മുൻപുതന്നെ സാംസങ് ഗാലക്‌സി എം 32ൻറെ സപ്പോർട്ട് പേജ് സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. SM-M326B/DS എന്ന മോഡൽ നമ്പറുമായി ഈ സ്മാർട്ട്ഫോൺ വരുമെന്ന് പേജ് വെളിപ്പെടുത്തുന്നു.

ഈ സ്മാർട്ട്‌ഫോണിൻറെ സപ്പോർട്ട് പേജ് ഇപ്പോൾ തത്സമയമായതിനാൽ സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ട്‌ഫോൺ ഒരു മാസത്തിനകം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് വളരെക്കാലമായി ഗാലക്‌സി എം 32 5 ജി പുറത്തിറക്കുവാൻ ശ്രമിക്കുന്നു എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. അടുത്തിടെ ബിഐഎസ് ഉൾപ്പെടെ നിരവധി സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ ഈ സ്മാർട്ട്ഫോൺ പ്രത്യക്ഷപ്പെട്ടു, അതുകൊണ്ടുതന്നെ ഇത് ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് വീണ്ടും സൂചന നൽകുന്നു.

സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
കഴിഞ്ഞ മാസം, സാംസങ് ഗാലക്‌സി എം 32 5 ജിഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് വെബ്സൈറ്റിൽ വന്നു. ഡ്യുവൽ സിം സപ്പോർട്ട്, മീഡിയടെക്ക് ഡൈമെൻസിറ്റി ചിപ്പ്, ക്വാഡ് റിയർ ക്യാമറകൾ എന്നിവ ഉൾപ്പെടെയുള്ള ചില പ്രധാനപ്പെട്ട വിവരങ്ങൾ ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് വെളിപ്പെടുത്തി. ഗാലക്‌സി എം 32 5 ജിക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക്ക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ്, ഇത് 6 ജിബി വരെ റാമുമായി ജോടിയാക്കിയിരിക്കുന്നു. മറ്റ് റാം ഓപ്ഷനുകളും ഈ സ്മാർട്ഫോൺ ലഭ്യമായേക്കാം. സാംസങ് ഫോൺ ആൻഡ്രോയ്‌ഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുമെന്നും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചില അഭ്യൂഹങ്ങളും ചോർച്ചകളും സാംസങ് ഗാലക്‌സി എം 32 5 ജി ഗാലക്‌സി എ 32 5 ജിയുടെ റീബ്രാൻഡഡ് എഡിഷനായിരിക്കുമെന്ന് വെളിപ്പെടുത്തുന്നു. രണ്ട് സ്മാർട്ട്ഫോണുകളുടെയും സവിശേഷതകൾ ഒരുപോലെ ആയിരിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. ഗാലക്‌സി എ 32 5 ജിയിൽ ഡൈമെൻസിറ്റി 720 ചിപ്‌സെറ്റ്, 6.5 ഇഞ്ച് എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സിസ്റ്റം, 15W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വരുന്നത്.


Click it and Unblock the Notifications








